×
login
ആര്‍എസ്എസ്‍ ശാഖയ്ക്കു നേരെ സിപിഎം ആക്രമണം; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്; സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍; പോലീസ് ഒത്തുകളി

സിപിഎമ്മുകാരായ മുഖ്യപ്രതികളെ പോലീസ് സംരക്ഷിക്കുന്നെന്ന ആക്ഷേപം ശക്തമാണ്. അക്രമം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സിപിഎമ്മുകാരായ മുഖ്യപ്രതികളെ പോലീസ് പിടികൂടിയില്ല. അക്രമം ആസൂത്രണം ചെയ്ത സുരേഷിന്റെ സഹോദരനും സിപിഎം അനുഭാവിയുമായ അനില്‍കുമാറിനെ മാത്രമാണ് പോലീസ് പിടികൂടിയത്.

തിരുവനന്തപുരം(വെമ്പായം):  വിജയദശമി ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ക്കിടെ ആര്‍എസ്എസ് ശാഖയ്ക്കു നേരെ സിപിഎം ആക്രമണം. ഖണ്ഡ് കാര്യവാഹ് എം. അനീഷ് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് ജിതിന്‍, മുഖ്യശിക്ഷക് രാഹുല്‍, വിനീഷ് എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. അക്രമി സംഘത്തിലെ സിപിഎം പ്രവര്‍ത്തകനായ മദപുരം ഈട്ടിമുട്ടില്‍ അനില്‍കുമാര്‍ പോലീസ് പിടിയില്‍.

മഹാനവമി ദിനത്തില്‍ രാത്രി ഏഴു മണിയോടെയാണ് സിപിഎം അക്രമം അഴിച്ചുവിട്ടത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി സുരേഷിന്റെ നേതൃത്വത്തില്‍ ഒരുസംഘം സിപിഎമ്മുകാര്‍ ശാഖയില്‍ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു.  വിഘ്‌നേഷ്, വിപിന്‍ എന്നിവര്‍ മാരകായുധങ്ങളുപയോഗിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ചു. മുഖ്യശിക്ഷക് രാഹുലിനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ക്രൂരമായി  മര്‍ദ്ദിക്കുകയും ചെയ്തു.  

ഗുരുതരപരിക്കേറ്റ പ്രവര്‍ത്തകരെ നാട്ടുകാരും മറ്റ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജിതിനും രാഹുലിനും വിനീഷിനും തലയ്ക്ക് ഗുരുതര പരിക്കുണ്ട്.  തലയില്‍ ആഴത്തില്‍ മുറിവുണ്ടാക്കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ വെഞ്ഞാറമൂട് പോലീസ് കേസ് എടുത്തു.

സിപിഎമ്മുകാരായ മുഖ്യപ്രതികളെ പോലീസ് സംരക്ഷിക്കുന്നെന്ന ആക്ഷേപം ശക്തമാണ്. അക്രമം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സിപിഎമ്മുകാരായ മുഖ്യപ്രതികളെ പോലീസ് പിടികൂടിയില്ല. അക്രമം ആസൂത്രണം ചെയ്ത സുരേഷിന്റെ സഹോദരനും സിപിഎം അനുഭാവിയുമായ അനില്‍കുമാറിനെ മാത്രമാണ് പോലീസ് പിടികൂടിയത്.

അതേസമയം ഭരണസ്വാധീനം ഉപയോഗിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി  ആക്രമണത്തില്‍ പരിക്കേറ്റ ഖണ്ഡ് കാര്യവാഹ് എം. അനീഷ് കന്യാകുളങ്ങര ആശുപത്രിയില്‍ ചികിത്സ തേടുന്നതിനിടെ വെഞ്ഞാറമൂട് പോലീസ് എത്തി ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കഠിനംകുളം സ്റ്റേഷനില്‍ എത്തിച്ചെങ്കിലും ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് അനീഷിനെ കഴക്കൂട്ടം മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമികചികിത്സ നല്‍കി.

  comment

  LATEST NEWS


  അഫ്ഗാന്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നത് നിര്‍ത്തണം, അവരെ മാനിക്കണം; താലിബാന് താക്കിത് നല്‍കി രാജ്യങ്ങള്‍


  സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളും ലിബറലുകളും സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പിക്കുന്നു: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.