×
login
കണ്ണൂരില്‍ ആര്‍എസ്എസ്‍ പ്രവര്‍ത്തകന് കയ്യിലും കാലിനും വെട്ടേറ്റു‍; നില ഗുരുതരം

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന് കൈകള്‍ക്കും കാലിനും വെട്ടേറ്റു. വടക്കുമ്പാട് കൂളി ബസാർ സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്.

കണ്ണൂര്‍: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്  കൈകള്‍ക്കും കാലിനും വെട്ടേറ്റു. വടക്കുമ്പാട് കൂളി ബസാർ സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്.  

തലശ്ശേരി  ന്യൂമാഹി ഇടയിൽപ്പീടികയിൽ വെച്ചാണ് വെട്ടേറ്റത്. കൈയ്‌ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ യുവാവിനെ യുവാവിനെ ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ആക്രമണത്തിന് പിന്നിൽ ആരാണ് എന്ന് വ്യക്തമല്ല.

എന്നാല്‍ നില ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രദേശത്തെ സിസിടിവി, മൊബൈൽ ടവർ എന്നിവ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടന്നുവരുന്നു. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.