×
login
ഇന്ത്യയിലെ റബ്ബര്‍ തോട്ടങ്ങളുടെയും റബ്ബര്‍ കര്‍ഷകരുടെയും എണ്ണം എടുക്കും; രാജ്യവ്യാപക സെന്‍സസ് നടത്താന്‍ റബ്ബര്‍ ബോര്‍ഡ്; വിവരശേഖരണത്തിന് മൊബൈല്‍ ആപ്പ്

23ന് കോട്ടയത്ത് നിന്നാരംഭിക്കുന്ന സെന്‍സസ് വിവിധഘട്ടങ്ങളിലായി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കും. രാജ്യത്തെ റബ്ബര്‍ കൃഷിയുടെ 67% കേരളത്തിലാണ്. ഇതില്‍ അഞ്ചിലൊന്ന് കോട്ടയം ജില്ലയിലാണ്. ഇതിനാലാണ് കോട്ടയത്ത് നിന്ന് സര്‍വ്വേക്ക് തുടക്കമിടുന്നത്.

കോട്ടയം: റബ്ബര്‍ തോട്ടങ്ങളെയും റബ്ബര്‍ കര്‍ഷകരെയും കുറിച്ചുള്ള സമഗ്രവിവര ശേഖരണത്തിന് രാജ്യവ്യാപക സെന്‍സസ് നടത്താന്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള റബ്ബര്‍ ബോര്‍ഡ് ഒരുങ്ങുന്നു. രാജ്യത്തെ റബ്ബര്‍ കര്‍ഷകരുടെ എണ്ണം, കൃഷി സ്ഥലം, ഉല്പാദനം, ഇനങ്ങള്‍, ടാപ്പിങ് രീതികള്‍, പുതിയ റബ്ബറിനങ്ങളുടെ സ്വീകാര്യത തുടങ്ങി റബ്ബര്‍ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കും. രാജ്യത്താദ്യമായാണ് ഇത്തരത്തില്‍ റബ്ബര്‍ കൃഷിയുമായി ബന്ധപ്പെട്ട് ഒരു സമ്പൂര്‍ണ സെന്‍സസ് നടത്തുന്നത്.  

23ന് കോട്ടയത്ത് നിന്നാരംഭിക്കുന്ന സെന്‍സസ് വിവിധഘട്ടങ്ങളിലായി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കും. രാജ്യത്തെ റബ്ബര്‍ കൃഷിയുടെ 67% കേരളത്തിലാണ്. ഇതില്‍ അഞ്ചിലൊന്ന് കോട്ടയം ജില്ലയിലാണ്. ഇതിനാലാണ് കോട്ടയത്ത് നിന്ന് സര്‍വ്വേക്ക് തുടക്കമിടുന്നത്. 1988 മുതല്‍ 1996 വരെയും 1997 മുതല്‍ 2002 വരെയും കേരളത്തില്‍ ഘട്ടംഘട്ടമായി റബ്ബര്‍ കൃഷിയുമായി ബന്ധപ്പെട്ട് സെന്‍സസ് നടത്തിയിരുന്നു. കേരളത്തിലെ റബ്ബര്‍ കൃഷിയെക്കുറിച്ചുള്ള ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ രേഖപ്പെടുത്തുകയെന്നതും ഈ സെന്‍സസിന്റെ ലക്ഷ്യമാണ്.  

ഡിജിറ്റലൈസ്ഡ് മൊബൈല്‍ ആപ്ലിക്കേഷനായ 'റുബാക്ക്' ഉപയോഗിച്ചാണ് സെന്‍സസ് നടത്തുക. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ്, കേരളവുമായി സഹകരിച്ചാണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. റബ്ബര്‍ പ്രൊഡക്ഷന്‍ വിഭാഗവും സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗവും ചേര്‍ന്നാണ് സെന്‍സസ് നടത്തുക. വിവിധ റബ്ബര്‍ പ്രൊഡ്യൂസിങ് സൊസൈറ്റികളുടെ (ആര്‍പിഎസ്) സഹായത്തോടെ എന്യുമേറ്റര്‍മാരെ നിയോഗിച്ച് ഫീല്‍ഡ് സര്‍വേയിലൂടെയാണ് സെന്‍സസ്. എന്യുമേറ്റര്‍മാര്‍ കര്‍ഷകരെ നേരില്‍ കണ്ട് വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തും. സെന്‍സസ് വഴി ശേഖരിക്കുന്ന യൂണിറ്റ് ലെവല്‍ വിവരങ്ങള്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുകയും രഹസ്യാത്മകത കര്‍ശനമായി പാലിക്കുകയും ചെയ്യും.

റബ്ബറുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് പുതിയ നടീല്‍, റീപ്ലാന്റിങ്, റബ്ബറിന് കീഴിലുള്ള യഥാര്‍ത്ഥ വിസ്തീര്‍ണ്ണം, ശുപാര്‍ശ ചെയ്യപ്പെടുന്ന കാര്‍ഷിക-മാനേജ്‌മെന്റ് രീതികള്‍ സ്വീകരിക്കുന്ന നില, വിളവെടുപ്പ് രീതികള്‍, ടാപ്പര്‍മാരുടെ വിശദാംശങ്ങള്‍ തുടങ്ങിയവ തുടങ്ങിയവയെക്കുറിച്ചുള്ള വിശ്വസനീയവും സമയബന്ധിതവുമായ സ്ഥിതിവിവരക്കണക്കുകള്‍ ആവശ്യമാണ്. രാജ്യത്തെ റബ്ബര്‍ വ്യവസായത്തില്‍ ആധിപത്യം പുലര്‍ത്തുന്നത് ചെറുകിട മേഖലയാണ്. 0.57 ഹെക്ടര്‍ സ്ഥലമാണ് ശരാശരി ചെറുകിട കര്‍ഷകരുടെ കൈവശമുള്ളത്.

 

 

 

  comment

  LATEST NEWS


  ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് സിനിമകളിൽ നായാട്ടും; ന്യൂയോര്‍ക്ക് ടൈംസില്‍ ഇടം നേടി മലയാള സിനിമ 'നായാട്ട്'


  വാക്ക് തര്‍ക്കത്തിന് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാക്കളും ഡിവൈഎഫ്‌ഐയും തമ്മില്‍ സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍


  മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


  75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.