×
login
അമൃത് മഹോത്സവത്തില്‍ റബ്ബര്‍ മേഖലയും; ഈ മാസം 20 മുതല്‍ 26 വരെ പ്രത്യേക ആഘോഷ പരിപാടികള്‍

ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റെയും നബാര്‍ഡിന്റെയും സഹകരണത്തോടെ ക്രെഡിറ്റ് ലിങ്ക്ഡ് റബ്ബര്‍ പ്ലാന്റിങ് ഡെവലപ്‌മെന്റ് പ്ലാനിന്റെ ഭാഗമായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 750 ഹെക്ടറില്‍ റബ്ബര്‍തൈകള്‍ നടുന്നതിനും റബ്ബര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്

കോട്ടയം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി അമൃത് മഹോത്സവത്തില്‍ റബ്ബര്‍ മേഖലയും പങ്കെടുക്കും. വാണിജ്യ വ്യവസായ മന്ത്രാലയം ഈ മാസം 20 മുതല്‍ 26 വരെ പ്രത്യേക ആഘോഷ പരിപാടികളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി റബ്ബര്‍ ബോര്‍ഡ് രാജ്യത്തെ റബ്ബര്‍ മേഖലയിലൊട്ടാകെ പ്രത്യേക ടാപ്പിങ് പരിപാടികള്‍ സംഘടിപ്പിക്കും. കര്‍ഷകരും തൊഴിലാളികളുമടക്കം 7.5 ലക്ഷം പേരെ പങ്കെടുപ്പിക്കും. കര്‍ഷകര്‍, റബ്ബറുത്പാദക സംഘങ്ങള്‍, റബ്ബര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരുടെയെല്ലാം സഹകരണത്തോടെയാകും പരിപാടി സംഘടിപ്പിക്കുക.  

ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റെയും നബാര്‍ഡിന്റെയും സഹകരണത്തോടെ ക്രെഡിറ്റ് ലിങ്ക്ഡ് റബ്ബര്‍ പ്ലാന്റിങ് ഡെവലപ്‌മെന്റ് പ്ലാനിന്റെ ഭാഗമായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 750 ഹെക്ടറില്‍ റബ്ബര്‍തൈകള്‍ നടുന്നതിനും റബ്ബര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 21, 22 തീയതികളില്‍ ത്രിപുരയില്‍ നടത്തുന്ന വാണിജ്യോത്സവത്തിലും ഒക്‌ടോബര്‍ രണ്ടു വരെ കേന്ദ്ര യുവജനകാര്യ സ്‌പോര്‍ട്‌സ് മന്ത്രാലയം സംഘടിപ്പിക്കുന്ന 'ഫിറ്റ് ഇന്ത്യ റണ്‍-2.0'ലും റബ്ബര്‍ ബോര്‍ഡ് പങ്കെടുക്കും.

ഇതിന്റെ ഭാഗമായി ജീവനക്കാരെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് ബോര്‍ഡിന്റെ കോട്ടയത്തെ കേന്ദ്ര ഓഫീസിലും ഗുവഹാത്തി, അഗര്‍ത്തല ഓഫീസുകളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഫിറ്റ് ഇന്ത്യ റണ്‍ നടത്തും. കോട്ടയത്ത് 18ന് രാവിലെ 6.30ന് ബോര്‍ഡിന്റെ ഹെഡ് ഓഫീസില്‍നിന്ന് പുതുപ്പള്ളിയിലെ ഇന്ത്യന്‍ റബ്ബര്‍ ഗവേഷണ കേന്ദ്രം വരെയാണ് ഓട്ടം സംഘടിപ്പിക്കുന്നത്.

  comment

  LATEST NEWS


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് ഒരു സമുദായത്തേയും മോശമായി പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശം കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് , പാലാ ബിഷപ്പിനെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിം സംഘടനകള്‍


  കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം, മരിച്ചത് മലപ്പുറം സ്വദേശി


  മിസൈല്‍ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ ഭാരതം, അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും, മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്ക്ക് മുന്നേറും


  പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


  ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.