×
login
ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.

പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത് റെയില്‍വേ ഫണ്ട് കൊണ്ട് മാത്രം സാധ്യമല്ലെന്ന് റെയില്‍വെ കേരള സര്‍ക്കാരിനോട് പലതവണ കത്തുകളിലൂടെ അറിയിച്ചു. 2015 നവംബര്‍ 27ന് പദ്ധതിയുടെ 50 ശതമാനം ചെലവ് പങ്കിടാന്‍ കേരളം സമ്മതിച്ചു. 2016 സപ്തംബര്‍ ഒന്നിന് ധാരണാപത്രവും ഒപ്പുവച്ചു.

ന്യൂദല്‍ഹി: ശബരി റെയില്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പുതുക്കിയ എസ്റ്റിമേറ്റ് ലഭിച്ചതിനുശേഷം മാത്രമെന്ന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ്. ഇതുവരെ 70 കി. മീ പാതയുടെ എസ്റ്റിമേറ്റ് മാത്രമേ കേരള റെയില്‍വെ ഡെവലപ്മെന്റ് കോര്‍പറേഷന്‍ റെയില്‍വേയ്ക്ക് സമര്‍പ്പിച്ചിട്ടുള്ളൂ. പദ്ധതി അനിശ്ചിതമായി നീളുന്നത് സംസ്ഥാനത്തിന്റെ താത്പര്യക്കുറവ് മൂലമാണെന്നും ലോകസഭയില്‍ അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന്  നല്‍കിയ മറുപടിയില്‍ പറഞ്ഞു.

പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത് റെയില്‍വേ ഫണ്ട് കൊണ്ട് മാത്രം സാധ്യമല്ലെന്ന് റെയില്‍വെ കേരള സര്‍ക്കാരിനോട് പലതവണ കത്തുകളിലൂടെ അറിയിച്ചു. 2015 നവംബര്‍ 27ന് പദ്ധതിയുടെ 50 ശതമാനം ചെലവ് പങ്കിടാന്‍ കേരളം സമ്മതിച്ചു. 2016 സപ്തംബര്‍ ഒന്നിന് ധാരണാപത്രവും ഒപ്പുവച്ചു.  

എന്നാല്‍ തീരുമാനത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്മാറി, മന്ത്രി വിശദീകരിച്ചു. 2017 ഡിസംബറില്‍ പദ്ധതി ചെലവ് പങ്കിടല്‍ അടിസ്ഥാനത്തില്‍ ഏറ്റെടുക്കാമെന്ന് റെയില്‍വെ വീണ്ടും തീരുമാനിച്ചു. ഈ ആവശ്യമുന്നയിച്ച് സംസ്ഥാനത്തിന് കത്തയച്ചു. എന്നാല്‍ അനുകൂല പ്രതികരണം ഉണ്ടായില്ല. സമ്പൂര്‍ണ്ണ പ്രൊജക്ടിന്റെ പുതുക്കിയ എസ്റ്റിമേറ്റ് ലഭിച്ചതിന് ശേഷം മാത്രമേ പദ്ധതിയുടെ അന്തിമ തീരുമാനമെടുക്കൂവെന്നും മന്ത്രി അറിയിച്ചു.

  comment

  LATEST NEWS


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


  കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം


  ഞായറാഴ്ചകളില്‍ കേരളം പൂട്ടും; സി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ തിയറ്ററുകള്‍ അടക്കും; ചടങ്ങുകള്‍ക്ക് അനുമതി 50 പേര്‍ക്ക്; കടുത്ത നിയന്ത്രണങ്ങള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.