login
ശബരിമല‍ പ്രശ്‌നം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു; വിഷയത്തെക്കുറിച്ച് മൗനം പാലിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം

കോണ്‍ഗ്രസ് പ്രകടനപത്രികയിലും ഇത് മുഖ്യവിഷയമായി അവതരിപ്പിക്കാനാണ് പദ്ധതി. ഇതോടെ മുസ്ലിംലീഗിനെതിരെ വര്‍ഗ്ഗീയത ആരോപിച്ച് ന്യൂനപക്ഷ മുസ്ലിം വോട്ടുകള്‍ തട്ടാനുള്ള സിപിഎം തന്ത്രത്തിന് തിരിച്ചടിയായിരിക്കുകയാണ്. കാരണം ഹിന്ദുവോട്ടുകള്‍ സിപിഎം കളത്തില്‍ നിന്ന് പോകാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല.

തിരുവനന്തപുരം: ശബരിമലപ്രശ്‌നത്തില്‍ത്തട്ടി സിപിഎമ്മിന്‍റെ പ്രതിരോധം പൊളിയുന്നു. ഈ വിഷയം ആരു ഉയര്‍ത്തിയാലും ഇതേക്കുറിച്ച് മൗനം പാലിക്കാമെന്ന ഉപദേശമാണ് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നില്‍വെക്കുന്നത്.

കോണ്‍ഗ്രസ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഐശ്വര്യകേരളയാത്ര ആരംഭിച്ചപ്പോള്‍ ശബരിമല വിഷയം പ്രചരണായുധമാക്കാമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസ് പ്രകടനപത്രികയിലും ഇത് മുഖ്യവിഷയമായി അവതരിപ്പിക്കാനാണ് പദ്ധതി. ഇതോടെ മുസ്ലിംലീഗിനെതിരെ വര്‍ഗ്ഗീയത ആരോപിച്ച് ന്യൂനപക്ഷ മുസ്ലിം വോട്ടുകള്‍ തട്ടാനുള്ള സിപിഎം തന്ത്രത്തിന് തിരിച്ചടിയായിരിക്കുകയാണ്. കാരണം ഹിന്ദുവോട്ടുകള്‍ സിപിഎം കളത്തില്‍ നിന്ന് പോകാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല.  

സിപിഎമ്മിന് ലഭിക്കാവുന്ന ഹിന്ദുവോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. അതിന് ശബരിമല വിഷയം പോലെ വൈകാരികമായി സ്വാധീനിക്കാവുന്ന വിഷയം വേറെയില്ല.  ഇതിനെ സിപിഎം ഭയപ്പെടുന്നുണ്ട്. രണ്ട് സ്ത്രീകളെ പൊലീസ് സംരക്ഷണത്തോടെ ശബരിമല കയറ്റിയ സംഭവവും സ്ത്രീപ്രവേശം തടയാന്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റ് കെ. സുരേന്ദ്രനെതിരെ 250ല്‍ പരം കേസുകള്‍ പിണറായി സര്‍ക്കാര്‍ ചാര്‍ത്തി നല്‍കിയതും പരിപാവനമായ ശബരിമല യുദ്ധക്കളമാക്കിയതുമായ സംഭവങ്ങള്‍ മലയാളികളുടെ മനസ്സില്‍ എളുപ്പം ഉണങ്ങുന്ന മുറിവുകളല്ല. ഇക്കാര്യത്തില്‍ പ്രതിരോധം ബുദ്ധിമുട്ടാവുമെന്ന് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കറിയാം. അതിനാലാണ് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് ഇതിനെതിരെ മൗനം പാലിക്കാന്‍ സ്വന്തം നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബിജെപിയും ശബരിമലപ്രശ്‌നത്തെ ചര്‍ച്ചാവിഷയമാക്കാന്‍ തയ്യാറെടുക്കുകയാണ്. അങ്ങിനെയെങ്കില്‍ ഇക്കാര്യത്തില്‍ സിപിഎം ഏറെ ബുദ്ധിമുട്ടേണ്ടിവരും.

  comment

  LATEST NEWS


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കേറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.