നാട്ടിലെ പല ക്ഷേത്രങ്ങളിലും ഉത്സവമാണ്. അതിനാല്‍ ജീവനക്കാര്‍ തിരിച്ചെത്താത്തത് ഈ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധിയാകുന്നുണ്ട്. ഈ ക്ഷേത്രങ്ങള്‍ ജീവനക്കാരെ തിരിച്ചയയ്ക്കണമെന്ന് ദേവസ്വം ബോര്‍ഡിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട : ശബരിമലയില്‍ കാണിക്കയായി കിട്ടിയ നാണയങ്ങള്‍ രണ്ട് മാസത്തോളമായി എണ്ണാന്‍ തുടങ്ങിയിട്ടും എണ്ണിത്തീര്‍ക്കാനാവാതെ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍.69 ദിവസമായി അറുനൂറിലധികം ജീവനക്കാരാണ് തുടര്‍ച്ചയായി നാണയം എണ്ണുന്നത്. എണ്ണിതീരാതെ അതാത് സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകേണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ശബരിമലയില്‍ ഇത്തവണ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഇത് വരുമാനത്തിലും പ്രതിഫലിച്ചു. ശബരിമല നടയടച്ചെങ്കിലും കാണിക്കായായി ലഭിച്ച പണം എണ്ണി തീരാനാകാതെ ജീവനക്കാര്‍ക്ക് തിരിച്ചു വരാന്‍ സാധിക്കില്ലെന്ന അവസ്ഥയാണ്. ഇത് നാട്ടിലെ ക്ഷേത്ര ഭരണത്തേയും ബാധിച്ചിട്ടുണ്ട്. മകരവിളക്കിനോട് അനുബന്ധിച്ച് ദേവസ്വം ബോര്‍ഡിലെ ജീവനക്കാരെ പലരേയും പ്രത്യേക ജോലിയായി ശബരിമലയിലേക്ക് അയയ്ക്കുകയായിരുന്നു.
ഇപ്പോള്‍ നാട്ടിലെ പല ക്ഷേത്രങ്ങളിലും ഉത്സവമാണ്. അതിനാല്‍ ജീവനക്കാര്‍ തിരിച്ചെത്താത്തത് ഈ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധിയാകുന്നുണ്ട്. ഈ ക്ഷേത്രങ്ങള്‍ ജീവനക്കാരെ തിരിച്ചയയ്ക്കണമെന്ന് ദേവസ്വം ബോര്‍ഡിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ നോട്ടുകള്‍ എണ്ണിത്തീര്‍ന്നെങ്കിലും നാണയത്തിന്റെ മൂന്നു കൂനകളില്‍ ഒന്നു മാത്രമാണുതീര്‍ന്നത്. ഈ നിലയിലാണെങ്കില്‍ എണ്ണിത്തീരാന്‍ രണ്ടുമാസം കൂടിയെടുക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെ ഡെങ്കിപ്പനി, ചിക്കന്‍പോക്സ് എന്നിവ ബാധിച്ചവര്‍ ചികിത്സയ്ക്കായി പോകുകയും ചെയ്തു.
പമ്പ, എരുമേലി, നിലയ്ക്കല്‍, പന്തളം എന്നിവിടങ്ങളില്‍ ജോലിക്കായി അയച്ചവരെയാണ് നാണയമെണ്ണാനായി നിയോഗിച്ചിട്ടുള്ളത്. മകരവിളക്ക് കഴിഞ്ഞും കാണിക്കയെണ്ണുന്നതുംകൂടി കണക്കാക്കി 20 വരെയാണ് ഡ്യൂട്ടി നിശ്ചയിച്ചത്. കാണിക്ക എണ്ണി തീരാത്തതിനാല്‍ ഇത് നീട്ടിക്കൊടുത്തിരിക്കുകയാണ്. കാണിക്കയായി കിട്ടിയ കറന്‍സിയുടെ എണ്ണല്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായി. നോട്ടും നാണയവും ചേര്‍ന്ന് 119 കോടിയാണ് ഇതുവരെ എണ്ണിത്തീര്‍ന്നത്. ഇനി 15-20 കോടിയോളം രൂപയുടെ നാണയം എണ്ണിത്തീരാനുണ്ടെന്നു കണക്കാക്കുന്നു.
രാവിലെ മുതല്‍ ഒമ്പതുമണിക്കൂര്‍ തുടര്‍ച്ചയായാണ് നാണയമെണ്ണുന്നത്. സ്റ്റൂളില്‍ ഇരുന്നാണു ജോലി. ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങള്‍ വേര്‍തിരിക്കാനായി യന്ത്രത്തിലിട്ടശേഷം ഇത് അന്നദാനമണ്ഡപം, പുതിയഭണ്ഡാരം, പഴയഭണ്ഡാരം എന്നിവിടങ്ങളിലെത്തിച്ച് എണ്ണിത്തിട്ടപ്പെടുത്തുകയാണു ചെയ്യുന്നത്. ഇതിനിടയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെവന്ന് ജീവനക്കാരെ പരിശോധിക്കുകയും ചെയ്യും.
നാണയം തൂക്കി വില്‍ക്കുന്നത് സംബന്ധിച്ച് ആദ്യം ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒരേ മൂല്യമുള്ള നാണയംപോലും പല ഭാരത്തിലുള്ളതായതിനാല്‍ തൂക്കിയെടുക്കുന്നത് ദേവസ്വത്തിന് നഷ്ടമുണ്ടാക്കും. അതിനാല്‍ എണ്ണാന്‍ തീരുമാനിക്കുകയായിരുന്നു. എണ്ണി തീര്‍ത്ത ശേഷം 2000 രൂപയുടെവീതം നാണയങ്ങള്‍ ബാഗില്‍നിറച്ച് ബാങ്കിന് കൈമാറാനാണ് തീരുമാനം.
ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി
ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി
മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം
ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന് സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്
മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി