×
login
പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; ശരണംവിളികളാല്‍ മുഖരിതമായി സന്നിധാനം

കര്‍പ്പൂരാഴികൊണ്ട് സ്വാമിമാര്‍ അയ്യപ്പന്റെ ദീപാരാധനയില്‍ ഒപ്പംചേര്‍ന്നു. ഈ സമയത്തു തന്നെ മകരനക്ഷത്രം ഉദിച്ചുയര്‍ന്നു. 6.30ന് പൊന്നമ്പലമേടിന്റെ മാനത്ത് ആദ്യംമകരവിളക്ക് തെളിഞ്ഞു. പിന്നാലെ രണ്ടുതവണകൂടി ദീപപ്രഭ അനുഗ്രഹം ചൊരിഞ്ഞു. കന്നി അയ്യപ്പന്മാര്‍ മുതല്‍ ഗുരുസ്വാമിമാര്‍ വരെ അഭയവരദായകനായ അയ്യപ്പന്റെ ശരണംവിളികളില്‍ മുഴുകിനിന്നു. മകരസംക്രമപൂജയ്ക്കും സംക്രമാഭിഷേകത്തിനും ശേഷം വെള്ളിയാഴ്ച മൂന്നിന് അടച്ച തിരുനട വൈകിട്ട് അഞ്ചിന് തുറന്നു.

ശബരിമല: ഭക്തലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ഇതോടെ ശബരിമല ശരണം വിളികളാല്‍ മുഖരിതമായി. പിതൃസ്ഥാനീയനായ പന്തളം രാജാവ് കൊടുത്തുവിട്ട ആഭരണങ്ങളണിഞ്ഞ് പന്തളരാജകുമാരന്‍ അയ്യപ്പന് സന്ധ്യയ്ക്ക് 6.45ന് ദീപാരാധന നടന്നു.

കര്‍പ്പൂരാഴികൊണ്ട് സ്വാമിമാര്‍ അയ്യപ്പന്റെ ദീപാരാധനയില്‍ ഒപ്പംചേര്‍ന്നു. ഈ സമയത്തു തന്നെ മകരനക്ഷത്രം ഉദിച്ചുയര്‍ന്നു. 6.50ന് പൊന്നമ്പലമേടിന്റെ മാനത്ത് ആദ്യംമകരവിളക്ക് തെളിഞ്ഞു. പിന്നാലെ രണ്ടുതവണകൂടി ദീപപ്രഭ അനുഗ്രഹം ചൊരിഞ്ഞു. കന്നി അയ്യപ്പന്മാര്‍ മുതല്‍ ഗുരുസ്വാമിമാര്‍ വരെ അഭയവരദായകനായ അയ്യപ്പന്റെ ശരണംവിളികളില്‍ മുഴുകിനിന്നു. മകരസംക്രമപൂജയ്ക്കും സംക്രമാഭിഷേകത്തിനും ശേഷം വെള്ളിയാഴ്ച മൂന്നിന് അടച്ച തിരുനട വൈകിട്ട് അഞ്ചിന് തുറന്നു.

തിരുവാഭരണം

കാടുംമേടുംകടന്നെത്തിയ തിരുവാഭരണഘോഷയാത്രയെ 5.45ന് ശരംകുത്തിയില്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാര്യര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എന്‍. ഗണേശ്വരന്‍ പോറ്റി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു സന്നിധാനത്തേക്ക് ആനയിച്ചു.

പതിനെട്ടാംപടികയറി കൊടിമരച്ചുവട്ടില്‍ എത്തിയപ്പോള്‍ ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണന്‍, ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, ബോര്‍ഡ് അംഗങ്ങളായ പി.എം. തങ്കപ്പന്‍, കെ. മനോജ് ചരളേലില്‍ തുടങ്ങിയവര്‍ ചേര്‍ന്നു വരവേറ്റു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരും മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയും ചേര്‍ന്ന് ആഭരണപേടകം ഏറ്റുവാങ്ങി ശ്രീലകത്ത് എത്തിച്ച് ഭഗവാന് ചാര്‍ത്തി. തുടര്‍ന്നായിരുന്നു ദീപാരാധന.

  comment

  LATEST NEWS


  ഗോവയില്‍ 34 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ട് ബിജെപി; മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംഗ്ലിയില്‍; രണ്ട് മന്ത്രിമാരെ ഒഴിവാക്കി


  പാകിസ്ഥാന്‍ ഐഎസ്‌ഐ ഇസ്ലാമിക ജിഹാദ് പ്രചരിപ്പിക്കാന്‍ തബ്ലിഗി ജമാത്തിനെ ഉപയോഗിക്കുന്നു


  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.