×
login
ശരണമന്ത്രജപത്തോടെ ഭക്തര്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; സന്നിധാനം ഭക്തിസാന്ദ്രം; മകരവിളക്കിന് മണിക്കൂറുകള്‍ മാത്രം

മകരസംക്രമസന്ധ്യയില്‍ മണികണ്ഠസ്വാമിക്ക് ദീപാരാധനാവേളയില്‍ അണിയാനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്രയ്ക്ക് ഇന്ന് വൈകിട്ട് 5.30ന് ശരംകുത്തിയില്‍ സ്വീകരണം നല്കും. അവിടെ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് തിരുവാഭരണപേടകങ്ങള്‍ ആനയിക്കും.

ശബരിമല: മകരവിളക്ക് ഉത്സവത്തിനായി സന്നിധാനം ഭക്തിസാന്ദ്രം. കൊവിഡ് മഹാമാരിയുടെ ആധിവ്യാധികളൊഴിയാന്‍ ശരണമന്ത്രജപത്തോടെ അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥനാനിരതരായി ഭക്തസഹസ്രങ്ങള്‍ സന്നിധാനത്തെത്തി.

മകരസംക്രമസന്ധ്യയില്‍ മണികണ്ഠസ്വാമിക്ക് ദീപാരാധനാവേളയില്‍ അണിയാനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്രയ്ക്ക് ഇന്ന് വൈകിട്ട് 5.30ന് ശരംകുത്തിയില്‍ സ്വീകരണം നല്കും. അവിടെ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് തിരുവാഭരണപേടകങ്ങള്‍ ആനയിക്കും. തിരുമുറ്റത്തെത്തുന്ന പേടകങ്ങളിലെ കലശപ്പെട്ടിയും കൊടിപ്പെട്ടിയും മാളികപ്പുറത്തേക്കും തിരുവാഭരണങ്ങള്‍ അടങ്ങുന്ന പ്രധാന പേടകം പതിനെട്ടാംപടിയിലൂടെ ശ്രീകോവിലിലേക്കും കൊണ്ടുവരും.

ശ്രീകോവിലിനു മുന്നില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയും പേടകം ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. നടയടച്ച് തിരുവാഭരണങ്ങള്‍ അയ്യപ്പസ്വാമിയെ അണിയിച്ചശേഷം നടതുറന്ന് ദീപാരാധന നടത്തും. ആ സമയം കിഴക്കന്‍ ചക്രവാളത്തില്‍ മകരനക്ഷത്രവും, പൊന്നമ്പലമേട്ടില്‍ ദീപവും തെളിയും.

മകരവിളക്ക് ദര്‍ശനത്തിനായി ഇന്നലെ ഉച്ചയ്ക്ക് ശേഷം മല കയറിയതില്‍ ഏറെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. സന്നിധാനം, പാണ്ടിത്താവളം, മാളികപ്പുറം, അന്നദാന മണ്ഡപം, പാലാഴി, മാഗുണ്ട അയ്യപ്പനിലയം, കൊപ്രാക്കളം, കെഎസ്ഇബി, ഫോറസ്റ്റ് ഓഫീസ് തുടങ്ങിയ ഇടങ്ങളില്‍ മകരജ്യോതി ദര്‍ശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.

  comment

  LATEST NEWS


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍


  'നീറ്റ്- പിജി 2022' വിജ്ഞാപനമായി, പരീക്ഷ മാര്‍ച്ച് 12 ന്; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ, കേരളത്തില്‍ വയനാട് ഒഴികെ 13 ജില്ലകളിലും പരീക്ഷാകേന്ദ്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.