×
login
ശബരിമല‍യില്‍ പഴുതടച്ച സുരക്ഷയുമായി കേന്ദ്രസേന; മുന്നറിയിപ്പിനെ തുടര്‍ന്ന് സന്നിധാനത്ത് മൂന്ന് തട്ട് സുരക്ഷ; ആക്രമണത്തെ പ്രതിരോധിക്കാന്‍ കമാന്‍ഡോ സംഘം

സന്നിധാനം പ്രത്യേക മേഖലയായി തിരിച്ച് 24 മണിക്കൂറും കമാന്‍ഡോ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. രണ്ടാം തട്ട് സുരക്ഷ പതിനെട്ടാം പടിക്ക് താഴെയാണ്. ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായാല്‍ തന്നെ അത് പതിനെട്ടാം പടിക്ക് താഴെ വെച്ച് തന്നെ കമാന്‍ഡോകള്‍ പ്രതിരോധിക്കുമെന്ന് ആര്‍എഎഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്‍ പറഞ്ഞു.

ശബരിമല: ശബരിമലയില്‍ പഴുതടച്ച സുരക്ഷ ഒരുക്കി കേന്ദ്ര സേനയായ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് (Rapid Action Force). പമ്പമുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങള്‍ ആര്‍എഎഫ് കമാന്‍ഡോകളുടെ നിരീക്ഷണത്തിലാണ്. സന്നിധാനത്ത് മൂന്ന് തട്ടുകളായാണ് കമാന്‍ഡോകള്‍  (Commandos) സുരക്ഷ വിന്യാസം നടത്തിയിരിക്കുന്നത്.  

സന്നിധാനം പ്രത്യേക മേഖലയായി തിരിച്ച് 24 മണിക്കൂറും കമാന്‍ഡോ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. രണ്ടാം തട്ട് സുരക്ഷ പതിനെട്ടാം പടിക്ക് താഴെയാണ്. ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായാല്‍ തന്നെ അത് പതിനെട്ടാം പടിക്ക് താഴെ വെച്ച് തന്നെ കമാന്‍ഡോകള്‍ പ്രതിരോധിക്കുമെന്ന് ആര്‍എഎഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്‍ പറഞ്ഞു. ഇതിന് പുറമെ ഏത് ഓപ്പറേഷനും സജ്ജരായ മറ്റൊരു സംഘം കമാന്‍ഡോകളും ഉണ്ട്.  

ഇവക്കായി പതിനെട്ടാം പടിക്ക് സമീപം പ്രത്യേക പ്രദേശം ഒഴിച്ചിട്ടിട്ടുണ്ട്. മകരവിളക്കിന് മുന്നോടിയായി പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും സുരക്ഷ പരിശോധനകളും ആര്‍എഎഫ് സംഘം നടത്തിയിട്ടുണ്ട്. നിലവില്‍ ആര്‍എഎഫിന്റെ 145 കമാന്‍ഡോ സംഘമാണ് ശബരിമലയില്‍ സുരക്ഷ ഒരുക്കുന്നത്. 68 പേര്‍ പമ്പയിലും, 77 പേര്‍ സന്നിധാനത്തും സുരക്ഷയൊരുക്കുന്നു. കഴിഞ്ഞ 14 വര്‍ഷമായി ശബരിമലയില്‍ കേന്ദ്രസേന സുരക്ഷ ഒരുക്കുന്നുണ്ട്. കേന്ദ്ര ഇന്റലിജന്‍സ് (Intelligence Bureau)  (ഐബി) ശബരിമലയില്‍ സുരക്ഷ പ്രശ്‌നങ്ങള്‍ കാട്ടി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതാണ്. ഈ സാഹചര്യങ്ങളെല്ലാം ഉള്‍ക്കൊണ്ടുള്ള സുരക്ഷയാണ് മലയാളി കൂടിയായ ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ സജ്ജമാക്കിട്ടുള്ളത്.

  comment

  LATEST NEWS


  നടനും എംപിയുമായ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു; നേരിയ പനി മാത്രമെന്നും പൂര്‍ണ ആരോഗ്യവാനെന്നും താരം


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.