×
login
പരസ്യദാതാക്കള്‍ പിന്‍വലിഞ്ഞു; ഉടമകള്‍ ഉടക്കി; ശബരിമലയ്‌ക്കെതിരേ വ്യാജ ചെമ്പോല വാര്‍ത്ത ചമച്ച സഹിന്‍ ആന്റണിയില്‍ നിന്ന് രാജി ചോദിച്ചു വാങ്ങി

മുട്ടില്‍ മരംമുറി വിവാദത്തിലുള്‍പ്പെട്ട ദീപക് ധര്‍മ്മടത്തെ സസ്‌പെന്‍ഡു ചെയ്തതിനു തൊട്ടു പിന്നാലെയാണ് മോന്‍സന്റെ വ്യാജ ചെമ്പോലയുടെ പേരില്‍ സഹിന്‍ ആന്റണിക്കെതിരെയും നടപടിയുണ്ടാകുന്നത്.

തിരുവനന്തപുരം:  തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരനായിരുന്ന 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണി രാജിവച്ചു. ശബരിമലയ്‌ക്കെതിരേ വ്യാജ ചെമ്പോല വാര്‍ത്ത ചമച്ചത് പുറത്തറിഞ്ഞതോടെ 24 ന്യൂസിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പരസ്യദാതാക്കളും പിന്‍വലിഞ്ഞതോടെ ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായരോട് ചാനല്‍ ഉടമകളായ ഗോകുലം ഗോപാലനും ഭീമ ഗോവിന്ദനും ഉടക്കിയിരുന്നു. ഇതോടെയാണ് സഹിന്‍ ആന്റണിയുടെ രാജി ചോദിച്ചു വാങ്ങാന്‍ ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ നിര്‍ബന്ധിതനായത്. നടപടി സസ്പെന്‍ഷനിലൊതുക്കാന്‍ ശ്രീകണ്ഠന്‍ നായര്‍ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. ചാനലിലെ മറ്റൊരു ഓഹരിയുടമയായ എന്‍ആര്‍ഐ വ്യവസായി മുഹമ്മദ് ആലുങ്കലിന്റെ പിന്തുണ സഹിന്‍ ആന്റണിക്കുണ്ടായെങ്കിലും ഫലമുണ്ടായില്ല. ശബരിമല വ്യാജ ചെമ്പോല വിഷയത്തില്‍ ശ്രീകണ്ഠന്‍ നായരോടും ഗോകുലം ഗോപാലനും ഭീമ ഗോവിന്ദനും വിശദീകരണം ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്.  

മോന്‍സന്റെ പക്കലുണ്ടായിരുന്ന വ്യാജ ചെമ്പോല ശബരിമലയുടെ രേഖയെന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് വിവാദത്തിലായിരുന്നു. ഇതിന് പിന്നാലെ റിപ്പോര്‍ട്ട് ചെയ്ത സഹിന്‍ ആന്റണിക്കും ചാനലിനും എതിരെ ഹിന്ദു സംഘടനകളും, പന്തളം കൊട്ടാരവും പരാതി നല്‍കുകയും ചെയ്തു. ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രിയടക്കം നിയമസഭയില്‍ പറഞ്ഞിട്ടും, ചാനല്‍ സഹിന്‍ ആന്റണിയെ പുറത്താക്കിയിരുന്നില്ല. പകരം താല്‍ക്കാലികമായി മാറി നില്‍ക്കാനായിരുന്നു ആവശ്യപ്പെട്ടത്.

അതിനിടെ എറണാകുളം പ്രസ്‌ക്ലബുമായി ബന്ധപ്പെട്ട പത്തുലക്ഷം രൂപയുടെ പണമിടപാടില്‍ രണ്ടു ലക്ഷം രൂപ തനിക്ക് ലഭിച്ചതായി സഹിന്‍ ആന്റണി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ പക്ഷെ രണ്ടു ലക്ഷം രൂപ മാത്രമായിരുന്നു കണക്കില്‍ കാണിച്ചത്. ഇതോടെ പ്രസ് ക്ലബ്ബ് ഭാരവാഹികളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. നേരത്തെ സഹിന്‍ ആന്റണിയെ പ്രസ്‌ക്ലബ്ബ് ഭാരവാഹിത്വത്തില്‍ നിന്നും രാജിവെപ്പിച്ചിരുന്നു.  

വ്യാജ ചെമ്പോല കാട്ടി ശബരിമല വിഷയത്തില്‍ ജാതിസ്പര്‍ധ സൃഷ്ടിക്കാന്‍ ശ്രമിച്ച റിപ്പോര്‍ട്ടര്‍ കൂടിയാണ്  സഹിന്‍ ആന്റണി.  പൊതുസമൂഹത്തില്‍ നിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെ 24 ന്യൂസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായുള്ള സഹിന്‍ ആന്റണിയുടെ അടുപ്പം ഏറെ വിവാദമായിരുന്നു. മോന്‍സന്‍ മാവുങ്കലിന്റെ സ്വകാര്യ മ്യൂസിയത്തിലേക്കു സിനിമാ താരങ്ങളെയും പൊലീസുകാരെയും ഐഎഎസ് ഉദ്യോഗസ്ഥരെയുമൊക്കെ ക്ഷണിച്ചു കൊണ്ടു പോയത് സഹിന്‍ ആന്റണിയാണെന്നു വെളിപ്പെട്ടിരുന്നു. സഹിന്‍ ആന്റണിയെ പ്രവാസി മലയാളി ഫെഡറേഷന്റെ മീഡിയ കോ ഓര്‍ഡിനേറ്ററാക്കിയത് മോന്‍സന്റെ ശുപാര്‍ശയിലാണെന്നു ഭാരവാഹികള്‍ വെളിപ്പെടുത്തിയിരുന്നു. സഹിന്‍ ആന്റണി അടുത്ത കാലത്തായി വന്‍തോതില്‍ സ്വത്തു സമ്പാദിച്ചതും മോന്‍സന്റെ ബിനാമിയായാണെന്ന് ആരോപണമുണ്ട്. കൊച്ചിയിലും റാസല്‍ഖൈമയിലും സഹിന്‍ റസ്റ്ററന്റുകള്‍ ആരംഭിച്ചിരുന്നു.

മോന്‍സന്‍ ബന്ധം വെളിപ്പെട്ടപ്പോള്‍ സഹിന്‍ ആന്റണിയെ സംരക്ഷിക്കുന്ന നിലപാടാണ് ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ സ്വീകരിച്ചിരുന്നത്. ശബരിമല വ്യാജ ചെമ്പോല വാര്‍ത്തയ്‌ക്കെതിരെ  വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു പരാതി നല്‍കിയതോടെയാണ് 24 ന്യൂസ് കുടുങ്ങിയത്. ഓണ്‍ലൈന്‍ പരാതി സംവിധാനത്തിലൂടെ കാല്‍ലക്ഷത്തിലേറെ പേര്‍ ചാനലിനെതിരെ പരാതി നല്‍കി.


മുട്ടില്‍ മരംമുറി വിവാദത്തിലുള്‍പ്പെട്ട ദീപക് ധര്‍മ്മടത്തെ സസ്‌പെന്‍ഡു ചെയ്തതിനു തൊട്ടു പിന്നാലെയാണ് മോന്‍സന്റെ വ്യാജ ചെമ്പോലയുടെ പേരില്‍ സഹിന്‍ ആന്റണിക്കെതിരെയും നടപടിയുണ്ടാകുന്നത്.. ചാനല്‍ റേറ്റിങില്‍ ഏഷ്യാനെറ്റിനു വെല്ലുവിളി ഉയര്‍ത്തി രണ്ടാം സ്ഥാനത്തേക്കു കുതിച്ചുയര്‍ന്ന 24 ന്യൂസിനു മരംമുറി, മോന്‍സന്‍ വിവാദങ്ങള്‍ കടുത്ത പ്രഹരമായിട്ടുണ്ട്.  

 

 

 

 

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.