കൊച്ചി:ആസാദി കാ അമൃത മഹോത്സവ് ആഘോഷങ്ങളുടെ സ്മരണാര്‍ത്ഥം, ഇന്ത്യന്‍ നേവല്‍ സെയിലിംഗ് അസോസിയേഷന്റെ (INSA) കീഴില്‍ കൊച്ചിയില്‍ നിന്നും ഗോവയിലേക്ക് ഇന്ത്യന്‍ നാവികസേന ഓഫ്ഷോര്‍ കപ്പല്‍ ഓട്ടമത്സരം (Sailing Regatta) സംഘടിപ്പിക്കുന്നു.
ഇന്ത്യന്‍ നാവികസേനയുടെ 6 കപ്പലുകള്‍ ആയ മാഥേയ്, തരിണി, ബുല്‍ബുല്‍, നീല്‍കാന്ത്, കടല്പുര, ഹരിയാല്‍ എന്നിവ മത്സരത്തില്‍ പങ്കെടുക്കും. അഞ്ചു ദിവസം നീളുമെന്ന് പ്രതീക്ഷിക്കുന്ന മത്സരം ഒക്ടോബര്‍ 24ന് ആരംഭിക്കും. കൊച്ചി നാവിക ആസ്ഥാനത്ത് നിന്നും ഗോവയിലേക്കുള്ള ഏകദേശം 360 നോട്ടിക്കല്‍ മൈല്‍ ദൂരമാണ് കപ്പലുകള്‍ പിന്നിടുക. മത്സരാര്‍ത്ഥികള്‍ക്കിടയില്‍ സാഹസികത, കപ്പലോട്ടം എന്നിവയോടുള്ള താല്പര്യം ഉറപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി.
ഒക്ടോബര്‍ 24 ന് കൊച്ചിയില്‍, ആസാദി കാ അമൃത മഹോത്സവ് കപ്പല്‍ ഓട്ടത്തിന് FOC-in-C (ദക്ഷിണ മേഖല) തുടക്കം കുറിക്കും. ഒക്ടോബര്‍ 29ന് യാത്രികര്‍ക്ക് നല്കുന്ന സ്വീകരണത്തില്‍ ഗോവയില്‍ ഉള്ള നേവല്‍ വാര് കോളേജ് കമാന്‍ഡന്റന്റ് അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: