×
login
പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ ത്യജിച്ചും പ്രവര്‍ത്തിച്ചു ;കരുവന്നൂർ തട്ടിപ്പിനെതിരെ പ്രതികരിച്ചപ്പോള്‍ സഖാവിന് വധഭീഷണി, ; ഇപ്പോള്‍ പുറത്താക്കി സിപിഎം

കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പിനെക്കുറിച്ച് രണ്ട് വര്‍ഷം മുമ്പ് പരാതിപ്പെട്ട സിപിഎം പ്രവര്‍ത്തകന് അന്ന് കിട്ടിയത് പാര്‍ട്ടി വക താക്കീത്. സിപിഎമ്മിന്‍റെ മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടിനാണ് ഈ ദുരനുഭവമുണ്ടായത്.

സിപിഎം പ്രവര്‍ത്തകനായ സുജേഷ് കണ്ണാട്ട്. കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്ന സുജേഷ് (ഇന്‍സെറ്റ്)

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പിനെക്കുറിച്ച് രണ്ട് വര്‍ഷം മുമ്പ് പരാതിപ്പെട്ട സിപിഎം പ്രവര്‍ത്തകന് അന്ന് കിട്ടിയത് പാര്‍ട്ടി വക താക്കീത്.  സിപിഎമ്മിന്‍റെ മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടിനാണ് ഈ ദുരനുഭവമുണ്ടായത്.  

പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം തട്ടിപ്പെല്ലാം പുറത്തായപ്പോള്‍ സുജേഷ് കണ്ണാട്ട് അന്ന് ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെ സുജേഷിന് വധഭീഷണികളുമുണ്ടായി. ഇപ്പോള്‍ ബാങ്ക് തട്ടിപ്പ് കേസിലെ   പ്രതികള്‍ക്കെതിരെ  ഒറ്റയ്ക്ക് സമരം ചെയ്തതിന് സുജേഷ് കണ്ണാട്ടിനെ പാര്‍ട്ടി പുറത്താക്കി. "ഇത് പ്രതീക്ഷിച്ചില്ല.  വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കിയത് പാര്‍ട്ടിയില്‍ പതിവില്ലാത്തതാണ്. പാര്‍ട്ടിക്ക് വേണ്ടി ജീവന്‍നല്‍കി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍," സുജേഷ് കണ്ണാട്ട് പ്രതികരിച്ചു. അഴിമതിയെപ്പറ്റി താന്‍ പരാതി നല്‍കിയ സമയത്തു തന്നെ പാര്‍ട്ടി നടപടിയെടുത്തിരുന്നെങ്കില്‍ ഇത്രമാത്രം നാണക്കേടുണ്ടാകുമായിരുന്നില്ലെന്നും സുജേഷ് പറയുന്നു.  

മാടായിക്കോണം സ്‌കൂള്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും മുന്‍ സെക്രട്ടറിയുമാണ് സുജേഷ് കണ്ണാട്ട്. ഇദ്ദേഹത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പൊറത്തിശേരി സൗത്ത് ലോക്കല്‍ കമ്മിറ്റി പുറത്താക്കിയത്.  

രണ്ട് വർഷം മുൻപ് സുജേഷ് ബാങ്കിലെ തട്ടിപ്പിനെക്കുറിച്ചും പ്രതിയായ ബിജുവിനെതിരെയും ശബ്ദമുയർത്തിയെങ്കിലും അന്ന് പാര്‍ട്ടി സുജേഷിനെ താക്കീത് ചെയ്യുകയായിരുന്നു. അന്നും പ്രതികള്‍ക്ക് പാര്‍ട്ടിയുടെ ജില്ലാസമിതി മുതല്‍ കീഴോട്ട് എല്ലാ തട്ടിലുമുള്ളവരുമായും അടുത്ത ബന്ധമായിരുന്നു.   പ്രാദേശിക നേതാക്കൾ പിന്നീട് സുജേഷ് കണ്ണാട്ടിന്‍റെ പരാതികൾ മുക്കിയെന്നും സുജേഷ് ആരോപിക്കുന്നു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നപ്പോള്‍ സുജേഷ് കണ്ണാട്ട് വീണ്ടും പ്രതികരിച്ചിരുന്നു. പാര്‍ട്ടിക്കാര്‍ എല്ലാവരും വിട്ടുനിന്നപ്പോള്‍ സുജേഷ് ഒറ്റയ്ക്ക് സമരം ചെയ്തു. ഇതോടെ യാതൊരു മുന്നറിയിപ്പുമില്ലാതെ സുജേഷിനെ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. വിശദീകരണം പോലും തേടേണ്ടതില്ലെന്ന തീരുമാനത്തോടെയാണ് നടപടി.  

നേരത്തെ ബാങ്കിന്‍റെ മുന്‍ പ്രസിഡന്‍റും മാടായിക്കോണം ബ്രാഞ്ച് അംഗവുമായ കെ.കെ. ദിവാകരനെ ജില്ലാ കമ്മിറ്റി പുറത്താക്കിയിരുന്നു. ബാങ്കില്‍ പാര്‍ട്ടിക്കാരായവര്‍ക്കുള്ള ബെനാമി വായ്പകളെക്കുറിച്ച് സുജേഷ് ഫേസ് ബുക്കില്‍ പോസ്റ്റിട്ടതാണ് പാര്‍ട്ടി സത്വരനടപടിയെടുത്തതിന് പിന്നിലെന്നറിയുന്നു.നേരത്തെ ഇതുപോലെ കരുവന്നൂര്‍ ബാങ്കിലെ അഴിമതിയെക്കുറിച്ച് സിപിഎം ജില്ലാകമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്ത സുരേഷിനും സമാന അനുഭവമാണ് പാര്‍ട്ടിയില്‍ നിന്നുണ്ടായത്. ഇപ്പോള്‍ ബിജെപിയുടെ സജീവപ്രവര്‍ത്തകനാണ് സുരേഷ്. 

 

 

 

 

  comment

  LATEST NEWS


  കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.