×
login
മന്ത്രി സ്ഥാനം ഒഴിഞ്ഞത് ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്; മല്ലപ്പള്ളിയിലെ പ്രസംഗം വളച്ചൊടിക്കപ്പെട്ടു, ഭരണഘടന‍യെ സംരക്ഷിക്കണമെന്നാണ് തന്റെ നിലപാട്

അംബേദ്കറെ പ്രസംഗത്തില്‍ അപമാനിച്ചിട്ടില്ല. വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിലും പറയാത്ത കാര്യം പറഞ്ഞെന്ന് പറയുന്നതിലും ദുഖം ഉണ്ട്. മൗലിക അവകാശങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പ്രസംഗത്തിലുണ്ട്. മൗലിക അവകാശങ്ങള്‍ സംരക്ഷിക്കണമെന്നായിരുന്നു ഉള്ളടക്കം.

തിരുവനന്തപുരം : ഭരണഘടനയെ സംരക്ഷിക്കണമെന്നതാണ് തന്റെ നിലപാട്. ഭരണഘടനയ്‌ക്കെതിരെ പറഞ്ഞിട്ടില്ല. അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മല്ലപ്പള്ളിയിലെ പ്രസംഗം വളച്ചൊടിക്കപ്പെട്ടതാണെന്നും സജി ചെറിയാന്‍ എംഎല്‍എ. നിയമസഭയില്‍ നല്‍കിയ വിശദീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചട്ടം 64 അനുസരിച്ചായിരുന്നു സജി ചെറിയാന്റെ വ്യക്തിപരമായ വിശദീകരണം.

ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടാണ് സജി ചെറിയാന്‍ വിശദീകരണം നടത്തിയത്. അംബേദ്കറെ പ്രസംഗത്തില്‍ അപമാനിച്ചിട്ടില്ല. വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിലും പറയാത്ത കാര്യം പറഞ്ഞെന്ന് പറയുന്നതിലും ദുഖം ഉണ്ട്. മൗലിക അവകാശങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പ്രസംഗത്തിലുണ്ട്. മൗലിക അവകാശങ്ങള്‍ സംരക്ഷിക്കണമെന്നായിരുന്നു ഉള്ളടക്കം. സ്വതന്ത്ര ഭാരതത്തില്‍ ഭരണഘടനാ തത്വങ്ങള്‍ പാലിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി.  

ഭരണഘടന ഉയര്‍ത്തിപിടിക്കുന്ന തത്വങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ഉന്നയിച്ചു. താന്‍ നിര്‍വഹിച്ചത് പൊതു പ്രവര്‍ത്തകന്റെ കടമയാണ്. പറഞ്ഞതെല്ലാം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ ഖേദം സഭയില്‍ പ്രകടിപ്പിക്കുന്നു. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് താന്‍ രാജിവെച്ചൊഴിയുന്നതെന്നും മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ അറിയിച്ചു.  


മുഖ്യമന്ത്രിയും പാര്‍ട്ടിയും ഉയര്‍ത്തിപ്പിടിക്കുന്നത് ഉന്നതമായ ധാര്‍മ്മിക ബോധം ആണ്. അതാണ് താനും ഉയര്‍ത്തിപ്പിടിച്ചത്. 43 വര്‍ഷം പലവിധ പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. എത്ര ആക്രമണം നേരിട്ടാലും ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കും. പ്രസ്ഥാനത്തിന്റെ നിലപാടിനൊപ്പമായിരുന്നു എന്നും താന്‍ നിലകൊണ്ടത്. പിണറായി സര്‍ക്കാരിന്റെ ജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളാണെന്നും സജി ചെറിയാന്‍ പറഞ്ഞു.  

 

 

 

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.