×
login
സജിമോന് ഇത് മഴ നല്‍കിയ ഭാഗ്യം; 80 ലക്ഷത്തിന്റെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം തിരുവഞ്ചൂരിലെ ലോട്ടറി കച്ചവടക്കാരന്

ചുമടു ജോലിക്കിടെയുണ്ടായ അപകടത്തില്‍ സജിമോന്റെ നട്ടെല്ലിന് ക്ഷതമേറ്റു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന്‍ നടത്തി. പിന്നീട് ഭാരിച്ച പണികള്‍ എടുക്കാന്‍ കഴിയാതെയായതോടെ ലോട്ടറി കച്ചവടം ആരംഭിക്കുകയായിരുന്നു.

കോട്ടയം: മഴ മൂലം വില്‍ക്കാന്‍ കഴിയാതിരുന്ന ടിക്കറ്റില്‍ നിന്ന് ലോട്ടറി കച്ചവടക്കാരന് 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. കോട്ടയം തിരുവഞ്ചൂര്‍ കുര്യനാട് വീട്ടില്‍ സജിമോനാണ് ഭാഗ്യശാലി. ദീപാവലി ദിനത്തില്‍ നറുക്കെടുത്ത കാരുണ്യപ്ലസ് (KN-393) ലോട്ടറി ടിക്കറ്റ് PN- 567732 എന്ന നമ്പറിനാണ് 80 ലക്ഷം രൂപ അടിച്ചത്.  

കോട്ടയം കാരാപ്പുഴയില്‍ ശ്രീകാന്ത് വേണുഗോപാലന്‍ നായരുടെ ശ്രീഭദ്ര ലോട്ടറി ഏജന്‍സില്‍ നിന്നും ഹോള്‍സെയില്‍ വിറ്റ ടിക്കറ്റ് കോട്ടയം തിരുനക്കരയിലെ ശ്രീകൃഷ്ണ, ഭാഗ്യമാല ലോട്ടറി ഷോപ്പില്‍ നിന്നുമാണ് സജിമോന്‍ എടുത്തത്.  എട്ട് വര്‍ഷമായി ലോട്ടറി കച്ചവടം നടത്തുന്ന 58കാരനായ സജിമോന് ഇത് അപ്രതീക്ഷിത ഭാഗ്യമാണ്. നറുക്കെടുപ്പിന് തൊട്ടുമുമ്പ് വരെ ആരെങ്കിലും ലോട്ടറി വാങ്ങുമെന്ന് കരുതി സജിമോന്‍ ടിക്കറ്റ് സൂക്ഷിച്ചിരുന്നു. എന്നാല്‍ മഴ മൂലം വാങ്ങാന്‍ ആരുമുണ്ടായിരുന്നില്ല. പിന്നെ ടിക്കറ്റ് തിരിച്ചു നല്‍കാതെ സജിമോന്‍ കൈവശം വയ്ക്കുകയായിരുന്നു.വില്‍ക്കാതെ വന്ന അഞ്ചു ലോട്ടറികളില്‍ ഒന്നിനാണ് സമ്മാനം. വീട് പുതുക്കിപ്പണിയണമെന്നും കടങ്ങള്‍ വിട്ടുണമെന്നുമാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.

നാട്ടുകാര്‍ തമ്പിയെന്നു വിളിക്കുന്ന സജിമോന്‍ സൈക്കിളിലും, ചില ദിവസങ്ങളില്‍ നടന്നുമാണ് ലോട്ടറി വില്‍ക്കുന്നത്. തടിവെട്ടായിരുന്നു സജിമോന്റെ തൊഴില്‍. ഈ ജോലി ഇല്ലാതിരുന്ന സമയത്ത് കടകളില്‍ പലചരക്ക് സാധനങ്ങള്‍ ഇറക്കി കൊടുക്കുന്ന ജോലിക്ക് പോകുമായിരുന്നു. ചുമടു ജോലിക്കിടെയുണ്ടായ അപകടത്തില്‍ സജിമോന്റെ നട്ടെല്ലിന് ക്ഷതമേറ്റു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന്‍ നടത്തി. പിന്നീട് ഭാരിച്ച പണികള്‍ എടുക്കാന്‍ കഴിയാതെയായതോടെ ലോട്ടറി കച്ചവടം ആരംഭിക്കുകയായിരുന്നു.  


 

 

 

 

  comment

  LATEST NEWS


  ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം


  ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്‍റ്


  നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍


  ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം


  ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.