×
login
കോവിഡില്‍ ഏക വരുമാനമാര്‍ഗം ഇല്ലാതായി; പ്രതിസന്ധിയില്‍ തളരാതെ തട്ടുകട ഉപജീവന മാര്‍ഗമാക്കി ബികോം ബിരുദധാരിയായ വീട്ടമ്മ

കുട്ടിയെ ഭര്‍ത്താവിനെ ഏല്‍പിച്ച് പെരുമ്പുഴയില്‍ സംസ്ഥാന പാതയോരത്ത് കൊടും ചൂടിനെ പോലും വകവെക്കാതെ സജിത തുടങ്ങിയ തട്ടുകട വിജയം കണ്ടു. കുലുക്കി സര്‍ബത്ത്, മോര് സോഡ, ചായ, കാപ്പി തുടങ്ങിയവ സജിത ഒറ്റക്ക് നിന്ന് കച്ചവടം ചെയ്തു.

മണികണ്ഠന്‍ കുറുപ്പത്ത്  

കാഞ്ഞാണി: കോവിഡ് വന്നതോടെ തുച്ഛമായ വരുമാനത്തില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെടുകയും രോഗബാധിതനായ മകന്റെ ചികിത്സാ ചിലവും, വീട്ടുചിലവും കണ്ടെത്താനായിട്ടാണ് ബികോം ബിരുദധാരിയായ സജിത എന്ന വീട്ടമ്മ റോഡരുകില്‍ തട്ടുകട തുടങ്ങുന്നത്.  

ഒരുവര്‍ഷം മുമ്പാണ് തൃശൂര്‍ കാഞ്ഞാണി സംസ്ഥാന പാതയില്‍ പെരുമ്പുഴ പാടത്ത് രണ്ടാമത്തെ പാലത്തിനോട് ചേര്‍ന്ന് റോഡരുകില്‍ എറവ് സ്വദേശിനി സജിത ജിജു തട്ടുകട വച്ച് കെട്ടുന്നത്. ഭര്‍ത്താവിന് ജോലി നഷ്ടപ്പെട്ടതോടെയാണ് എന്തെങ്കിലും വരുമാനം ലഭിക്കുന്ന ജോലി ചെയ്യണം എന്ന് സജിത തീരുമാനിക്കുന്നത്. സജിതയുടെ രണ്ടു മക്കളില്‍ 12 വയസുള്ള മൂത്ത മകന് കാഴ്ച്ചക്കുറവും, പേശികള്‍ക്ക് ബലക്കുറവും തലച്ചോറിലെ ഞരമ്പുകള്‍ക്ക് സുഷിരം വന്നും രോഗാവസ്ഥയിലാണ്. ഇതോടെ സ്വകാര്യ വ്യക്തിയുടെ സഹായത്താലാണ് സജിത തട്ടുകട ആരംഭിക്കുന്നത്.  

കുട്ടിയെ ഭര്‍ത്താവിനെ ഏല്‍പിച്ച് പെരുമ്പുഴയില്‍ സംസ്ഥാന പാതയോരത്ത് കൊടും ചൂടിനെ പോലും വകവെക്കാതെ സജിത തുടങ്ങിയ തട്ടുകട വിജയം കണ്ടു. കുലുക്കി സര്‍ബത്ത്, മോര് സോഡ, ചായ, കാപ്പി തുടങ്ങിയവ സജിത ഒറ്റക്ക് നിന്ന് കച്ചവടം ചെയ്തു. രാവിലെ 10.30 മുതല്‍ വൈകീട്ട് 5 വരെയായിരുന്നു തുടക്കത്തില്‍ തട്ടുകടയുടെ പ്രവര്‍ത്തന സമയം. ദിവസം ശരാശരി 1000 മുതല്‍ 1200 രൂപ വരെ കച്ചവടം നടക്കും. ചിലവ് കഴിച്ച് 500 രൂപ തനിക്ക് മിച്ചം കിട്ടാറുള്ളതായി സജിത പറഞ്ഞു.

മൂന്ന് വര്‍ഷം തൃശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി നോക്കവെ മകന്റെ അസുഖം മൂലം ജോലി ഉപേക്ഷിച്ചതായിരുന്നു. ജീവിക്കാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യാന്‍ തയ്യാറുള്ള സജിത കച്ചവടം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുലര്‍ച്ചെ 5 മുതല്‍ സംസ്ഥാന പാതയോരത്ത് യാത്രക്കാര്‍ക്ക് ചായയും ഭക്ഷണവും തയ്യാറാക്കി കൊടുത്ത് തുടങ്ങി. ദോശ, ഇഡ്ഡലി, കഞ്ഞി എന്നിവക്കൊപ്പം ചെമ്പരത്തി ചായയും, നീലചായയും ഇവിടെ ലഭ്യമാണ്. 

രാവിലെ കുറച്ച് നേരം ഭര്‍ത്താവിന്റെ സഹായം സജിതക്കുണ്ടാക്കും. സുഖമില്ലാത്ത കുട്ടിയെ മുത്തച്ചനെ ഏല്‍പ്പിച്ചാണ് ഇവിടെ കച്ചവടത്തിനെത്തുന്നത്. കുറഞ്ഞ മുതല്‍ മുടക്കില്‍ സ്വന്തമായി കച്ചവടം ചെയ്ത് ജീവിതോപാധി കണ്ടെത്തി മറ്റുള്ളവര്‍ക്ക് മാതൃകയാകുകയാണ് ഇന്ന് സജിത എന്ന വീട്ടമ്മ.

 

 

 

  comment

  LATEST NEWS


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍


  'നീറ്റ്- പിജി 2022' വിജ്ഞാപനമായി, പരീക്ഷ മാര്‍ച്ച് 12 ന്; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ, കേരളത്തില്‍ വയനാട് ഒഴികെ 13 ജില്ലകളിലും പരീക്ഷാകേന്ദ്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.