×
login
ശബരിമല‍ വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി; അന്തിമാനുമതി പരിസ്ഥിതിയാഘാത പഠന ശേഷം

കേരള സര്‍ക്കാര്‍ സംരംഭമായ കെഎസ്ഐഡിസി, 2020 ജൂണിലാണ്, 2008ലെ ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ട് പോളിസി പ്രകാരം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് കോട്ടയത്തിനടുത്ത് ചെറുവള്ളിയില്‍ ശബരിമല ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളത്തിന്റെ വികസനത്തിന് 'സൈറ്റ് ക്ലിയറന്‍സ്' അനുവദിച്ചു.

ന്യൂദല്‍ഹി: നിര്‍ദിഷ്ട എരുമേലി (ശബരിമല) വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയെ അറിയിച്ചു. എന്നാല്‍ പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റില്‍ പരിസ്ഥിതിയാഘാത പഠനം നടക്കുകയാണെന്നും അതിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാകും അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

മധുര വിമാനത്താവളം ഉള്‍പ്പെടെ നിര്‍ദിഷ്ട വിമാനത്താവളത്തില്‍ നിന്ന് 150 കിലോമീറ്ററിനുള്ളില്‍ നിലവിലുള്ള എല്ലാ സിവില്‍ എയര്‍പോര്‍ട്ടുകളുടെയും പരിസ്ഥിതിയാഘാത പഠനം നടത്താനും ഇംപാക്ട് ഡാറ്റ പരിശോധിക്കാനും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനോട് ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് വ്യോമയാന വകുപ്പ് അഭ്യര്‍ഥിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിനു പുറമേ കെഎസ്ഐഡിസിയും പദ്ധതി പ്രദേശത്തു പരിസ്ഥിതിയാഘാത വിലയിരുത്തല്‍ പഠനം നടത്തുന്നുണ്ട്. ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.


കേരള സര്‍ക്കാര്‍ സംരംഭമായ കെഎസ്ഐഡിസി, 2020 ജൂണിലാണ്, 2008ലെ ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ട് പോളിസി പ്രകാരം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് കോട്ടയത്തിനടുത്ത് ചെറുവള്ളിയില്‍ ശബരിമല ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളത്തിന്റെ വികസനത്തിന് 'സൈറ്റ് ക്ലിയറന്‍സ്' അനുവദിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, പ്രതിരോധ മന്ത്രാലയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എന്നിവയുമായി കൂടിയാലോചിച്ചാണ് കെഎസ്ഐഡിസിയുടെ നിര്‍ദേശം പരിഗണിച്ചത്. അതിനു ശേഷം സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠനം നടത്താന്‍, കെഎസ്ഐഡിസിയോടു നിര്‍ദേശിച്ചു. അവര്‍ 2022 ജൂണില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

 

  comment

  LATEST NEWS


  സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


  ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


  ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


  നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


  ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


  'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.