×
login
കൊച്ചിയില്‍ വീട് വാടകയ്‌ക്കെടുത്ത് ചന്ദന കച്ചവടം : വനം വകുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് പിടികൂടിയത് 92 കിലോ ചന്ദനം

ചന്ദന കച്ചവടം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇത് പിടികൂടിയത്.

കൊച്ചി : വീട് വാടകയ്‌ക്കെടുത്ത് ചന്ദന കച്ചവടം നടത്തിയ അഞ്ച് പേര്‍ പിടിയില്‍. പനമ്പിള്ളി നഗറിലെ വാടക വീട്ടില്‍ നടത്തിയ തെരച്ചിലില്‍ 92 കിലോ ചന്ദനമാണ് പിടികൂടിയത്. നാല് ഇടുക്കി സ്വദേശികളും ഒരു താമരശ്ശേരി സ്വദേശിയുമാണ് പിടിയിലായത്. സാജു സെബാസ്റ്റ്യന്‍ എന്നയാളാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്.

ചന്ദന കച്ചവടം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇത് പിടികൂടിയത്.  വനം വകുപ്പ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ശനിയാഴ്ച രാവിലെ വാടക വീട്ടില്‍ ചന്ദന കച്ചവടം നടക്കുന്നതയാണ് വിവരം ലഭിച്ചത്. തുടര്‍ന്ന പരിശോധനയ്ക്കായി എത്തുകയായിരുന്നു എന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു.

വെട്ടിയിട്ട നിലയിലാണ് ചന്ദന തടികള്‍ കണ്ടെത്തിയത്. ഇടുക്കിയിലെ സ്വകാര്യ തോട്ടത്തില്‍ നിന്നാണ് ചന്ദനത്തടികള്‍ കൊണ്ടുവന്നതെന്നാണ് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരിക്കുന്നത്. കസ്റ്റഡിയിലെടുത്തിരിക്കുന്ന അഞ്ച് പേരില്‍ മൂന്ന് പേര്‍ ചന്ദനം വാങ്ങിക്കാന്‍ എത്തിയവരാണ്. ചന്ദന വില്‍പ്പനയില്‍ കൂടുതല്‍ പ്രതികള്‍ക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണ്.


 

 

 

 

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.