×
login
സന്ദീപിന്റെ കൊലയില്‍ അറസ്റ്റിലായ നാലു പേരില്‍ മൂന്നു പേരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; ആര്‍എസ്എസിനു മേല്‍ കുറ്റം കെട്ടിവയ്ക്കാനുള്ള നീക്കം പൊളിഞ്ഞു

സിപിഎം ഗൂണ്ട സംഘമാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയെ കൊന്നതെന്ന വിവരം പുറത്തുവന്നതോടെ സിപിഎം പ്രദേശിക നേതൃത്വവും ഞെട്ടലിലാണ്.

തിരുവല്ല:  തിരുവല്ല പെരിങ്ങര സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി.സന്ദീപ്കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ നാലു പേരില്‍ മൂന്നു പേരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ഡിവൈഎഫ്‌ഐ ഗൂണ്ടാ സംഘത്തില്‍ പെട്ട് മറ്റു കേസുകളില്‍ മുന്‍പും ജയിലില്‍ കിടന്നിട്ടുള്ളവരാണ് കണ്ണൂര്‍ മരുതുംപാടി കുന്നില്‍ ഹൗസില്‍ മൊയ്തീന്റെ മകന്‍ മുഹമ്മദ് ഫൈസല്‍, ചങ്ങനാശ്ശേരി പായിപ്പാട് കൊച്ചുപറമ്പ് വീട്ടില്‍ പ്രമോദ് പ്രസന്നന്‍, വേങ്ങല്‍ പടിഞ്ഞാറത്തുണ്ടിയില്‍ പി.എ. നന്ദുകുമാര്‍ എന്നിവര്‍. അറസ്റ്റിലായ ജിഷ്ണു മാത്രമാണ് യുവമോര്‍ച്ചയുടെ മുന്‍ പ്രവര്‍ത്തകന്‍. ജിഷ്ണു മുഹമ്മദ് ഫൈസലിനെ ജയിലില്‍ വച്ചാണ് പരിചയപ്പെട്ടത്. തികച്ചും വ്യക്തിവിരോധമാണ് കൊലയ്ക്കു പിന്നിലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ, സംഭവത്തിന്റെ ഉത്തരവാദിത്വം ആര്‍എസ്എസിനു മേല്‍ കെട്ടിവയ്ക്കാനുള്ള സിപിഎം നീക്കം പാടെ പൊളിഞ്ഞു. സിപിഎം ഗൂണ്ട സംഘമാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയെ കൊന്നതെന്ന വിവരം പുറത്തുവന്നതോടെ സിപിഎം പ്രദേശിക നേതൃത്വവും ഞെട്ടലിലാണ്.  

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലയ്ക്കു പിന്നിലെന്നു സിപിഎം ആരോപിച്ചിരുന്നെങ്കിലും 3 പ്രതികള്‍ക്കും ആര്‍എസ്എസ് ബന്ധമില്ലെന്ന് തെളിഞ്ഞതോടെ സിപിഎം നടത്തുന്ന നുണപ്രചാരണങ്ങള്‍ക്കെതിരേ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. കേസില്‍ നേരിട്ട് പങ്കുള്ള ഒരാള്‍ കൂടിയാണ് ഇനി പിടിയിലാകാനുള്ളത്. പ്രതികളെ രക്ഷപെടാന്‍ സഹായിച്ചതില്‍ മറ്റുചിലര്‍ കൂടി അറസ്റ്റിലാകുമെന്ന് സൂചനയുണ്ട്. പ്രധാന പ്രതിയായ ജിഷ്ണുവിന് കൊല്ലപ്പെട്ട സന്ദീപുമായി മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്റെ കീഴില്‍ തിരുവല്ല പുളിക്കീഴ് പ്രവര്‍ത്തിക്കുന്ന റം ഉത്പാദന കേന്ദ്രമായ ട്രാവന്‍കൂര്‍ ഷുഗര്‍സ് ആന്റ് കെമിക്കല്‍സില്‍ ജിഷ്ണുവിന്റെ അമ്മയ്ക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ ജോലിയുണ്ടായിരുന്നു. ഇത് നഷ്ടപ്പെടുത്തുന്നതിനായി സന്ദീപ് കുമാര്‍ ശ്രമിച്ചു എന്ന വിഷയവുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു എന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.  

 

 

  comment

  LATEST NEWS


  മി ടൂവില്‍ പ്രതിയായ ചരണ്‍ജിത് സിങ്ങ് ഛന്നിയെ രക്ഷിച്ചതില്‍ ഇപ്പോള്‍ കുറ്റബോധമെന്ന് അമരീന്ദര്‍ സിങ്ങ്; 'കാലില്‍ വീണ് കരഞ്ഞപ്പോള്‍ അലിവ് തോന്നി'


  കോണ്‍ഗ്രസ് കോട്ട പൊളിക്കാന്‍ ബിജെപി; മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ്ങ് ബിജെപിയ്ക്ക് വേണ്ടി റായ്ബറേലിയില്‍


  ഹൈക്കോടതി സിപിഐഎമ്മിന്റെ അഭിപ്രായം കേട്ടില്ല; വിധി കാസര്‍കോട് സമ്മേളനത്തിനെതിരെ; തൃശൂരിന് ബാധകമല്ലന്ന് കോടിയേരി ബാലകൃഷ്ണന്‍


  പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


  സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


  ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.