×
login
സഞ്ജിത്ത് വധം: മൂന്നു പേര്‍ കസ്റ്റഡിയിലെന്നു സൂചന; പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയത് മുണ്ടക്കയത്തെ ബേക്കറി ജീവനക്കാരന്‍

പ്രതികള്‍ക്ക് മുണ്ടക്കയത്തും സമീപ പ്രദേശത്തും പ്രദേശിക സഹായം ലഭിച്ചിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

പാലക്കാട്/കോട്ടയം: ആര്‍എസ്എസ് തേനാരി മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ഭീകരര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയിലെന്നു സൂചന. ഇവരെക്കുറിച്ചുള്ള വിവരം പോലീസ് പുറത്തുവിടാന്‍ തയാറായില്ല. അന്വേഷണത്തെ ബാധിക്കുമെന്ന് കരുതുന്നതിനാലാണ് വിവരങ്ങള്‍ പുറത്തുവിടാത്തതെന്നാണ് പോലീസ് പറയുന്നത്. പ്രതികളുടെ മുഴുവന്‍ വിവരങ്ങളും അറിഞ്ഞതിന് ശേഷം മാത്രമെ വിവരം പുറത്തുവിടൂ എന്നാണ് പോലീസ് നിലപാട്.  പ്രതികളെന്ന് സംശയിക്കുന്നവരെ മുണ്ടക്കയത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് ലഭിക്കുന്ന വിവരം. മുണ്ടക്കയം പൈങ്ങണയിലുള്ള ബേക്കറിയിലെ ജോലിക്കാരന്‍ പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ദേശീയ പാതയ്ക്ക് സമീപം ബിഎസ്എന്‍എല്‍ ബില്‍ഡിങ്ങിന് സമീപമുള്ള കെട്ടിടത്തിലെ വാടക മുറിയില്‍ നിന്ന് ഇയാളെയും കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള രണ്ടുപേരെയും കസ്റ്റഡിയിലെടുത്തതായാണ് സൂചന.

പ്രതികള്‍ക്ക് മുണ്ടക്കയത്തും സമീപ പ്രദേശത്തും പ്രദേശിക സഹായം ലഭിച്ചിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഒളിത്താവളമൊരുക്കിയ ആള്‍ ബേക്കറിയില്‍ നാലു മാസം മുമ്പ് ജോലിക്കെത്തിയതാണെന്നാണ് സൂചന. ബേക്കറി ജീവനക്കാര്‍ക്കായി ഉടമ വാടകയ്‌ക്കെടുത്തു നല്‍കിയ മുറിയിലാണ് കൊലപാതകവുമായി ബന്ധമുള്ളവരെ താമസിപ്പിച്ചത്.

അന്വേഷണത്തിനായി 34 അംഗ പോലീസ് സംഘത്തെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലും തമിഴ്‌നാട്ടിലും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും ചിലരെ ചോദ്യം ചെയ്തുമാണ് കസ്റ്റഡിയിലെടുത്ത മൂന്നു പേരിലേക്ക് എത്തിയതെന്നാണ് അറിയുന്നത്.

സഞ്ജിത്തിന്റെ കൊലപാതകത്തിനു ശേഷം പാലക്കാട്-തൃശ്ശൂര്‍ ദേശീയപാതയയില്‍ കണ്ണനൂര്‍ ഭാഗത്തുനിന്നും രക്തക്കറ പുരണ്ട ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടവയാണോ എന്ന കാര്യത്തില്‍ പോലീസ് ഇപ്പോഴും സ്ഥിരീകരണം നല്‍കുന്നില്ല.

 

 

 

  comment

  LATEST NEWS


  സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളും ലിബറലുകളും സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പിക്കുന്നു: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.