×
login
സഞ്ജിത്തിന്റെ കൊലപാതകം‍; മൂന്നാമത്തെ പ്രതി അറസ്റ്റില്‍; മൂന്നുപേരും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെന്ന് പോലീസ്; ചിത്രങ്ങള്‍ പുറത്തുവിട്ടു

കൊലയാളി സംഘം സഞ്ചരിച്ച വാഹനമോടിച്ച നെന്മാറ അടിപ്പരണ്ട സ്വദേശി അബ്ദുള്‍ സലാം, കൊലപാതകം നടത്തിയതില്‍ ഒരാളായ ജാഫര്‍ സാദിഖ് എന്നിവരുടെ വിവരങ്ങളും പോലീസ് പുറത്തുവിട്ടു.

പാലക്കാട്: ആര്‍എസ്എസ് മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകത്തില്‍ മൂന്നാമത്തെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലയാളി സംഘത്തെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാറാണ് അറസ്റ്റിലായത്. ഇയാളുടേതുള്‍പ്പെടെ പിടിയിലായ മൂന്നുപേരുടെ ചിത്രങ്ങളും വിവരങ്ങളും പോലീസ് പുറത്തുവിട്ടു.  

ജാഫർ സാദിഖ് (ഇടത്), നിഷാദ് എന്ന നിസാർ (നടുവിൽ), അബ്ദുൾ സലാം (വലത്)

കൊലയാളി സംഘം സഞ്ചരിച്ച വാഹനമോടിച്ച നെന്മാറ അടിപ്പരണ്ട സ്വദേശി അബ്ദുള്‍ സലാം, കൊലപാതകം നടത്തിയതില്‍ ഒരാളായ ജാഫര്‍ സാദിഖ് എന്നിവരുടെ വിവരങ്ങളും പോലീസ് പുറത്തുവിട്ടു. തിരിച്ചറിയല്‍ പരേഡ് കഴിഞ്ഞതിന് പിന്നാലെയാണ് പ്രതികളുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടത്. മൂവരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തന്നെയാണെന്ന് പാലക്കാട് എസ്പി ആര്‍. വിശ്വനാഥ് വ്യക്തമാക്കി.  


ഇനിയും അഞ്ചുപോര്‍ പിടിയിലാകാനുണ്ട. ഇവരെക്കുറിച്ച് വ്യക്തമായ സൂചനയുണ്ട്. വൈകാതെ ഇവരെ പിടികൂടമെന്നും എസ്പി ആര്‍. വിശ്വനാഥ് പറഞ്ഞു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.