×
login
സഞ്ജിത്തിനെ പിന്തുടര്‍ന്ന ശേഷം വെട്ടിക്കൊലപ്പെടുത്തി; ആയുധങ്ങള്‍ കണ്ണന്നൂരില്‍ ഉപേക്ഷിച്ചു, കുഴല്‍മന്ദത്ത് നിന്നും പ്രതികള്‍ പല സ്ഥലങ്ങളിലേക്ക് കടന്നു

കൊലപാതകം നടത്തിയ ശേഷം നടത്തിയ ശേഷം പ്രതികളായ മൂന്ന് പേര്‍ മാരുതി 800 കാറില്‍ രക്ഷപ്പെട്ടു. കുഴല്‍മന്ദം വരെ എല്ലാവരും ഒരുമിച്ചാണ് പോയത്. ഇവിടെ വെച്ച് കാറ് കേടായി. വര്‍ക്ക്ഷോപ്പില്‍ പോയെങ്കിലും കാറ് പെട്ടെന്ന് നന്നാക്കി കിട്ടിയില്ല.

പാലക്കാട് : ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആയുധങ്ങള്‍ കണ്ണന്നൂരില്‍ ഉപേക്ഷിച്ചു. അതിനുശേഷം കുഴല്‍ മന്ദത്തു നിന്നും പ്രതികള്‍ പല സ്ഥലത്തേയ്ക്ക് കടക്കുകയായിരുന്നെന്ന് മൊഴി. കേസില്‍ തിങ്കളാഴ്ച അറസ്റ്റിലായ പ്രതിയാണ് ഇക്കാര്യം അറിയിച്ചത്. കുറ്റകൃത്യവുമായി നേരിട്ട് ബന്ധമുള്ളയാളാണ് പിടിയിലായതെന്നാണ് സൂചന.

ഇയാളെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. മുഖം മൂടി ധരിപ്പിച്ചാണ് പ്രതിയെ തെളിവെടുപ്പിനെത്തിയത്. സഞ്ജിത്തിനെ പിന്തുടര്‍ന്നാണ് വെട്ടിയത്. വാഹനത്തില്‍ പോകവേ ഇരു സൈഡില്‍ നിന്നും വാഹം വെച്ച് തടഞ്ഞാണ് വെട്ടിക്കൊലപ്പെടുത്തിയതെന്നും പ്രതി വെളിപ്പെടുത്തി. 

എന്നാല്‍ അറസ്റ്റ് ചെയ്‌തെങ്കിലും പേര് അടക്കമുള്ള ഒരു വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കരുതലോടെയാണ് പോലീസ് നീക്കം. സഞ്ജിത്തിനെ ആദ്യം വെട്ടിയത് എവിടെ വെച്ചാണെന്ന് പ്രതി തെളിവെടുപ്പിനിടെ പോലീസിനെ അറിയിച്ചു. ശേഷം എങ്ങോട്ട് നീങ്ങിയെന്നും സംഭവിച്ച കാര്യങ്ങളും പ്രതി വ്യക്തമായി തന്നെ പോലീസിനോട് വിവരിച്ചു നല്‍കി. 

കൊലപാതകം നടത്തിയ ശേഷം നടത്തിയ ശേഷം പ്രതികളായ മൂന്ന് പേര്‍ മാരുതി 800 കാറില്‍ രക്ഷപ്പെട്ടു. കുഴല്‍മന്ദം വരെ എല്ലാവരും ഒരുമിച്ചാണ് പോയത്. ഇവിടെ വെച്ച് കാറ് കേടായി. വര്‍ക്ക്ഷോപ്പില്‍ പോയെങ്കിലും കാറ് പെട്ടെന്ന് നന്നാക്കി കിട്ടിയില്ല. തുടര്‍ന്ന് കുഴല്‍മന്ദത്ത് നിന്ന് പ്രതികള്‍ പലവഴിക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ കണ്ണന്നൂര്‍ വെച്ച് കൊലക്ക് ഉപയോഗിച്ച ആയുധം ഉപേക്ഷിച്ചുവെന്നും പ്രതി മൊഴി നല്‍കി. ആയുധം ഉപേക്ഷിച്ച കണ്ണന്നൂര്‍ സര്‍വീസ് റോഡിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പാലക്കാട് ജില്ലാ പോലീസ് മേധാവി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ തെളിവെടുപ്പിനായി എത്തിയ സംഘത്തിലുണ്ടായിരുന്നു.  

അതേസമയം കേസുമായി ബന്ധപ്പെട്ട് നാല് പേര്‍കൂടി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. എന്നാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇതില്‍ എത്രപേര്‍ കൃത്യത്തില്‍ പങ്കെടുത്തുവെന്നതും വ്യക്തമല്ല. ബേക്കറി തൊഴിലാളിയും പാലക്കാട് സ്വദേശിയുമായ സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് അറസ്റ്റിലായിട്ടുള്ളതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു. അറസ്റ്റിലായ ആളെ തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.  

നവംബര്‍ 15-ന് രാവിലെ ഒമ്പതുമണിയോടെയാണ് സഞ്ജിത്തിനെ മമ്പറത്ത് ഒരു സംഘമാളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. നാടിനെ നടുക്കിയ കൊലപാതകത്തിന് എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസിന് പ്രതികളെ കണ്ടെത്താനായത്. പാലക്കാട് എസ്പിആര്‍ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള 34 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല.

 

  comment

  LATEST NEWS


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.