login
സനു മോഹന്റെ അറസ്റ്റ്; ദുരൂഹതകള്‍ നീങ്ങാതെ

ശരീരത്തു ബലം പ്രയോഗിച്ചതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹ പരിശോധനകളിലോ വീടിനുള്ളിലോ കണ്ടെത്തിയിട്ടില്ല. ഡിഎന്‍എ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ അന്തിമ വിവരം നല്‍കാനാകൂ. വൈഗ മരിച്ചശേഷമാണോ പുഴയില്‍ താഴ്്ത്തിയതെന്ന കാര്യത്തിലും സംശയം ഉയരുന്നു. മുങ്ങിമരണമെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്.

കൊച്ചി:സനു മോഹന്‍ തന്നെയാണ് വൈഗയെ കൊലപ്പെടുത്തിയതെന്ന് പോലീസ് ഉറപ്പിക്കുമ്പോഴും നിരവധി ചോദ്യങ്ങള്‍ ബാക്കി. അതുകൊണ്ട് തന്നെ കൊല നടത്തിയത് സനുവാണെന്ന് ഉറപ്പിക്കുമ്പോഴും എന്തിന് കൊന്നു എങ്ങനെ കൊന്നു എന്ന കാര്യങ്ങളില്‍  അവ്യക്തത തുടരുകയാണ്. ഫ്ളാറ്റില്‍ കണ്ടെത്തിയ രക്തക്കറ ആരുടേത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. നിലവിലെ മൊഴി പ്രകാരം വൈഗയെ കെട്ടിപ്പിടിച്ചു സനു മോഹന്‍ ഞെരിച്ചു കൊല്ലുകയായിരുന്നു. ഞെരിച്ചു കൊല്ലവേയാണ് രക്തക്കറ ഫ്ളാറ്റില്‍ വീണതും. എന്നാല്‍ ഇക്കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്.

ശരീരത്തു ബലം പ്രയോഗിച്ചതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹ പരിശോധനകളിലോ വീടിനുള്ളിലോ കണ്ടെത്തിയിട്ടില്ല. ഡിഎന്‍എ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ അന്തിമ വിവരം നല്‍കാനാകൂ. വൈഗ മരിച്ചശേഷമാണോ പുഴയില്‍ താഴ്്ത്തിയതെന്ന കാര്യത്തിലും സംശയം ഉയരുന്നു. മുങ്ങിമരണമെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ കാക്കനാട് നടത്തിയ ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ വൈഗയുടെ വയറ്റില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ഇത് എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തിലും വ്യക്തതയില്ല. വൈഗയുടെ മൃതദേഹം കിട്ടിയ അന്നുതന്നെ സനുമോന്‍ വാളയാര്‍ വിട്ടതായി വിവരം കിട്ടിയിരുന്നു. ഇതില്‍ നിന്നു തന്നെ കൊലയാളി സനുവാണെന്ന് പോലീസ് ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് സനുവിനെ കണ്ടെത്താനുള്ള ശ്രമങ്ങളായിരുന്നു. ഈ ദൗത്യവും സനുവിന്റെ ഇടപെടല്‍ കൊണ്ട് ഇല്ലാതാകുകയാണ് ഉണ്ടായത്. കൊലപാതകം നടത്തിയതിന് ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ സനു ശ്രമിച്ചതോടെ ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലായിരുന്നുവെന്ന് മൊഴിയും സംശയത്തിലായിട്ടുണ്ട്. പരമാവധി തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമവും സനു നടത്തിയെന്നാണ് പോലീസ് വിലിയിരുത്തുന്നത്. ഡിജിറ്റല്‍ തെളിവുകളൊന്നും ബാക്കിവയ്ക്കാതെയാണ് സനു രക്ഷപ്പെടാന്‍ ശ്രമിച്ചത്. രക്ഷപ്പെടാനുള്ള ഓരോ ശ്രമത്തിലും തെളിവുകള്‍ ബാക്കിവയ്ക്കാതെ നോക്കിയിരുന്നു. അതാണു സംശയം ബലപ്പെടുത്തുന്നത്. ആത്മഹത്യാശ്രമം എന്ന വാദത്തെ സംശയിക്കാനും ഇതാണു കാരണം.

സനു പറയുന്നതു പോലെ തന്നെയാണ് കൊലപാതകം നടത്തിയത് എന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്്. സനു മൊഴികളെല്ലാം മാറ്റിപ്പറയുകയാണ്. ഒരു സമയം പറയുന്നത് 10 മിനിറ്റ് കഴിഞ്ഞ് മാറ്റുകയാണ്. അരമണിക്കൂര്‍ കഴിഞ്ഞ് പിന്നെയും മാറ്റുന്നു. സനുവിന്റെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറയുന്നു.  

നിലവില്‍ സനുവിനെ മാത്രമാണു സംശയിക്കുന്നത്. ഫ്ളാറ്റിലുള്ളവരെയും സനുവിന്റെ ഭാര്യവീട്ടുകാരെയും ഉള്‍പ്പെടെ ചോദ്യം ചെയ്തു. ഇതില്‍ നിന്നെല്ലാമുള്ള വിവരങ്ങളും പരിശോധിക്കേണ്ടതുണ്ട്. സനുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് തീരുമാനം. തുടര്‍ന്നു തെളിവെടുപ്പു നടത്തും. മുംബൈയില്‍ മൂന്നു കോടിയുടെ തട്ടിപ്പു കേസ് സനുവിന്റെ പേരിലുണ്ട്. വളരെ രഹസ്യാത്മക ജീവിതമാണ് സനു നയിച്ചിരുന്നത്. ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇയാള്‍ ആരോടും പുറത്തുപറഞ്ഞിരുന്നില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.

സനുവിനെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വീണ്ടും ചോദ്യം ചെയ്യും.  സനുവിനെയും ഒപ്പമിരുത്തി ഭാര്യയെ ചോദ്യം ചെയ്യുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സംഭവം നടക്കുന്ന മാര്‍ച്ച് 21നോടു ചേര്‍ന്നുള്ള ഏതാനും ദിവസങ്ങളായി സനു സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. പിടിയിലാകുമ്പോള്‍ ഇയാളില്‍നിന്ന് ഒരു ഫോണ്‍ കണ്ടെത്തിയിരുന്നു. ഇതു മറ്റാര്‍ക്കും അറിയാത്ത ഫോണായിരുന്നെന്നാണു പറഞ്ഞിരിക്കുന്നത്. കൃത്യമായ പ്ലാനിങ്ങില്ലെങ്കില്‍ പിന്നെ ഇത്തരത്തില്‍ ഒരു ഫോണ്‍ കൈവശം വച്ചത് എന്തിനാണ് എന്നതു സംശയത്തിന് ആക്കം കൂട്ടുന്നു. മകളെ പുഴയില്‍ ഉപേക്ഷിക്കുമ്പോള്‍ അവള്‍ മരിച്ചിരുന്നില്ലെന്ന വിവരം ബെംഗളൂരുവില്‍ വച്ചാണ് ഇയാള്‍ അറിയുന്നതെന്നാണു പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ സംഭവം നടന്ന് 27 ദിവസമായിട്ടും എന്തുകൊണ്ടു പോലീസിനു പിടികൊടുക്കാതെ മുങ്ങി പല സ്ഥലങ്ങളിലേക്കു പോയെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ ഇപ്പോഴും ദുരൂഹതകള്‍ ഏറെയുണ്ട്. ഇവയുടെ ചുരുള്‍ അഴിച്ചാല്‍ മാത്രമേ കേസ് അന്വേഷണം പൂര്‍ണതയില്‍ എത്തുകയുള്ളൂ.

  comment

  LATEST NEWS


  ദാനം, ഈ വിജയം; സെല്‍ഫ് ഗോളില്‍ ഫ്രാന്‍സിന് ജയം


  രാജ്യത്ത് ആദ്യ ഗ്രീന്‍ ഫംഗസ് കേസ്: മൂക്കില്‍ നിന്ന് രക്തസ്രാവം; യുവാവിനെ ഇന്‍ഡോറില്‍ നിന്നും വിദഗ്ധചികിത്സയ്ക്ക് വിമാനത്തില്‍ മുംബൈയിലെത്തിച്ചു


  അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും നീക്കം


  'പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്‍


  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം


  ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍


  ദേശീയപാത പദ്ധതികള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സര്‍വ്വേ നിര്‍ബന്ധം; പുതിയ ഉത്തരവ് പുറത്തിറക്കി ദേശീയപാത അതോറിറ്റി


  'മലപ്പുറത്തെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയ ജില്ലവേണം'; എസ്ഡിപിഐക്കൊപ്പം ചേര്‍ന്ന് മതഅടിസ്ഥാനത്തില്‍ വിഘടനവാദം ഉയര്‍ത്തി വീണ്ടും മുസ്ലീം ലീഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.