login
സനുമോഹന്റെ മൊഴികളില്‍ വൈരുദ്ധ്യം, ഭാര്യയ്‌ക്കൊപ്പം ഇരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യും; കൊച്ചിയില്‍ തെളിവെടുപ്പ് നടത്തി

മകള്‍ വൈഗയെ ഫ്‌ളാറ്റിലെത്തിച്ച് ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം മുട്ടാര്‍ പുഴയില്‍ എറിഞ്ഞുവെന്നായിരുന്നു സനുമോഹന്‍റെ മൊഴി

കൊച്ചി : പ്രതിമാസം ഒരുലക്ഷം രൂപയോളം ലാഭമുണ്ടായിരുന്ന ബിസിനസ്സാണ് സനുമോഹന്റേതെന്ന് ഭാര്യ രമയുടെ ബന്ധുക്കള്‍. ഇയാള്‍ക്ക് സാമ്പത്തിക ബാധ്യത എങ്ങനെയാണ് ഉണ്ടായെന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തണം. ഭാര്യയ്‌ക്കോ അടുത്ത ബന്ധുക്കള്‍ക്കോ ഇയാളുടെ സാമ്പത്തിക ബാധ്യത സംബന്ധിച്ച് വിവരം ഉണ്ടായിരുന്നില്ല. അതിനാല്‍ ഇതുസംബന്ധിച്ച് വ്യക്തത വരുത്തണമെന്നും ബന്ധു്ക്കള്‍ ആവശ്യപ്പെട്ടു.  

അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ സനു മോഹന്റെ ഭാര്യ രമയെ വിളിച്ചിട്ടില്ല. സനു മോഹന്റെ മൊഴിയെക്കുറിച്ചും വ്യക്തമായി അറിയില്ല. ഇക്കാര്യത്തില്‍ വ്യക്തത വന്നശേഷമേ രമ്യ പ്രതികരിക്കൂ. കുഞ്ഞിന്റെ മരണവും സനുവിന്റെ തിരോധാനവും കാരണം മാനസികമായി തകര്‍ന്ന നിലയിലാണു രമ്യയെന്നും ബന്ധുക്കള്‍ അറിയിച്ചു.  

നാട്ടില്‍ തിരിച്ചെത്തിയിട്ടും സനുമോഹന്‍ ആറ് മാസം മുമ്പ് വരെ മാത്രമാണ് ബന്ധുക്കളുമായി അടുപ്പത്തിലാകുന്നത്. വര്‍ഷങ്ങളായി നാട്ടില്‍ താമസമില്ലാത്തതിനാല്‍ തങ്ങള്‍ക്കും കാര്യമായ അറിവില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.  

അതേസമയം സനു മോഹനെ ഇന്ന് തെളിവെടുപ്പിന്റെ ഭാഗമായി മുട്ടാര്‍ പുഴയിലെത്തിച്ച് പരിശോധന നടത്തി. ഇയാള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലും മൊബൈല്‍ വലിച്ചെറിഞ്ഞ എച്ച്എംടിയുടെ പരിസര പ്രദേശങ്ങളിലും സനുവിനെ എത്തിച്ചു. ഇയാളുടെ മൊബൈലിനായി പരിശോധന നടത്തിയെങ്കിലും പക്ഷേ കണ്ടെത്താനായില്ല.  

സനുമോഹന്‍ പോലീസിന് മുമ്പാകെ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. അതിനാല്‍ ഇയാളേയും ഭാര്യയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സനു മോഹന്‍ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യവും ഇതുസംബന്ധിച്ച് ഭാര്യ പോലീസിന് നല്‍കിയ വിശദീകരണവും ഒന്നുകൂടി പരിശോധിക്കുവാന്‍ വേണ്ടിയാണ് പോലീസ് ഇരുവരെയും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത്. തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷമായിരിക്കും ഇത്.  

ഇതോടൊപ്പം ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ ഉണ്ടായ ബന്ധങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയാകുന്ന മുറക്ക് സനുമോഹനെയും ഭാര്യയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. മകള്‍ വൈഗയെ ഫ്‌ളാറ്റിലെത്തിച്ച് ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം മുട്ടാര്‍ പുഴയില്‍ എറിഞ്ഞുവെന്നായിരുന്നു സനുമോഹന്‍റെ മൊഴി നല്‍കിയത്.

 

  comment

  LATEST NEWS


  ബ്രസീലിന് എതിരാളി പെറു; കൊളംബിയയ്ക്ക് വെനസ്വേല


  സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി യെദിയൂരപ്പ സര്‍ക്കാര്‍; കൊറോണ ബാധിച്ച് മരിച്ച ബിപിഎല്‍ കുടുംബങ്ങളിലെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ; 300 കോടി അനുവദിച്ചു


  ദാനം, ഈ വിജയം; സെല്‍ഫ് ഗോളില്‍ ഫ്രാന്‍സിന് ജയം


  രാജ്യത്ത് ആദ്യ ഗ്രീന്‍ ഫംഗസ് കേസ്: മൂക്കില്‍ നിന്ന് രക്തസ്രാവം; യുവാവിനെ ഇന്‍ഡോറില്‍ നിന്നും വിദഗ്ധചികിത്സയ്ക്ക് വിമാനത്തില്‍ മുംബൈയിലെത്തിച്ചു


  അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും നീക്കം


  'പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്‍


  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം


  ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.