×
login
കണ്ണൂർ വി സിയുടെ പുനര്‍നിയമനത്തിനെതിരായ ഹര്‍ജി പരിഗണിക്കുന്ന സുപ്രീംകോടതി‍ ജഡ്ജി സര്‍വ്വകലാശാല പരിപാടിയില്‍ നിന്നും പിന്മാറി

കണ്ണൂർ വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനത്തിനെതിരായ ഹര്‍ജി പരിഗണിക്കുന്ന സുപ്രീംകോടതി ജഡ്ജി കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടത്താനിരുന്ന ചടങ്ങളില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചു.

ന്യൂദല്‍ഹി: കണ്ണൂർ വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനത്തിനെതിരായ ഹര്‍ജി പരിഗണിക്കുന്ന സുപ്രീംകോടതി ജഡ്ജി കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടത്താനിരുന്ന ചടങ്ങളില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചു. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യമാണ് ആദ്യം പങ്കെടുക്കാമെന്നറിയിച്ചെങ്കിലും പിന്നീട് വിവാദമായതോടെ ചടങ്ങില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതും.  

കണ്ണൂര്‍ സർവകലാശാലയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് സംഘടിപ്പിക്കുന്ന ദേശീയ മൂട്ട് കോര്‍ട്ട് കോമ്പറ്റീഷനുമായി(National Moot Court Competition)  ബന്ധപ്പെട്ട ചടങ്ങാണ് വിവാദത്തിലായത്. കണ്ണൂർ വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനത്തിനെതിരായ ഹര്‍ജി താന്‍ പരിഗണിക്കുമെന്ന്  അറിയാതെയാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്ന് ചടങ്ങില്‍ നിന്നും പിന്മാറാനുള്ള തീരുമാനം വിശദീകരിച്ച് ജസ്റ്റിസ് രാമസുബ്രമണ്യം വ്യക്തമാക്കി.


കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് മാര്‍ച്ച് 16 മുതല്‍ 19 വരെയാണ് ദേശിയ മൂട്ട് കോര്‍ട്ട് കോമ്പറ്റീഷന്‍ സംഘടിപ്പിക്കുന്നത്. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ സുപ്രീം കോടതി ജഡ്ജി വി രാമസുബ്രമണ്യം സമ്മതമറിയിച്ചിരുന്നു. എന്നാല്‍ കണ്ണൂര്‍ സര്‍വകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനത്തിനെതിരായ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിന് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് വി രാമസുബ്രമണ്യം ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരെ പരാതി ഉയര്‍ന്നിരുന്നു.

ചടങ്ങില്‍ ജസ്റ്റിസ് പങ്കെടുക്കുന്നതിനെതിരെ കെ എസ് യു സംസ്ഥാന വൈസ്പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് പരാതി നല്‍കിയിരുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ നാലാം എതിര്‍ കക്ഷി ഡോ. ഗോപിനാഥ് രവീന്ദ്രനായതിനാല്‍ ജസ്റ്റിസ് രാമസുബ്രമണ്യം ചടങ്ങില്‍ പങ്കെടുക്കരുതെന്നായിരുന്നു  ആവശ്യം.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടാതെയാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് എന്ന് ജസ്റ്റിസ് രാമസുബ്രമണ്യം വ്യക്തമാക്കി. മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപലിന്‍റെ അച്ഛന്‍ ബാരിസ്റ്റര്‍ എം.കെ. നമ്പ്യാരുടെ പേരിലുള്ള ചടങ്ങായതിനാലാണ് ദേശിയ മൂട്ട് കോര്‍ട്ട് കോമ്പറ്റീഷനില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് എന്ന് അദ്ദേഹം അറിയിച്ചു. 

    comment

    LATEST NEWS


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു


    എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു; നഷ്ടമായത് സാഹിത്യ അക്കാദമിയുടെ ഉള്‍പ്പടെ നിരവധി ബഹുമതികള്‍ നേടിയ വ്യക്തിത്വത്തെ


    പെട്രോള്‍, ഡീസലിന് 2 രൂപ അധിക സെസ്സ്, നാളെ മുതല്‍ പ്രാബല്യത്തില്‍;ഭൂമിയുടെ ന്യായവിലയിലും 20 ശതമാനം വര്‍ധനവുണ്ടാകും


    ചിറ്റേടത്ത് ശങ്കുപിള്ള: വൈക്കം സത്യഗ്രഹത്തിലെ ഏക രക്തസാക്ഷി


    വൈക്കത്ത് എരിഞ്ഞ കനലുകള്‍; ദീപ്ത സ്മരണയില്‍ ഗോവിന്ദപണിക്കര്‍, ബാഹുലേയന്‍, ചാത്തന്‍ കുഞ്ഞപ്പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.