×
login
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന

ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആരോപണങ്ങള്‍ അതേപടി ശരിവെക്കുന്ന കോടതി നിലപാട് ജുഡീഷറിയോടുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തും.

തിരുവനന്തപുരം: മീഡിയാവണ്‍ വിലക്ക് ശരിവെച്ചതോടെ കോടതിക്കെതിരേ പ്രസ്താവനയുമായി തീവ്ര ഇസ്ലാമിക സംഘടന എസ്ഡിപിഐ. ഹൈക്കോടതി വിധി ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആരോപണങ്ങള്‍ അതേപടി ശരിവെക്കുന്ന കോടതി നിലപാട് ജുഡീഷറിയോടുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തും. സംഘപരിവാര വംശീയതയെ ദേശീയതയായി ചിത്രീകരിക്കുന്ന വിചിത്ര വാദത്തിന് നീതിപീഠം പിന്തുണയേകുന്നത് അപകടകരമാണ്. 

ഭരണകൂടങ്ങളെ വിമര്‍ശിക്കുകയെന്നത് ജനാധിപത്യത്തിന്റെ കാതലാണ്. സര്‍ക്കാരുകളുടെ ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികളെ വിമര്‍ശിക്കുകയെന്നത് മാധ്യമങ്ങളുടെ ബാധ്യതയാണ്. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ നിശബ്ദമാക്കുന്നത് ഏകാധിപത്യമാണ്. ആ ഏകാധിപത്യത്തിന് നീതിപീഠം കൂട്ടുനില്‍ക്കരുതെന്ന് എസ്ഡിപിഐ പ്രസ്താവനയില്‍ വ്യക്തമാക്കി.  


 

 

  comment

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.