ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പോപ്പുലര്‍ഫ്രണ്ട് , എസ്ഡിപിഐ തുടങ്ങിയ മതഭീകരവാദ പ്രസ്ഥാനങ്ങള്‍ ശക്തിപ്രാപിക്കുന്നുണ്ട് ഇടതുവലതുമുന്നണികള് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഒത്താശ ചെയ്യുന്നതാണ് ഇക്കൂട്ടരുടെ കൈമുതല്‍. സംസ്ഥാന ഭരണകൂടവും, പോലീസിലെ ഒരു വിഭാഗവും ഇവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നാണ് വിമര്‍ശനം.
ആലപ്പുഴ: വയലാറില്‍ ആര്‍എസ്എസ് നാഗംകുളങ്ങര ശാഖ ഗഡനായക് നന്ദു ആര്. കൃഷ്ണയെ മതഭീകരവാദ സംഘടനയായ എസ്എഡിപിഐക്കാര്‍ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ ജില്ല മജിസ്ട്രേറ്റ് കൂടിയായ ജില്ല കളക്ടര്‍ നിരോധനജ്ഞ പ്രഖ്യാപിച്ചു. മരണാനന്തര ചടങ്ങുകള്‍ക്കല്ലാതെ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. വ്യാഴാഴ്ച മുതല്‍ മൂന്നുദിവസത്തേക്കാണ് നടപടി. 1973 ലെ ക്രിമിനല്‍ നടപടി നിയമസംഹിതയിലെ 144 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് പോലീസിന് നിര്‍ദ്ദേശം നല്കി.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പോപ്പുലര്‍ഫ്രണ്ട് , എസ്ഡിപിഐ തുടങ്ങിയ മതഭീകരവാദ പ്രസ്ഥാനങ്ങള്‍ ശക്തിപ്രാപിക്കുന്നുണ്ട് ഇടതുവലതുമുന്നണികള് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഒത്താശ ചെയ്യുന്നതാണ് ഇക്കൂട്ടരുടെ കൈമുതല്‍. സംസ്ഥാന ഭരണകൂടവും, പോലീസിലെ ഒരു വിഭാഗവും ഇവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നാണ് വിമര്‍ശനം.
പലപ്രദേശങ്ങളിലും സമാന്തരഭരണം തന്നെ ഇക്കൂട്ടര്‍ നടത്തുന്നു. വിവിധ പള്ളിക്കമ്മറ്റികളുടെ ഭരണം പോലും ഇവര്‍ ആസൂത്രിതമായി പിടിച്ചടക്കുന്നു. സമാധാനകാംക്ഷികളായവരെ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പലയിടങ്ങളിലും മഹല്ല് കമ്മറ്റികള്‍ പിടിച്ചടക്കുന്നത്. പകല്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പലരും ഇത്തരം സംഘടകളുടെ സജീവപ്രവര്‍ത്തകരാണ്.
നേരത്തെ ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളില്‍ ശക്തിപ്രാപിച്ചിരുന്ന മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അമ്പലപ്പുഴ മുതല്‍ വടക്കോട്ടുള്ള പ്രദേശങ്ങളിലും സജീവമാണ്. ആലപ്പുഴ നദരത്തിന്റെ വിവിധ പ്രദേശങ്ങള്‍, മണ്ണഞ്ചേരി, ചന്തിരൂര്‍, അരൂര്‍, അരൂക്കുറ്റി തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ ഇക്കൂട്ടരുടെ പ്രവര്‍ത്തനം ശക്തമാണ്.സംസ്ഥാനത്ത് എവിടെ തീവ്രവാദ അക്രമങ്ങള്‍ നടന്നാലും ജില്ലയില്‍ നിന്നുള്ളവര്‍ പങ്കാളികളാണ്. എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയ പ്രധാന പ്രതികളും അരൂക്കുറ്റി സ്വദേശികളായിരുന്നു.
ഇവരില്‍ പലര്‍ക്കും സിപിഎമ്മിലെ ഒരു പ്രധാന ജനപ്രതിനിധിയുമായി അടുത്ത ബന്ധമാണുള്ളതെന്ന് ആക്ഷേപം നേരത്തെ തന്നെയുണ്ട്. പൗരത്വഭേദഗതി നിയമത്തിനെതിരെ സിപിഎമ്മും, കോണ്‍ഗ്രസും അടക്കമുള്ളവര്‍ മതതീവ്രവാദ ശക്തികളുമായി ചേര്‍ന്നാണ് പ്രക്ഷോഭം നടത്തിയത്. ഇതിനെ തുടര്‍ന്നാണ് ജില്ലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായത്.
ലഘുവല്ല ലേഖയുടെ ഈ സംരംഭം; ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കിയ കഥ
ഭൂപോഷണയജ്ഞത്തില്‍ പങ്കാളികളാകാം
ഡോക്ടര്‍ ഹെഡ്ഗെവാര്‍; പുതിയ ലോകക്രമത്തിന്റെ ദൃഷ്ടാവും സൃഷ്ടാവും
സിപിഎമ്മിന്റെ അരുംകൊലകള്‍ ആത്മഹത്യകളാകുമ്പോള്‍!
ഹൈന്ദവ വിശ്വാസികള്‍ക്കൊപ്പം ആചാര സംരക്ഷണത്തിന് മുന്‍കൈയെടുത്ത ധീരരെ അഭിനന്ദിച്ച് നാട്; വായില്യാംകുന്ന് ക്ഷേത്രത്തിലെത്തി ശശികല ടീച്ചര്‍
ആദ്യ വിജയം തേടി മുംബൈ ഇന്ത്യന്‍സ്
കൊറോണയ്ക്ക് പിന്നാലെ ന്യൂമോണിയയും; ആദ്യം ശബ്ദം നഷ്ടപ്പെട്ടു; പിന്നീട് ഏഴുപതു ശതമാനവും തിരിച്ചുപിടിച്ച് മണിയന്‍പിള്ള രാജു
ഹെലികോപ്റ്റര്‍ അപകടം: രക്ഷാപ്രവര്‍ത്തനത്തിനു മുന്‍കൈയെടുത്ത വനിതാ പോലീസ് ഓഫീസര്‍ക്ക് പ്രശംസാപത്രവും ക്യാഷ് അവാര്‍ഡും
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം
കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് കേന്ദ്ര നിയമം; ഉല്പന്നങ്ങള് എവിടെ വേണമെങ്കിലും വില്ക്കാന് അധികാരം നല്‍കുന്നതാണിതെന്ന് ഒ. രാജഗോപാല്‍
തിരുവനന്തപുരം നഗരസഭയില്‍ സംഭവിച്ചത് എന്ത്; ബിജെപിയെ വെട്ടാന്‍ വോട്ടുകച്ചവടം നടത്തിയതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍
പാര്‍ലമെന്റ് പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമം; മുന്നോക്ക സംവരണം കേന്ദ്രസര്‍ക്കാരിന്റേത്; പിണറായിയെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളെന്ന് വിജയരാഘവന്
എസ്വി പ്രദീപ് പിണറായി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിച്ച മാധ്യമ പ്രവര്ത്തകന്; കൊല്ലപ്പെട്ടതില്‍ ദുരൂഹത; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി
കുമ്മനം രാജശേഖരന് ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി; ഉത്തരവ് പുറത്തിറക്കി കേന്ദ്ര സാംസ്കാരിക മന്ത്രാലയം