×
login
ചതയദിനാഘോഷത്തിന് നേരെ എസ്ഡിപിഐ ആക്രമണം; സത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കുട്ടികളുടെ കലാപരിപാടി നടക്കുന്നതിനിടെ സമീപത്തുള്ള എസ്ഡിപിഐക്കാരായ രണ്ടുപേര്‍ അമിതവേഗത്തില്‍ ബൈക്കില്‍ പാഞ്ഞുപോയി. പ്രകോപനം സൃഷ്ടിക്കുന്ന തരത്തില്‍ ഈ ബൈക്ക് അഭ്യാസം പല തവണ ആവര്‍ത്തിച്ചപ്പോള്‍ സംഘാടകരില്‍ ചിലര്‍ ബൈക്ക് യാത്രികരെ തടഞ്ഞുനിര്‍ത്തി വേഗത കുറച്ചുപോകാന്‍ ആവശ്യപ്പെട്ടു. പ്രകോപിതരായ ഇവര്‍ അവിടെ നിന്നു പോയി 15 മിനിറ്റിനുള്ളില്‍ ഇരുപത് ബൈക്കിലായി നാല്‍പ്പതോളം പേരുമായി തിരിച്ചെത്തി.

ശാസ്താംകോട്ട: പോരുവഴിയില്‍ ചതയദിനാഘോഷത്തിനിടയിലേക്ക് ഇരച്ചുകയറിയ എസ്ഡിപിഐ ക്രിമിനല്‍ സംഘം വ്യാപക അക്രമം അഴിച്ചുവിട്ടു. കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.  ഒരാളുടെ നില ഗുരുതരം.പോരുവഴി അമ്പലത്തുംഭാഗം കുന്നുവിളജംഗ്ഷനില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഇവിടെയുള്ള കുമാരനാശാന്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി ശാഖയുടെ ചതയദിനാഘോഷം നടക്കുന്നതിനിടെയാണ് കലാപം നടത്തിയത്.

കുട്ടികളുടെ കലാപരിപാടി നടക്കുന്നതിനിടെ സമീപത്തുള്ള എസ്ഡിപിഐക്കാരായ രണ്ടുപേര്‍ അമിതവേഗത്തില്‍ ബൈക്കില്‍ പാഞ്ഞുപോയി. പ്രകോപനം സൃഷ്ടിക്കുന്ന തരത്തില്‍ ഈ ബൈക്ക് അഭ്യാസം പല തവണ ആവര്‍ത്തിച്ചപ്പോള്‍ സംഘാടകരില്‍ ചിലര്‍ ബൈക്ക് യാത്രികരെ തടഞ്ഞുനിര്‍ത്തി വേഗത കുറച്ചുപോകാന്‍ ആവശ്യപ്പെട്ടു. പ്രകോപിതരായ ഇവര്‍ അവിടെ നിന്നു പോയി 15 മിനിറ്റിനുള്ളില്‍ ഇരുപത് ബൈക്കിലായി നാല്‍പ്പതോളം പേരുമായി തിരിച്ചെത്തി.  


ഈ എസ്ഡിപിഐ ക്രിമിനല്‍സംഘം യാതൊരു പ്രകോപനവുമില്ലാതെ പരിപാടി സ്ഥലത്തേക്ക് ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടു. പരിപാടി സ്ഥലത്തുണ്ടായിരുന്ന സംഘാടകരെയും സ്ത്രീകളേയും കുട്ടികളേയും ഇവര്‍ കടന്നാക്രമിച്ചു. അക്രമികളെ തടയാന്‍ ശ്രമിച്ച സംഘാടകരും ആക്രമണത്തിന് ഇരയായി. സ്ത്രീകളും കുട്ടികളും ഭയന്ന് അലറി വിളിച്ചോടി. ആഘോഷത്തിന് ഒരുക്കിയതെല്ലാം സംഘം അടിച്ചുതകര്‍ത്തു. ചതയ ദിന സംഘാടകരായ പത്തോളം പേര്‍ക്ക് പരിക്കേറ്റു. പലരും ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ ശാഖാ ഭാരവാഹിയായ പ്രതാപ (48) നെ തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

തെക്കന്‍ കേരളത്തിലെ മിനി 'താലിബാന്‍' എന്ന് അറിയപ്പെടുന്ന കമ്പലടി ഇടിക്കണ്ടചിറ പ്രദേശം എസ്ഡിപിഐ ക്രിമിനല്‍ സംഘത്തിന്റെ  പിടിയിലാണ്. ജില്ലയില്‍ എവിടെ എസ്ഡിപിഐ അക്രമം നടന്നാലും ഈ പ്രദേശത്തുള്ള ക്രിമിനല്‍സംഘങ്ങള്‍ അതിലുണ്ടാകുമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വഴി തെറ്റി വന്ന ശബരിമല തീര്‍ത്ഥാടകരെ അക്രമിച്ച സംഭവം മുതല്‍ കൊട്ടാരക്കരയില്‍ ജവാന്റെ വീട് ആക്രമണം, ശാസ്താംതാംനട ക്ഷേത്രത്തില്‍ അന്നദാനം നടക്കുന്നതിനിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയ ശേഷം മാരകായുധങ്ങളുമായി അക്രമം സംഭവം തുടങ്ങി നിരവധി അക്രമസംഭവങ്ങളില്‍ ഇവിടെയുള്ള ക്രിമിനലുകളാണ് പ്രതികള്‍. കഴിഞ്ഞ ദിവസം ചതയാഘോഷത്തിനിടെ നടത്തിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരെ ശാസ്താംകോട്ട പോലീസ് പ്രതി ചേര്‍ത്തെങ്കിലും ഇന്നലെ രാത്രി വൈകിയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.