×
login
ഹര്‍ത്താല്‍ വിജയമാക്കിയ കേരള പോലീസിന് പോപ്പുലര്‍ ഫ്രണ്ടിന്റെ നന്ദി; പിണറായി സര്‍ക്കാരിനെയും അഭിനന്ദിച്ച് മതഭീകരവാദികളുടെ ഫേസ്ബുക്ക് പോസ്റ്റ്

ഹര്‍ത്താല്‍ ദിനത്തില്‍ മതഭീകരര്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കിയത് പോലീസിന്റെ നിഷ്‌ക്രിയത്വമാണെന്ന് വ്യാപക വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പോലീസിന് നന്ദി അറിയിച്ച് പോപ്പുലര്‍ ഫ്രണ്ട് രംഗത്തെത്തിയത്. കേരളം കത്തിയെങ്കിലും രാജ്യദ്രോഹികളുടെ പ്രശംസ ലഭിച്ചതിന് പിണറായി വിജയന്‍ ഭരണം നടത്തുന്ന കേരളാ പോലീസിന് അഭിമാനിക്കാം.

ആലപ്പുഴ: പിണറായി സര്‍ക്കാരിന്റെ ആഭ്യന്തരവകുപ്പിന് പൊന്‍തൂവലായി കേരളാ പോലീസിന് മതഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ അഭിനന്ദനം. കേരളത്തില്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിട്ട ഹര്‍ത്താല്‍ വിജയിപ്പിച്ചതിനാണ് പോലീസിന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി നന്ദി രേഖപ്പെടുത്തിയത്.

ഹര്‍ത്താല്‍ ദിനത്തില്‍ മതഭീകരര്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കിയത് പോലീസിന്റെ നിഷ്‌ക്രിയത്വമാണെന്ന് വ്യാപക വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പോലീസിന് നന്ദി അറിയിച്ച് പോപ്പുലര്‍ ഫ്രണ്ട് രംഗത്തെത്തിയത്. കേരളം കത്തിയെങ്കിലും രാജ്യദ്രോഹികളുടെ പ്രശംസ ലഭിച്ചതിന് പിണറായി വിജയന്‍ ഭരണം നടത്തുന്ന കേരളാ പോലീസിന് അഭിമാനിക്കാം. ഇടതു സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഹര്‍ത്താല്‍ ദിനത്തില്‍ അക്രമികള്‍ അഴിഞ്ഞാടിയതെന്ന് ഇതോടെ വ്യക്തമാകുകയാണ്.  

 

Facebook Post: https://www.facebook.com/pfialappuzha/posts/pfbid02ccWZ5qqjT2uwwibXZ2wK5wo6EDrSL5xpizHmpEH95D1G82UA9BsX3SqKtxHA5Mqgl


 

ഹൈക്കോടതി ഉത്തരവ് പോലും ലംഘിച്ച് മിന്നല്‍ ഹര്‍ത്താല്‍ നടത്തിയിട്ടും മതഭീകരരരെ മുന്‍കരുതല്‍ എന്ന നിലയില്‍ കസ്റ്റഡിയില്‍ എടുക്കാനോ, ശക്തി കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കാനോ പോലീസ് തയ്യാറായില്ല. പല സ്ഥലങ്ങളിലും പോലീസിന്റെ കണ്‍മുന്നിലാണ് അക്രമങ്ങള്‍ നടന്നത്. വ്യാപക പ്രതിഷേധമുയരുകയും ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പോലീസ് പേരിനെങ്കിലും പിന്നീട് നടപടികള്‍ സ്വീകരിച്ചു തുടങ്ങിയത്.

മുന്‍കാലങ്ങളില്‍ പ്രതിപക്ഷ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ ജനങ്ങളുടെ സൈ്വരജീവിതത്തിന് ആവശ്യമായ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സമൂഹമാധ്യമങ്ങളിലുടെ പ്രതികരിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അറിഞ്ഞതായി നടിച്ചില്ല. വ്യാപകമായി അക്രമികള്‍ അഴിഞ്ഞാടിയിട്ടും ആഭ്യന്തര മന്ത്രി എന്ന നിലയില്‍ ഇതുവരെ പ്രതികരിക്കാനും തയ്യാറായിട്ടില്ല.  

ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പ്രത്യക്ഷത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, പോലീസിനുമാണ് പോപ്പുലര്‍ഫ്രണ്ട് നന്ദി പറഞ്ഞതെങ്കിലും  യഥാര്‍ത്ഥത്തില്‍ പരോക്ഷ നന്ദി പ്രകടനം മുഖ്യമന്ത്രിക്കാണെന്നാണ് കരുതുന്നത്.

  comment

  LATEST NEWS


  മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


  പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


  ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


  ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


  12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


  തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.