×
login
മതേതര സര്‍ക്കാരുകള്‍ ആചാരങ്ങളിലേക്ക് കടന്നുകയറരുത്; ആശയങ്ങള്‍ തമ്മില്‍ നിന്ദിക്കപെടേണ്ടതല്ലെന്ന് സ്വാമി ചിദാനന്ദപുരി

''പരിപാലിക്കേണ്ടതും ധരിക്കേണ്ടതും സ്വയം ആചരണത്തിലൂടെ രക്ഷിക്കേണ്ടതുമാണ് ധര്‍മം''

ചെറുകോല്‍പ്പുഴ: മതേതര സര്‍ക്കാരുകള്‍ ആചാരങ്ങളിലേക്ക് കടന്നു കയറുന്നത് ആശാസ്യമല്ലെന്ന് കൊളത്തൂര്‍ അദൈ്വത ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ മാര്‍ഗദര്‍ശന സഭയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഒരു ആശയം മറ്റൊരു ആശയത്തെ നിന്ദിക്കാതെ പരസ്പര ആദരവോടെ ജീവിക്കാന്‍ കഴിയണം.

പാദ പൂജ ചെയ്യുന്നത് തെറ്റാണെന്ന് മതേതര സര്‍ക്കാരുകളാണോ പറയേണ്ടത്. വ്യവസ്ഥയ്ക്കുള്ളില്‍ വച്ച് നവീകരിക്കാനുള്ള സംവിധാനമാണ് പ്രായോഗികം. അതിന് പകരം ആചാരങ്ങളിലും വിശ്വാസത്തിലും കടന്നുകയറുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. പ്രപഞ്ചത്തിന്റെ താളക്രമത്തിനനുസരിച്ച് പ്രപഞ്ചത്തിന് ഒരു ദോഷം ഉണ്ടാക്കരുതെന്ന ബോധത്തോടെ ജീവിതം ചിട്ടപ്പെടുത്തുന്നതാണ് ധാര്‍മിക ജീവിതം.


പരിപാലിക്കേണ്ടതും ധരിക്കേണ്ടതും സ്വയം ആചരണത്തിലൂടെ രക്ഷിക്കേണ്ടതുമാണ് ധര്‍മം. വൈദികമായ മൂല്യങ്ങളെ മുറുകെപ്പിടിച്ച് ആചരിക്കേണ്ടതാണ് ധര്‍മം. ആചാരമാണ് ധര്‍മത്തില്‍ മുഖ്യമായത്. അതുകൊണ്ടാണ് ആചാര പരമോ ധര്‍മ എന്ന് വ്യാസ ഭഗവാന്‍ പറഞ്ഞത്. ശാസ്ത്രം എന്നത് ലിഖിതമായി ലഭിച്ചവ മാത്രമല്ല. ഗുരുശിഷ്യ പരമ്പരയിലൂടെ വന്ന ഉപദേശങ്ങള്‍ വേദശാസ്ത്രങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

സീമ ജാഗരണ്‍മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ ധര്‍മരക്ഷയ്ക്ക് കുടുംബവും രാഷ്ട്രവും എന്ന വിഷയത്തിലും ഡോ.ടി.എസ്. വിജയന്‍ കാരുമാത്ര ധര്‍മരക്ഷയ്ക്ക് കുലദൈവങ്ങളും ക്ഷേത്രവും എന്ന വിഷയത്തിലും പ്രഭാഷണം നടത്തി. പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍, ഹിന്ദുമത മഹാമണ്ഡലം ജോയിന്റ് സെക്രട്ടറി ഡി. രാജഗോപാല്‍, ഹിന്ദുമത മഹാമണ്ഡലം ജനറല്‍ കമ്മിറ്റി അംഗം വി.വിജയകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

  comment
  • Tags:

  LATEST NEWS


  സിആര്‍പിഎഫ് കശ്മീര്‍ പോലീസ് സംയുക്ത സംഘത്തെ ആക്രമിച്ച് ഭീകരര്‍; ഒരു പോലീസുകാരന്‍ മരണപെട്ടു; സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്ക്


  ഗുജറാത്ത് പര്യടനത്തിനെത്തിയ അരവിന്ദ് കെജ്രിവാളിനെതിരെ കുപ്പിയേറ്; കുടിവെള്ളം നിറഞ്ഞ പ്ലാസ്റ്റിക് കുപ്പിയെറിഞ്ഞത് രാജ്കോട്ടിലെ ചടങ്ങില്‍


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.