×
login
സീതത്തോട് സഹകരണ ബാങ്ക് ‍‍ക്രമക്കേട്: എംഎല്‍എ ജനീഷിനും സിപിഎമ്മിനും ബാങ്കിന്റെ മുഴുവന്‍ കാര്യങ്ങളും അറിയാം, അദ്ദേഹം അറിയാതെ ഒന്നും നടക്കില്ല

സഹകരണ വകുപ്പ് ജീവനക്കാരെ സ്വാധീനിച്ച് എംഎല്‍എ കേസില്‍ തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുകയാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും പരാതിയും നല്‍കിയിട്ടുണ്ട്. സെക്രട്ടറി പദത്തില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത നടപടിയെ നിയമപരമായി നേരിടുമെന്നും ജോസ്

കോന്നി : പത്തനംതിട്ട സീതത്തോട് സഹകരണബാങ്കിലെ സാമ്പത്തിക ക്രമക്കേടില്‍ കോന്നി എംഎല്‍എ കെ.യു ജനീഷിനും സിപിഎമ്മിനും പങ്കാളിത്തമുണ്ടെന്ന് ആരോപണം. ക്രമക്കേടിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ സെക്രട്ടറി കെ.യു. ജോസാണ് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. ബാങ്കിന്റെ മുഴുവന്‍ കാര്യങ്ങളും കോന്നി എംഎല്‍എയ്ക്ക് അറിയാവുന്നതാണ്. അദ്ദേഹം അറിയാതെ ബാങ്കില്‍ ഒന്നും നടക്കില്ലെന്നും ജോസ് ആരോപിച്ചു.

2019ലാണ് താന്‍ ബാങ്ക സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. ബാങ്കില്‍ സാമ്പത്തിക ക്രമക്കേട് നടക്കുമ്പോള്‍ സെക്രട്ടറി ചുമതലയില്‍ താനായിരുന്നില്ല. മുന്‍ ഭരണസമിതിയുടെ വീഴ്ചകള്‍ മറയ്ക്കുന്നതിന് വേണ്ടി ബലിയാടാക്കുകയാണെന്നും ജോസ് ആരോപിച്ചു.  

ബാങ്കിലെ സാമ്പത്തിക ക്രമക്കേട് നിലവില്‍ തന്റെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബാങ്കിന്റെ മുഴുവന്‍ കാര്യങ്ങളും സിപിഎമ്മിനും കോന്നി എംഎല്‍എയ്ക്കും അറിയാവുന്നതാണ്.  

എംഎല്‍എ അറിയാതെ ബാങ്കില്‍ ഒന്നും നടക്കില്ല. സഹകരണ വകുപ്പ് ജീവനക്കാരെ സ്വാധീനിച്ച് എംഎല്‍എ കേസില്‍ തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുകയാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും പരാതിയും നല്‍കിയിട്ടുണ്ട്. സെക്രട്ടറി പദത്തില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത നടപടിയെ നിയമപരമായി നേരിടുമെന്നും ജോസ് അറിയിച്ചു.  

വര്‍ഷങ്ങളായി സിപിഎം ഭരണസമിതിയാണ് സീതത്തോട് സര്‍വീസ് സഹകരണ ബാങ്ക് ഭരിക്കുന്നത്. 2013 മുതല്‍ ബാങ്കില്‍ കൃതൃമ രേഖകള്‍ ഉപയോഗിച്ച് ഓഡിറ്റ് നടത്തി. ഭരണ സമിതി ബാങ്കിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. കേരള ബാങ്കില്‍ നിന്ന് സ്വര്‍ണ പണയത്തിന്‍ മേല്‍, ഓവര്‍ ഡ്രാഫ്റ്റ് ഇനത്തില്‍ കിട്ടിയ ഏഴ് കോടി രൂപയും പലിശയും തിരിച്ചടച്ചിട്ടില്ല. ഇതോടെ ബാങ്കിന് വായ്പയും കിട്ടാതെയായെന്നുമാണ് ആരോപണങ്ങള്‍.  

കൂടാതെ നിക്ഷേപത്തില്‍ നിന്ന് ലോണ്‍ എടുക്കുക, വായ്പ്പക്കാര്‍ അറിയാതെ ഈട് നല്‍കിയ ആധാരം മറിച്ച് പണയം വെക്കുക, നിയമനത്തില്‍  അഴിമതി നടത്തിയെന്നും ആരോപണമുണ്ട്. ഇത് വിവാദമായതോടെയാണ് കഴിഞ്ഞ ദിവസം സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തത്.

 

 

  comment

  LATEST NEWS


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍


  തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍: അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം, മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നു


  മോന്‍സണുമായി എന്തു ബന്ധം; കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചത് എന്തിന്; ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത്


  വീരമൃത്യുവരിച്ച സൈനികന്‍ വൈശാഖിന്റെ കുടുംബത്തോട് സംസ്ഥാന സര്‍ക്കാരിന്റെ അവഗണന, കുടുംബത്തിന് ആശ്വാസ ധനം അനുവദിച്ചില്ല

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.