×
login
യൂറിയ‍ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്

എല്ലാവര്‍ഷവും ഓണക്കാലത്ത് നിലവിലുള്ളതിന്റെ പത്തിരട്ടിയോളം അധികം പാല്‍ കേരളത്തില്‍ ആവശ്യമായി വരുന്നുണ്ട്. ഇത് മുന്നില്‍ കണ്ടാണ് മായം ചേര്‍ത്ത പാല്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുന്നത്

പാലക്കാട്: തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടികൂടി. ക്ഷീരവികസന വകുപ്പിന്റെ മീനാക്ഷിപുരം പാല്‍ പരിശോധനാകേന്ദ്രത്തില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട് കൃഷ്ണഗിരിയില്‍ നിന്ന് തൃശ്ശൂരിലേക്ക് കൊണ്ടുവന്ന മായംകലര്‍ത്തിയ പാല്‍ പിടികൂടിയത്.

പ്രാഥമിക പരിശോധനയില്‍ പാലിന്റെ കൊഴുപ്പിതര പദാര്‍ത്ഥങ്ങളുടെ അളവ് വര്‍ധിപ്പിക്കുന്നതിനായി യൂറിയ കലര്‍ത്തിയതായി കണ്ടെത്തി. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇതേത്തുടര്‍ന്ന് പാല്‍ കൊണ്ടുവന്ന ടാങ്കര്‍ തമിഴ്നാട്ടിലേക്ക് തിരിച്ചയച്ചു. ഓണത്തോടനുബന്ധിച്ച് പടിഞ്ഞാറന്‍ ജില്ലകളിലേക്ക് മായം ചേര്‍ത്ത കൂടുതല്‍ പാല്‍ വണ്ടികള്‍ എത്തുമെന്നതിനാല്‍ പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, ആലപ്പുഴ, എറണാകുളം ഭാഗത്തേക്കാണ് കീടനാശിനി കലര്‍ന്ന പാല്‍ കൊണ്ടുപോവുന്നത്. മീനാക്ഷിപുരം വഴി മാത്രമെ തമിഴ്‌നാട് പാല്‍ കേരളത്തിലേക്ക് കടത്താവു എന്ന് സംസ്ഥാനക്ഷീര വകുപ്പിന്റെ നിബന്ധന നിലവിലുണ്ട്. എല്ലാവര്‍ഷവും ഓണക്കാലത്ത് നിലവിലുള്ളതിന്റെ പത്തിരട്ടിയോളം അധികം പാല്‍ കേരളത്തില്‍ ആവശ്യമായി വരുന്നുണ്ട്. ഇത് മുന്നില്‍ കണ്ടാണ് മായം ചേര്‍ത്ത പാല്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുന്നത്. ക്ഷീര വികസന ഓഫീസര്‍ സി.എം. അഭിന്‍, അനലിസ്റ്റ് ട്രെയിനി അക്ഷയ, എബിന്‍, പ്രിയേഷ്, ശാന്തകുമാരി എന്നിവരാണ് പരിശോധന നടത്തിയത്.

  comment

  LATEST NEWS


  കാര്യങ്ങള്‍ കൈവിട്ട് പോകുമോ? റഷ്യയോട് ഉക്രൈനെതിരെ കുറഞ്ഞശേഷിയുള്ള ആണവാധുങ്ങള്‍ പ്രയോഗിച്ച് തുടങ്ങാന്‍ ഉറ്റ സുഹൃത്ത് റംസാന്‍ കാഡിറോവ്


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.