×
login
ചെങ്കോല്‍‍‍ ധര്‍മ്മത്തിന്‍റെയും നീതിയുടെയും പ്രതീകം; നരേന്ദ്രമോദി ‍ശ്രമിക്കുന്നത് കൊളോണിയല്‍ അവശിഷ്ടങ്ങള്‍ തൂത്തെറിയാനെന്ന് മുരളീധരന്‍

കൊളോണിയല്‍ വാഴ്ചയുടെ അവശിഷ്ടങ്ങളെ മാറ്റി നിര്‍ത്തി ഭാരതീയ സംസ്കാരത്തെ തിരിച്ചുപിടിക്കാനാണ് നരേന്ദ്രമോദിയുടെ കീഴിലുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. കേരള തണ്ടാന്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആസ്ഥാനമന്ദിര ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം: കൊളോണിയല്‍ വാഴ്ചയുടെ അവശിഷ്ടങ്ങളെ മാറ്റി നിര്‍ത്തി ഭാരതീയ സംസ്കാരത്തെ തിരിച്ചുപിടിക്കാനാണ് നരേന്ദ്രമോദിയുടെ കീഴിലുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. കേരള തണ്ടാന്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആസ്ഥാനമന്ദിര ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  

പുതിയ പാര്‍ലമെന്‍റ് മന്ദിരമായ സെന്‍ട്രല്‍ വിസ്തയിലെ ചെങ്കോല്‍ അധികാരത്തിന്‍റെ അല്ല, നീതിയുടെയും ധര്‍മ്മത്തിന്‍റെയും പ്രതീകമാണ്. ജനങ്ങള്‍ക്ക് നീതിപൂര്‍വവും സുതാര്യവുമായ ഭരണം ഉറപ്പാക്കും എന്ന വാക്കാണ് ചെങ്കോല്‍ പ്രതിഷ്ഠയിലൂടെ ഉദ്ദേശിക്കുന്നത്. നമ്മുടെ സാംസ്കാരിക പാരമ്പര്യങ്ങളെ ആധുനിതകയുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്നും മരളീധരന്‍ പറഞ്ഞു.  

സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തില്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച സമ്മാനമാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം. ബ്രീട്ടീഷുകാര്‍ അല്ല മറിച്ച് ഭാരതീയര്‍ നിര്‍മ്മിച്ച മന്ദിരത്തിലാകും ഇനി രാജ്യത്തിന്‍റെ നിയമനിര്‍മ്മാണ ചര്‍ച്ചകളെന്നും മന്ത്രി പറഞ്ഞു.  


അമര്‍ ജവാന്‍ ജ്യോതിയിലെ ജ്വാല ദേശീയ യുദ്ധ സ്മാരകത്തില്‍ ലയിപ്പിച്ചതിലൂടെയും കൊളോണിയല്‍ ഭൂതകാലത്തിന്‍റെ ഓര്‍മ്മകളാണ് മായ്ച് കളഞ്ഞത്. കര്‍ത്തവ് പഥ് എന്ന പുനര്‍നാമകരണവും ഭാരതീയ സ്വത്വം വീണ്ടെടുക്കാനുള്ള ശ്രമം തന്നെയായിരുന്നു. ഭാരതീയ കലാരൂപങ്ങളുടെയും വാസ്തുശില്‍പ

പാരമ്പര്യത്തിന്‍റെയും സനാതന പാരമ്പര്യത്തിന്‍റെയും അടയാളപ്പെടുത്തലുകള്‍ തന്നെയാകും മോദി ഭരണത്തില്‍ കാണാനാകുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.