×
login
ഒരു എസ്പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകള്‍; ഉദ്യോഗസ്ഥര്‍ സ്വയം പരിശോധിക്കണമെന്നും കൊച്ചി സിറ്റി കമ്മിഷണര്‍

ക്വാര്‍ട്ടേഴ്‌സുകളില്‍ ഈ കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ ശരാശരിയുമായി ഒത്ത് നോക്കുമ്പോള്‍ കേരളത്തിലെ ലഹരി ഉപയോഗം കുറവാണ്. എന്നാല്‍ നിരക്ക് അതിവേഗത്തില്‍ ഉയരാന്‍ സാധ്യതയുണ്ട്.

കൊച്ചി: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മക്കളും ലഹരിക്ക് അടിമകളാകുന്നുണ്ടെന്ന് തുറന്നടിച്ച് കൊച്ചി സിറ്റി കമ്മീഷണര്‍ കെ.സേതുരാമന്‍. ഒരു എസ്പിയുടെ രണ്ട് മക്കളും ലഹരിക്ക് അടിമകളാണ്. സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ ലഹരി ഉപയോഗം ഇപ്പോള്‍ വ്യാപകമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

പോലീസ് അസോസിയേഷന്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തട്ടിലുമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയിലും ലഹരി ഉപയോഗമുണ്ട്. ഒരു എസ്പിയുടെ രണ്ട് മക്കളും ഇതില്‍ ഉള്‍പ്പെടുന്നു. ഉദ്യോഗസ്ഥര്‍ സ്വയം ഇക്കാര്യം പരിശോധിക്കണം. ക്വാര്‍ട്ടേഴ്‌സുകളില്‍ ഈ കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ ശരാശരിയുമായി ഒത്ത് നോക്കുമ്പോള്‍ കേരളത്തിലെ ലഹരി ഉപയോഗം കുറവാണ്. എന്നാല്‍ നിരക്ക് അതിവേഗത്തില്‍ ഉയരാന്‍ സാധ്യതയുണ്ട്. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം ആവശ്യമാണെന്നും കെ.സേതുരാമന്‍ പറഞ്ഞു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.