×
login
കെഎസ്ആര്‍ടിസി‍ ബസില്‍ വീണ്ടും പീഡനം; ഇത്തവണ പ്രതി ബസ് ഡ്രൈവര്‍; കാരന്തൂര്‍ സ്വദേശി ഇബ്രാഹിം അറസ്റ്റില്‍

ബസ് ഓടിക്കുന്നതിനിടയില്‍ ഇബ്രാഹിം കയറിപിടിച്ചുവെന്നാണ് യുവതിയുടെ പരാതി. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

കോഴിക്കോട്: കെ എസ് ആര്‍ ടി സി ബസില്‍ വീണ്ടും യുവതിക്കുനേരെ ലൈംഗികാതിക്രമം. ബസ് ഡ്രൈവര്‍ തന്നെയാണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാരന്തൂര്‍ സ്വദേശി ഇബ്രാഹിമിനെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഇന്നലെ രാത്രി 12 മണിയോടെ കോഴിക്കോട് മാനന്തവാടി കെ എസ് ആര്‍ ടി സി ബസിലാണ് സംഭവം നടന്നത്. ബസ് യാത്ര തുടരവേ ഇബ്രാഹിം യുവതിയെ കയറിപിടിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. തുടര്‍ന്ന് യുവതി ബഹളം വയ്ക്കുകയും കുന്നമംഗലം എത്തിയപ്പോള്‍ മറ്റ് യാത്രക്കാര്‍ പ്രതിഷേധിക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഇതിനിടെ കോഴിക്കോടുനിന്ന് മറ്റൊരു ഡ്രൈവര്‍ എത്തി ബസ് യാത്ര തുടര്‍ന്നു.  

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്- കോഴിക്കോടുനിന്ന് മാനന്തവാടിയിലേയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. ഡ്രൈവറുടെ സീറ്റിന് സമീപമാണ് പരാതിക്കാരി ഇരുന്നത്. ബസ് ഓടിക്കുന്നതിനിടയില്‍ ഇബ്രാഹിം കയറിപിടിച്ചുവെന്നാണ് യുവതിയുടെ പരാതി. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.


 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.