×
login
സഹപ്രവർത്തകയോട് ലൈംഗികാതിക്രമം: വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു, പ്രതി ഒളിവിലെന്ന് പോലീസ്

മാസങ്ങളായി ഇയാൾ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറുകയും വാട്സ്ആപ്പ് വഴി അശ്ലീലം സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. പതിനാറാം തീയതിയാണ് വിനയരാജിനെതിരെ സഹപ്രവർത്തക അതിരപ്പിള്ളി പോലീസിൽ പരാതി നൽകുന്നത്.

തൃശൂർ: സഹപ്രവർത്തകയുടെ ലൈംഗികാതിക്രമ പരാതിയിൽ അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഫോറസ്റ്റ് ബീറ്റ് ഓഫീസർ എം വി വിനയരാജിനെതിരെയാണ് കേസ്. കൊന്നക്കുഴി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് എം വി വിനയരാജ്.  

പ്രതി ഒളിവിൽ ആണെന്ന് പോലീസ് പറഞ്ഞു. മാസങ്ങളായി ഇയാൾ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറുകയും വാട്സ്ആപ്പ് വഴി അശ്ലീലം സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. പതിനാറാം തീയതിയാണ് വിനയരാജിനെതിരെ സഹപ്രവർത്തക അതിരപ്പിള്ളി പോലീസിൽ പരാതി നൽകുന്നത്. ഐപിസി 376, 509, 354, 506 തുടങ്ങി നാലു വകുപ്പുകൾ പ്രകാരം 12 വർഷത്തോളം ശിക്ഷ അനുഭവിക്കാനുള്ള കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.  

പരാതിക്കാരി വാങ്ങിയ പുതിയ ഫോണിൽ വിനയരാജ് അവരറിയാതെ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും ദിവസേനയുള്ള കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്തു. കൂടാതെ സമൂഹമാധ്യമങ്ങൾ വഴി പരാതിക്കാരിയെ മാസങ്ങളോളം ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. 

    comment

    LATEST NEWS


    ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


    ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


    ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


    മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


    ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


    മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.