×
login
ട്രെയിനില്‍ ലൈംഗിക അതിക്രം; പരാതി നല്‍കി മെഡിക്കല്‍ വിദ്യാര്‍ഥിനി; ചിത്രം പുറത്തുവിട്ട് റെയില്‍വേ‍ പോലീസ്

ചെന്നൈ-മംഗളൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍വച്ച് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. തലശ്ശേരിയില്‍ നിന്ന് കയറിയ പ്രതി നീലേശ്വരം റെയില്‍വേ സ്‌റ്റേഷനിലിറങ്ങി രക്ഷപ്പെട്ടു. വിദ്യാര്‍ഥിനി സംഭവം റെയില്‍വേ പൊലീസില്‍ അറിയിച്ചു. പരാതിയെ തുടര്‍ന്ന് കാസര്‍കോട് റെയില്‍വേ പോലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തു.

കാസര്‍കോട്: ട്രെയിനില്‍ യാത്ര ചെയ്യവെ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കു നേരെ ലൈംഗിക അതിക്രം ഉണ്ടായതായി പരാതി. ചെന്നൈ-മംഗളൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ ഇന്നു രാവിലെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്നു സംശയിക്കുന്നയാളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു.

ചെന്നൈ-മംഗളൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍വച്ച് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. തലശ്ശേരിയില്‍ നിന്ന് കയറിയ പ്രതി നീലേശ്വരം റെയില്‍വേ സ്‌റ്റേഷനിലിറങ്ങി രക്ഷപ്പെട്ടു. വിദ്യാര്‍ഥിനി സംഭവം റെയില്‍വേ പൊലീസില്‍ അറിയിച്ചു. പരാതിയെ തുടര്‍ന്ന് കാസര്‍കോട് റെയില്‍വേ പോലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തു.

പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്. ഈ ഫോട്ടോയില്‍ കാണുന്ന വ്യക്തിയെക്കുറിച്ച് അറിയുന്നവര്‍ വിവരം നല്‍കണമെന്ന് റെയില്‍വേ പൊലീസ് എസ്‌ഐ എം.രാജ്കുമാര്‍ അഭ്യര്‍ഥിച്ചു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.