login
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് പത്ത് വര്‍ഷം തടവും 75,​000 രൂപ പിഴയും ഒടുക്കാന്‍ ഉത്തരവ്

ഓരോ കുറ്റത്തിനും പത്ത് വര്‍ഷം വീതം ശിക്ഷയായതിനാല്‍ എല്ലാം ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി ജില്ലയുടെ തെക്കന്‍മേഖലയിലെ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ 2016 ജനുവരി രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ കായംകുളം ചേരാവള്ളി സ്വദേശി ഉണ്ണികൃഷ്ണനെ(51) ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് പ്രത്യേക കോടതി പിഴയോടുകൂടി തടവ് ശിക്ഷ വിധിച്ചു.  

 പത്ത് വര്‍ഷം തടവും 75,000 രൂപ പിഴയുമാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എസ് ശശികുമാര്‍ വിധിച്ചത്. പിഴ തുക കുട്ടിക്ക് നല്‍കണം. വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നിവ ഒരുക്കുന്നതിന് ലീഗല്‍ സര്‍വീസസ് അതോറിറ്ററിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

ബലാല്‍സംഘം, തുടര്‍ച്ചയായ ബലാല്‍സംഘം, പോക്‌സോ നിയമങ്ങള്‍ അനുസരിച്ചുള്ള കുറ്റം ചെയ്തതായി കണ്ടെത്തിയ കോടതി ഉണ്ണികൃഷ്ണന് മുപ്പത് വര്‍ഷത്തെ ശിക്ഷയാണ് വിധിച്ചത്. ഓരോ കുറ്റത്തിനും പത്ത് വര്‍ഷം വീതം ശിക്ഷയായതിനാല്‍ എല്ലാം ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി ജില്ലയുടെ തെക്കന്‍മേഖലയിലെ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ 2016 ജനുവരി രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒപ്പം താമസിച്ച സ്ത്രീയുടെ പതിനൊ

ന്ന് വയസുള്ള മകളെ ഇയാള്‍  തുടര്‍ച്ചയായി പീഡിപ്പിച്ചെന്നാണ് കേസ്.ഇയാളോടൊപ്പം  താമസിച്ചിരുന്ന സ്ത്രീയെ രണ്ടാംപ്രതിയാക്കിയെങ്കിലും ഇവര്‍ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി.  പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എസ്.സീമ ഹാജരായി.

 

 

  comment

  LATEST NEWS


  ഒളിമ്പിക്‌സിന് കാണികള്‍ വേണം: സീക്കോ


  തമിഴ്‌നാട് മുന്നില്‍ തന്നെ; കേരളത്തിന് പത്ത് സ്വര്‍ണം കൂടി


  അഡ്വ. കെ.കെ ബാലറാം ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലക്


  തീവ്രവാദികള്‍ക്കെതിരെ ബൈഡന്‍ പ്രയോഗിച്ചത് 2011ലെ പ്രത്യേകാധികാരം; പ്രസിഡന്റ് മാറിയാലും നയത്തില്‍ മാറ്റമില്ല; വ്യോമാക്രമണം തുടരുമെന്ന് പെന്റഗണ്‍


  വിഴിഞ്ഞം, സ്മാര്‍ട്ട് സിറ്റി, ലൈറ്റ് മെട്രോ, ഗെയില്‍, ഓട്ടോണമസ് കോളജ്, കാരുണ്യ: സിപിഎമ്മിന്റേത് എല്ലാത്തിനേയും എതിര്‍ത്ത ചരിത്രം


  ചെസ്സെഴുത്തിന്റെ കാരണവര്‍


  കഥയ മമ, കഥയ മമ


  ഇന്ന് 3792 പേര്‍ക്ക് കൊറോണ; 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4650 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4182 ആയി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.