×
login
'നേതാവിന്റെ കൈ തല്ലിയൊടിച്ചു'; അധ്യാപകര്‍ പൂട്ടിയിട്ട് മര്‍ദിച്ചതായി എസ്എഫ്‌ഐ; വിവാദത്തിലായി പൂക്കൊളത്തൂര്‍ സി.എച്ച്.എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍

ഓഫീസില്‍ തള്ളിക്കയറിയ പുറത്ത് നിന്നുള്ള നേതാക്കളെ പുറത്തേയ്ക്ക് തള്ളി നീക്കിയപ്പോള്‍ തറയില്‍ വീണ് കൈ ഒടിഞ്ഞതാകാം എന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

മലപ്പുറം: പൂക്കൊള്ളൂര്‍ സിഎച്ച്എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഘര്‍ഷം വിവാദത്തില്‍. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഏകപക്ഷീയമായി അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടതായി പ്രധാനാധ്യാപിക ജയശ്രീ പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളെ ആക്രമിച്ചിട്ടിലില. മറിച്ച് എസ്എഫ്‌ഐ നടത്തിയ ആക്രമണത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് പരുക്കേറ്റതായും പ്രധാനാധ്യാപിക വ്യക്തമാക്കി.  

എന്നാല്‍ അധ്യാപകര്‍ തങ്ങളെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു എന്നാണ് എസ്എഫ്‌ഐ നേതാക്കളുടെ വാദം. ഏരിയ പ്രസിഡന്റും ജില്ല കമ്മിറ്റി അംഗവുമായ നിധിന്റെ കൈ ഒടിഞ്ഞതായും പോലീസിന്റെ ഭാഗത്തു നിന്നും അധ്യാപകര്‍ക്ക് അനുകൂലമായ നടപടിയാണ് ഉണ്ടായതെന്നും എസ്എഫ്‌ഐ ആരോപിച്ചു.

ഓഫീസില്‍ തള്ളിക്കയറിയ പുറത്ത് നിന്നുള്ള നേതാക്കളെ പുറത്തേയ്ക്ക് തള്ളി നീക്കിയപ്പോള്‍ തറയില്‍ വീണ് കൈ ഒടിഞ്ഞതാകാം എന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.  

പഠിപ്പ്മുടക്ക് സമരവുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ അക്രമം അഴിച്ചുവിട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുത്തിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ എസ്എഫ്‌ഐ നേതാക്കള്‍ ഓഫീസ് മുറിയില്‍ ഇടിച്ചുകയറിയത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

 

  comment

  LATEST NEWS


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.