×
login
ഫലാഫില്‍ ദുബായ്‍,അല്‍ ഫാജര്‍,‍ ഷാലിമാര്‍,ഇഫ്താര്‍‍,അറേബ്യന്‍ നൈറ്റ്‌സ്‍... കൊച്ചിലെ അഴുകിയ ഇറച്ചി വാങ്ങിച്ചത് 49 മുന്‍നിര ഹോട്ടലുകളും ബേക്കറികളും

രോഗം മൂലം ചത്ത കോഴികളെ വാങ്ങി ഉപയോഗിക്കുന്ന കൊച്ചിയിലെ ഹോട്ടലുകളും ബേക്കറികളും ഉള്‍പ്പെടെ 49 സ്ഥാപനങ്ങളുടെ പട്ടിക പുറത്ത്. ‘സുനാമി ഇറച്ചി’ വില്‍ക്കുന്ന ഹോട്ടലുകളുടെ കൂട്ടത്തില്‍ അറേബ്യന്‍ നൈറ്റ്‌സ്, മലബാര്‍ പ്ലാസ, ഇഫ്താര്‍ തുടങ്ങി ഏറെ പ്രശസ്തമായ ഹോട്ടലുകളും ഉളപ്പെടുന്നുവെന്ന വാര്‍ത്തയില്‍ കിടുങ്ങിയിരിക്കുകയാണ് കൊച്ചി നിവാസികള്‍.

കൊച്ചി: രോഗം മൂലം ചത്ത കോഴികളെ വാങ്ങി ഉപയോഗിക്കുന്ന കൊച്ചിയിലെ ഹോട്ടലുകളും ബേക്കറികളും ഉള്‍പ്പെടെ 49 സ്ഥാപനങ്ങളുടെ പട്ടിക പുറത്ത്.  ‘സുനാമി ഇറച്ചി’ വില്‍ക്കുന്ന ഹോട്ടലുകളുടെ കൂട്ടത്തില്‍ അറേബ്യന്‍ നൈറ്റ്‌സ്, മലബാര്‍ പ്ലാസ, ഇഫ്താര്‍ തുടങ്ങി ഏറെ പ്രശസ്തമായ ഹോട്ടലുകളും ഉളപ്പെടുന്നുവെന്ന വാര്‍ത്തയില്‍ കിടുങ്ങിയിരിക്കുകയാണ് കൊച്ചി നിവാസികള്‍.  

കൊച്ചിയിലെ മുന്‍നിര ഹോട്ടലുകളായ അറേബ്യന്‍ നൈറ്റ്‌സ്, ഫലാഫില്‍ ദുബായ്, അല്‍ ഫാജര്‍, അറേബ്യന്‍ അസ്ക,  അല്‍ സല്‍മ ഹോട്ടല്‍, മലബാര്‍ പ്ലാസ, ഇഫ്താര്‍, സുല്‍ത്താന്‍ ഗ്രില്‍, ഫ്രൈഡ് കിംസ്, ഷാലിമാര്‍, ചാര്‍ക്കോള്‍, ഒബ്‌റോണ്‍ മാള്‍, ദേശ കിംഗ്, റോയല്‍ എംജി റോഡ്, അള്‍ഡ്രീം, കറിച്ചട്ടി, ബക്കറ്റ് ലിസ്റ്റ് തുടങ്ങി 49ഓളം സ്ഥാപനങ്ങളില്‍ സുനാമി ഇറച്ചി വിളമ്പിയിട്ടുണ്ട്.  കളമശേരി നഗരസഭയാണ് ഈ ലിസ്റ്റ് പുറത്തുവിട്ടത്. ആദ്യമൊന്നും ലിസ്റ്റ് പുറത്തുവിടാന്‍ തയ്യാറായില്ലെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ സമരത്തെ തുടര്‍ന്നായിരുന്നു ഹോട്ടലുകളുടെയും ബേക്കറികളുടെയും ലിസ്റ്റ് പുറത്തുവിട്ടത്. 

സുനാമി ഇറച്ചിവാങ്ങുന്ന കൊച്ചിയിലെ ഹോട്ടലുകളുടെയും ബേക്കറികളുടെയും ലിസ്റ്റ് കാണാം:

കൊച്ചിയിലെ മുന്‍നിര ബേക്കറി ശൃഖലകളായ ബെസ്റ്റ് ബേക്കറി, റോയല്‍ ബേക്കറി, കെആര്‍ ബേക്കറി എന്നിവിടങ്ങളിലെ ഭക്ഷണ പദാര്‍ത്ഥങ്ങളിലും ഇതേ ചീഞ്ഞ സുനാമി ഇറച്ചി ഉപയോഗിച്ചിട്ടുണ്ട്.  

സുനാമി ഇറച്ചിവാങ്ങുന്ന കൊച്ചിയിലെ ഹോട്ടലുകളുടെയും ബേക്കറികളുടെയും ലിസ്റ്റ് കാണാം:

കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ നിന്നു അഴുകിയ 500 കിലോ കോഴി ഇറച്ചി ആരോഗ്യ വകുപ്പ് പിടിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് മഹസര്‍ തയാറാക്കാന്‍ എത്തിയപ്പോഴാണ് അഴുകിയ ഇറച്ചി വാങ്ങിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക ഈ വീട്ടില്‍ നിന്നും പിടിച്ചെടുത്തത്. കൊച്ചിയിലെ മുന്‍ നിര ഹോട്ടലുകളും ബേക്കറികളുമുള്‍പ്പെടെ 49 വ്യാപാര സ്ഥാപനങ്ങളാണ് ഇവരുടെ പക്കല്‍ നിന്നും ഇറച്ചി വാങ്ങിയിരുന്നത്.


സുനാമി ഇറച്ചിവാങ്ങുന്ന കൊച്ചിയിലെ ഹോട്ടലുകളുടെയും ബേക്കറികളുടെയും ലിസ്റ്റ് കാണാം:

 

കഴിഞ്ഞ ദിവസം നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് നഗരസഭാ ഹെല്‍ത്ത് വിഭാഗം കൈപ്പടമുകള്‍ ജന്നത്തുല്‍ ഉലും മദ്രസയ്ക്ക് സമീപമുള്ള വീട്ടില്‍ നിന്നും 500 കിലോ അഴുകിയ ഇറച്ചി പിടികൂടിയത്. 

സുനാമി ഇറച്ചിവാങ്ങുന്ന കൊച്ചിയിലെ ഹോട്ടലുകളുടെയും ബേക്കറികളുടെയും ലിസ്റ്റ് കാണാം:

വൃത്തി ഹീനമായ സാഹചര്യത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന വിലയ അറയിലെ രണ്ടു ഫ്രീസറുകളിലായാണ് 500 കിലോ കോഴി ഇറച്ചിയും അഴുകിയ 15 കിലോയോളമുള്ള കോഴിയുടെ ചിറക് ഭാഗങ്ങളും കണ്ടെടുത്തത്. കൊച്ചിയിലെ പ്രമുഖ ബേക്കറികള്‍ക്കും ഹോട്ടലുകള്‍ക്കും നല്‍കാന്‍ കൊണ്ടുവന്നതാണ് ഈ 500 കിലോ കോഴി ഇറച്ചി.  

 

 

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.