×
login
കേണല്‍ ആര്‍.ജി. നായരുടെ രാജ്യസ്നേഹം ചോദ്യം ചെയ്ത് ഷമാമുഹമ്മദ്; ബിജെപി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മേജര്‍ രവി

തിരുവനന്തപുരം: ജമ്മു കശ്മീരില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ച പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുമെന്ന അമിത് ഷായുടെ പ്രസ്താവനയെക്കുറിച്ച് രണ്ടു മലയാളം ചാനലുകള്‍ നടത്തിയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്‍റെ വക്താവ് ഷമാ മുഹമ്മദിന് കടുത്ത വിമര്‍ശനം.  

1965ലും  1971ലും നടന്ന ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധങ്ങളില്‍ പങ്കെടുത്ത കേണല്‍ ആര്‍.ജി. നായരുടെ രാജ്യസ്നേഹത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചതാണ് ഷമാ മുഹമ്മദിനെതിരെ വിമര്‍ശനങ്ങളുയരാന്‍ കാരണമായത്. ഇക്കാര്യത്തില്‍ ചര്‍ച്ച നിയന്ത്രിക്കുന്നവര്‍ തന്നെ എ.ജി. നായരുടെ രക്ഷയ്ക്കെത്തി, ഷമാ മുഹമ്മദിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു. 

കശ്മീരില്‍ ഇന്ത്യന്‍ സൈന്യം അവിടുത്തെ ജനങ്ങളെ പീഡിപ്പിക്കുകയാണെന്ന് വരെ ഷമാ മുഹമ്മദ് പറയുന്നത് കേള്‍ക്കാമായിരുന്നു. കശ്മീരില്‍ ആക്രമണം നടക്കുന്നത് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണെന്നും ഷമാ പറയുന്നു. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ രാജ്യദ്രോഹപരമാണെന്ന് പറഞ്ഞ് ചര്‍ച്ച നിയന്ത്രിക്കുന്നവര്‍ തന്നെ ഷമാമുഹമ്മദിനെ നിയന്ത്രിക്കുന്നുണ്ടായിരുന്നു.  

ഇന്ത്യയ്ക്ക് വേണ്ടി രണ്ട് യുദ്ധങ്ങളില്‍ പങ്കെടുത്ത തന്‍റെ രാജ്യസ്നേഹത്തെക്കുറിച്ച് സംശയമില്ലെന്നും ഷമയുടെ രാജ്യസ്നേഹത്തെക്കുറിച്ച് സംശയമുണ്ടെന്നുമുള്ള കേണല്‍ നയാരുടെ പ്രസ്താവനയോടും പൊട്ടിത്തെറിച്ചായിരുന്നു ഷമാ മുഹമ്മദിന്‍റെ മറുപടി. ഒരു ഘട്ടത്തില്‍ താന്‍ മുസ്ലിമായതുകൊണ്ടാണോ രാജ്യസ്നേഹത്തില്‍ സംശയം എന്ന് വരെ ചോദിച്ച് ഷമ ചര്‍ച്ചയില്‍ വര്‍ഗ്ഗീയത കലര്‍ത്താനും ശ്രമിക്കുന്നുണ്ടായിരുന്നു.  

കാര്യങ്ങള്‍ ഇത്രയുമായപ്പോഴാണ് മേജര്‍ രവി കോണ്‍ഗ്രസ് സര്‍ക്കാരിനെയും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെയും താരതമ്യം ചെയ്തത്. താന്‍ സര്‍വ്വീസിലുണ്ടായിരുന്ന 1980കളിലും 90കളിലുമെല്ലാം കശ്മീരില്‍ തീവ്രവാദികളുടെ ആക്രമണം നിത്യസംഭവമായിരുന്നുവെന്നും നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കിയതിന് ശേഷം തീവ്രവാദികളുടെ അഴിഞ്ഞാട്ടം കുറഞ്ഞതായും മേജര്‍ രവി പറഞ്ഞു. തീവ്രവാദികള്‍ക്ക് നേരെ തിരിച്ചടിക്കുമ്പോള്‍ തന്നെ തന്ത്രപരമായി പാകിസ്ഥാനോട് ഇടപെടുകയും വേണ്ടിവന്നാല്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുമെന്ന പ്രസ്താവനയുമെല്ലാം സൈന്യത്തിന് ഉത്തേജനം നല്‍കുന്ന നല്ല സൂചനകളാണെന്നും നരേന്ദ്രമോദി സര്‍ക്കാരിനെ പുകഴ്ത്തി മേജര്‍ രവി സൂചിപ്പിച്ചു. രാജ്യം ശക്തി കാണിക്കുന്നത് എന്നെ അടിച്ചാല്‍ ഞാന്‍ രണ്ടടിക്കും  എന്ന് പ്രഖ്യാപിക്കുമ്പോഴാണെന്നും മേജര്‍ രവി പറഞ്ഞു. താലിബാന്‍ എപ്പോഴും ഒരു പ്രശ്നം സൃഷ്ടിക്കുന്നവരാണെന്നും മേജര്‍ രവി ഒാര്‍മ്മപ്പെടുത്തി. കോണ്‍ഗ്രസിന്‍റെ വക്താവാണ് ഷമ. പക്ഷെ ഒരു കാര്യം ഷമ ഓര്‍ക്കണം. രാജ്യത്തെ ഇങ്ങോട്ടടിക്കുമ്പോള്‍ അങ്ങോട്ടടിക്കും എന്ന് പറയാന്‍ കഴിവുള്ള ചങ്കൂറ്റമുള്ള നേതാക്കള്‍ നമുക്കുണ്ടാവണം. ഡിപ്ലോമാറ്റിക്കല്‍ അപ്രോച് വേണം. അടല്‍ ബിഹാരി വാജ്പേയി ഉണ്ടായപ്പോഴും അടല്‍ പാലം തുറുന്നുകൊടുത്തതും ഇതെല്ലാമാണ്. അതേ സമയം ഉറി ആക്രമണം നടന്നപ്പോള്‍ നമ്മള്‍ തിരിച്ചടിച്ചു. അങ്ങിനെ ചങ്കൂറ്റമുള്ള നേതാക്കള്‍ ഉണ്ടായിരിക്കണം. ദേശസുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുമ്പോള്‍ രാഷ്ട്രീയം വേണ്ടെന്നും ഒറ്റക്കെട്ടായി നില്‍ക്കുകയാണ് വേണ്ടെതെന്നുമായിരുന്നു മേജര്‍ രവിയുടെ ഷമയോടുള്ള ഉപദേശം. പട്ടാളക്കാരെ പ്രചോദിപ്പിക്കാന്‍ കോണ്‍ഗ്രസിന് കാര്യമായി എന്തെങ്കിലുും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ച് മേജര്‍ രവി ഒരു കഥ പറയാന്‍ തുടങ്ങി. 1971ല്‍ ഇന്ദിരാഗാന്ധി ഭരിച്ചിരുന്നപ്പോള്‍ പുഞ്ച് രജൗറി സെക്ടറില്‍ പാകിസ്താന്‍ 10 പട്ടാളക്കാരെ കൊലപ്പെടുത്തി. അതിന് തിരിച്ചടിക്കണമെന്ന് ഒരു പട്ടാളക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും ഇന്ദിരാഗാന്ധിയുടെ സര്‍ക്കാര്‍ അതിന് അനുമതി നല്‍കിയില്ല. ഒടുവില്‍ അയാള്‍ പത്ത് സൈനികരെയും കൂട്ടി പാകിസ്ഥാനില്‍ പോയി തിരിച്ചടിച്ച് തിരിച്ചുവന്നു. താങ്കള്‍ പാകിസ്ഥാനില്‍ പോയി ആരെയെങ്കിലും കൊന്നു എന്നതിന് തെളിവുണ്ടോ എന്നായിരുന്നു സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ചോദ്യം. ഇതിന് അയാള്‍ തന്‍റെ ചുമലിലെ ബാഗ് തുറന്നുകാട്ടി. അതില്‍  

കുറെ മനുഷ്യരുടെ ചെവികളായിരുന്നു. അദ്ദേഹവും കൂട്ടരും വധിച്ച 37 പാക് പട്ടാളക്കാരുടെ ചെവികളായിരുന്നു ബാഗില്‍. ഈ 37 പേരുടെയും തല ബാഗില്‍ കൊണ്ടുവരാന്‍ കഴിയാത്തതിനാലാണ് ചെവികള്‍ കൊണ്ടുവന്നത് എന്നായിരുന്നു ഇദ്ദേഹത്തിന്‍റ മറുപടി. ഈ പട്ടാളക്കാരന്‍റെ പേര് ചാന്ദ് മല്‍ഹോത്ര എന്നാണെന്നും ഇയാള്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നും  ഇദ്ദേഹത്തിന് എന്തെങ്കിലും ഒരു അവാര്‍ഡ് നല്‍കാന്‍  കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടോ എന്നുമായി മേജര്‍ രവിയുടെ ചോദ്യം. ഇതോടെ മേജര്‍ രവി സംഘിയാണ് എന്നായിരുന്നു ഷമയുടെ മറുപടി. 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.