×
login
'മുകേഷും ഇന്നസെന്റും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തി'; ഗണേഷ് കുമാറിനെതിരേയും ആരോപണം ഉന്നയിച്ച് ഷമ്മി തിലകന്‍

തന്നെ കൊണ്ട് നാട്ടുകാര്‍ക്ക് ശല്യമാണെന്ന് ഗണേഷ് പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും അദേഹം പറഞ്ഞു.

കൊല്ലം: സിനിമാ താരങ്ങളായ മുകേഷും ഇന്നസെന്റും തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തലുമായി നടന്‍ ഷമ്മി തിലകന്‍. വിനയനെ വിലക്കിയതിനെ തുടര്‍ന്ന് സിനിമകളില്‍ നിന്നും പിന്‍മാറാനും അഡ്വാന്‍സ് തിരികെ നല്‍കാനും നിര്‍ബന്ധിച്ചു. നല്ല തുക പ്രതിഫലമായി കിട്ടേണ്ട ചിത്രത്തില്‍ നിന്നും ഇവരുടെ പ്രേരണ കാരണം പിന്‍മാറേണ്ടിവന്നെന്നും ഷമ്മി പറഞ്ഞു.  

കെ.ബി ഗണേഷ് കുമാറിന്റെ ചില പ്രസ്താവനകള്‍ അസംബന്ധമാണ്. ഗണേശിന്റെ ബന്ധുവായ ഡിവൈഎസ്പി തനിക്കെതിരെ കള്ളക്കേസ് എടുക്കുന്നെന്നും ഷമ്മി ആരോപിച്ചു. 'അമ്മ'യുടെ ഫണ്ട് ഉപയോഗിച്ച് ഗമേഷിന്റെ മണ്ഡലമായ പത്തനാപുരത്ത് രണ്ട് സ്ത്രീകള്‍ക്ക് വീട് നിര്‍മിച്ച് നല്‍കി. മണ്ഡലത്തില്‍ വികസനം നടത്തേണ്ടത് സ്വന്തം എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണെന്നും അദേഹം പറഞ്ഞു.  


തന്നെ കൊണ്ട് നാട്ടുകാര്‍ക്ക് ശല്യമാണെന്ന് ഗണേഷ് പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും അദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കെ.ബി ഗണേശ് കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഷമ്മി തിലകന്‍.  

സംഘടനയ്ക്ക് വിശദീകരണം കൃത്യമായി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ്  സംഘടന അറിയിച്ചത്. എന്നാല്‍ എന്താണ് തൃപ്തികരമല്ലാത്തതെന്ന് തന്നെ അറിയിച്ചിട്ടില്ലെന്ന് ഷമ്മി തിലകന്‍ പറഞ്ഞു.

 

    comment

    LATEST NEWS


    1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


    സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


    സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


    ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍


    ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം


    ബഹിരാകാശ നിലയത്തില്‍ നിന്നും സ്വാതന്ത്ര്യദിന ആശംസകളുമായി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്‍; ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.