×
login
തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ അഞ്ചു ശതമാനം കടമുറികള്‍ സ്ത്രീകള്‍ക്ക്

പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കടമുറികള്‍ വാടകയ്ക്ക് നല്‍കുമ്പോള്‍ 10 ശതമാനം പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കും മൂന്നു ശതമാനം വികലാംഗര്‍ക്കും നീക്കിവെക്കുന്നതിന് നിലവില്‍ വ്യവസ്ഥയുണ്ട്.

തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലെ ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ അഞ്ചു ശതമാനം കടമുറികള്‍ സ്ത്രീകള്‍ക്കു വേണ്ടി മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വ്യവസായ പാര്‍ക്കുകളിലും ഈ ഉത്തരവ് ബാധകമാണ്.

അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതരായ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സാമ്പത്തികമായി സ്വയം പര്യാപ്തരാക്കുന്നതും ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായാണ് നടപടി. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഷോപ്പിങ് കോംപ്ലക്‌സുകളിലെ കടമുറികളില്‍ വനിതാ സംരംഭകര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത്. നിലവില്‍ ഈ നിബന്ധന പാലിക്കാത്ത ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍, ഒഴിവ് വരുന്ന ക്രമത്തില്‍ നിശ്ചിത ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.


പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കടമുറികള്‍ വാടകയ്ക്ക് നല്‍കുമ്പോള്‍            10 ശതമാനം പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കും മൂന്നു ശതമാനം വികലാംഗര്‍ക്കും നീക്കിവെക്കുന്നതിന് നിലവില്‍ വ്യവസ്ഥയുണ്ട്. ഇതിന് പുറമേയാണ് അഞ്ചു ശതമാനം കടമുറികള്‍ സ്ത്രീകള്‍ക്കു വേണ്ടിയും മാറ്റിവെക്കുന്നത്. പേരിന് ഒരു സ്ത്രീയുടെ പേരില്‍ കട വാടകയ്ക്ക് എടുത്ത്, മറ്റ് ആളുകള്‍ ബിസിനസ് നടത്തുന്ന സ്ഥിതി ഇല്ലെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. മുറി അനുവദിക്കുന്നതില്‍ കുടുംബശ്രീ           ഓക്‌സിലറി യൂണിറ്റുകള്‍ക്ക് ഉള്‍പ്പെടെ മുന്‍ഗണന നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

വനിതകളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുകയാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സ്ത്രീശാക്തീകരണത്തിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം സാമ്പത്തികശാക്തീകരണമാണ്. കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളിലൂടെ സംരംഭകത്വം പ്രോത്സാഹിപ്പിച്ചും, തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആയിരത്തില്‍ അഞ്ചുപേര്‍ക്ക് തൊഴില്‍ നല്‍കിയും, ഇരുപതുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കെ ഡിസ്‌ക് പദ്ധതിയിലൂടെയും അഭ്യസ്തവിദ്യരായ യുവതികളുടെ തൊഴില്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുന്ന സര്‍ക്കാര്‍ നിലപാടിന്റെ തുടര്‍ച്ചയാണ് തദ്ദേശസ്ഥാപനങ്ങളുടെ കീഴിലെ കടമുറികളില്‍ അഞ്ച് ശതമാനം സ്ത്രീകള്‍ക്ക് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞ

 

  comment
  • Tags:

  LATEST NEWS


  രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


  ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


  പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


  വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


  നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


  വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.