login
ഇപി ജയരാജന്റെ രാഷ്ട്രീയ വനവാസത്തിന് പിന്നില്‍ പിണറായിയോടുള്ള അതൃപ്തി; കണ്ണൂര്‍ രാഷ്ട്രീയം കലങ്ങി മറിയുന്നു

നേരത്തെ ജില്ലയിലെ എല്ലാ കാര്യങ്ങളും ഇ.പിയോട് ആലോചിച്ച് തീരുമാനിച്ചിരുന്ന പിണറായി ഇത്തവണ കേന്ദ്രക്കമ്മറ്റിയംഗം എം.വി. ഗോവിന്ദനെ ഉപയോഗിച്ചാണ് തീരുമാനങ്ങളെടുത്തത്.

 കണ്ണൂര്‍: സിപിഎമ്മില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ലെന്ന വ്യവസായ മന്ത്രി ഇ.പി. ജയരജന്റെ അനവസരത്തിലുള്ള പരസ്യപ്രസ്താവന പിണറായിയോടുള്ള അതൃപ്തികൊണ്ടെന്ന് സൂചന. ഇടത് മന്ത്രിസഭയിലെ രണ്ടാമനായ ഇ.പിയുടെ തിരിച്ച് പോക്കില്‍ പാര്‍ട്ടിക്കകത്തും ആശങ്കയുണ്ട്. പിണറായിയുടെയും കോടിയേരിയുടെയും വലംകൈയായി നിന്ന ജയരാജത്രയത്തില്‍ പി. ജയരാജനെ സിപിഎം സംഘടനാ ചുമതലയില്‍ നിന്ന് നേരത്തെ തന്നെ ഏറെക്കുറെ മാറ്റി നിര്‍ത്തിക്കഴിഞ്ഞു.  

രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ലെന്ന് ഇ.പിക്ക് ഏറെക്കുറെ നേരത്തെ തന്നെ ധാരണയുണ്ടായിരുന്നുവെങ്കിലും പിണറായി വിജയനുമായുള്ള അടുത്ത ബന്ധവും കേന്ദ്രക്കമ്മറ്റിയംഗമെന്ന പരിഗണനയും തുണയാകുമെന്നാണ് പ്രതീക്ഷിച്ചിരുത്. മുഖ്യമന്ത്രി കഴിഞ്ഞാല്‍ല്‍മന്ത്രിസഭയിലെ രണ്ടാമനെന്ന അനുകൂല ഘടകവും ഇ.പിക്ക് ഉണ്ടായിരുന്നു. എന്നാല്‍ല്‍ ഇതൊന്നും പരിഗണിക്കാതെയാണ് രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് ഇത്തവണ അവസരമില്ലെന്ന പൊതുമാനദണ്ഡമുണ്ടാക്കി പിണറായി സമര്‍ത്ഥമായി ഇ.പിയെ വെട്ടിയത്. കല്ല്യാശ്ശേരിയില്‍ പി.കെ. ശ്രീമതിയെ മത്സരിപ്പിക്കാനുള്ള ഇ.പിയുടെ നീക്കവും പിണറായി മുളയിലേ നുള്ളി. വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട ചില ഇടപാടുകളിലും ബന്ധുനിയമന വിവാദങ്ങളിലുമുള്‍പ്പടെ  പിണറായിക്ക് ഇ.പി. ജയരാജനോട് അതൃപ്തിയുണ്ട്. ഈ അതൃപ്തിയാണ് സീറ്റ് നിഷേധത്തിനും ജയരാജന്റെ പരസ്യനിലപാടിനും കാരണമെന്നാണ് സൂചന.  

നേരത്തെ ജില്ലയിലെ എല്ലാ കാര്യങ്ങളും ഇ.പിയോട് ആലോചിച്ച് തീരുമാനിച്ചിരുന്ന പിണറായി ഇത്തവണ കേന്ദ്രക്കമ്മറ്റിയംഗം എം.വി. ഗോവിന്ദനെ ഉപയോഗിച്ചാണ് തീരുമാനങ്ങളെടുത്തത്. ഭാര്യ ശ്യാമള ടീച്ചര്‍ക്ക് സീറ്റ് സംഘടിപ്പിക്കാന്‍ കൊണ്ടുപിടിച്ച് ശ്രമം നടത്തിയ എം.വി. ഗോവിന്ദന് തന്നെ സീറ്റ് നല്‍കിയ പിണറായി കണ്ണൂര്‍ ലോബിയെ ഞെട്ടിക്കുകയും ചെയ്തു. ഒരേ സമയം പി. ജയരാജനെയും ഇ.പി. ജയരാജനെയും സമര്‍ത്ഥമായി വെട്ടി നിരത്തുകയായിരുന്നു പിണറായി. കണ്ണൂര്‍ ലോബിയിലെ തന്റെ ശക്തരായ രണ്ട് അനുയായികളെ വെട്ടി നിരത്തിയ പിണറായിയുടെ അടുത്ത നീക്കമെന്തെന്ന് വ്യക്തമല്ല.  

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട പി. ജയരാജന് പിന്നീട് സംഘടനാ ചുമതലയൊന്നും നല്‍കിയില്ലൈന്ന് മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പില്‍ല്‍സീറ്റ് നിഷേധിക്കുകയും ചെയ്തു. പി. ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പരസ്യ പ്രതികരണമുണ്ടായപ്പോള്‍ തുടക്കത്തില്‍തന്നെന്നഅടിച്ചമര്‍ത്തിയെങ്കിലും കഴിഞ്ഞ ദിവസം പിണറായി മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ പി.ജെ. ആര്‍മി ബോര്‍ഡ് വെച്ചതില്‍ പാര്‍ട്ടിക്കകത്ത് ആശയക്കുഴപ്പമുണ്ട്. പി.ജെ ആര്‍മിയെ പരസ്യമായി തള്ളിപ്പറഞ്ഞെങ്കിലും പി.ജയരാജന്റെ പൂര്‍ണമായ പിന്തുണയിലാണ് പ്രവര്‍ത്തനങ്ങളെന്ന് പാര്‍ട്ടി നേതൃത്വത്തിന് വ്യക്തമായ ധാരണയുണ്ട്. പി.ജെ ആര്‍മി ഉയര്‍ത്തിവിട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുതിനിടെയാണ് ഇ.പി. കഴിഞ്ഞ ദിവസം അധികാര രാഷ്ട്രീയ വനവാസം പ്രഖ്യാപിച്ച് വാര്‍ത്താസമ്മേളനം വിളിച്ചത്.

ജയരാജത്രയത്തില്‍ എം.വി. ജയരാജന്‍ മാത്രമാണ് ഇപ്പോള്‍ സംഘടനയില്‍ പിണറായിയുടെ വിശ്വസ്തനായുള്ളത്. തെരഞ്ഞെടുപ്പ് സമയത്തെ ഇത്തരം വെട്ടി നിരത്തലുകളും പരസ്യ നിലപാടുകളും അന്തിമ ഫലത്തെ ബാധിക്കുമെന്ന് ഉറപ്പാണ്. മത്സരിക്കുന്നത് ഓരോ ആളുടെയും വ്യക്തിപരമായ കാര്യമാണെന്നും ഇ.പിയുടെ കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.  

സിപിഎമ്മില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള ഇ.പി. ജയരാജന്റെ പരസ്യ നിലപാട് പാര്‍ട്ടി കേന്ദ്രങ്ങളില്‍ല്‍അമ്പരപ്പുണ്ടാക്കിയിട്ടുണ്ടെങ്കിലും വിശദീകരണം ചോദിക്കലുള്‍പ്പടെ തെരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാവുകയുള്ളൂ എന്നാണ് സൂചന.

 

 

 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.