×
login
സംഗീതം പഠിക്കാന്‍ അഞ്ച് രൂപ ഫീസടയ്ക്കാന്‍ ബിഷപ്പിനോട് ചോദിച്ചു; എന്തിനാടോ ക്രിസ്ത്യാനിക്ക് പാട്ട് എന്നായിരുന്നു ബിഷപ്പ് ചോദിച്ചത്: യേശുദാസ്

"സംഗീതം പഠിക്കാന്‍ ഞാന്‍ സ്ട്രഗിള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ സംഗീതമഭ്യസിക്കാന്‍ അഞ്ച് രൂപ ഫീസടയ്ക്കാന്‍ വേണ്ടി കൊച്ചിന്‍ പാലസില്‍ പോയി ചോദിച്ചിട്ടുണ്ട്. എനിക്ക് ചോദിക്കാന്‍ പറ്റിയ സ്ഥലം അതാണെന്ന് കരുതി. അപ്പോള്‍ ബിഷപ്പ് ചോദിച്ചത് എന്തിനാടോ ക്രിസ്ത്യാനിയ്ക്ക് പാട്ട് എന്നായിരുന്നു."- യേശുദാസ് പറയുന്നു.

കൊച്ചി:കണ്ണീരിന്‍റെയും പട്ടിണിയുടെയും ബാല്യമാണ് ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്‍റേത്. സംഗീതം അഭ്യസിക്കാന്‍ അദ്ദേഹം അനുഭവിയ്ക്കേണ്ടി വന്ന വേദനകള്‍ ചില്ലറയല്ല.  

ജോണ്‍ ബ്രിട്ടാസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയ ഒരു അനുഭവം ഇതാണ്: "സംഗീതം പഠിക്കാന്‍ ഞാന്‍ സ്ട്രഗിള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ സംഗീതമഭ്യസിക്കാന്‍ അഞ്ച് രൂപ ഫീസടയ്ക്കാന്‍ വേണ്ടി കൊച്ചിന്‍ പാലസില്‍ പോയി ചോദിച്ചിട്ടുണ്ട്. എനിക്ക് ചോദിക്കാന്‍ പറ്റിയ സ്ഥലം അതാണെന്ന് കരുതി. അപ്പോള്‍ ബിഷപ്പ് ചോദിച്ചത് എന്തിനാടോ ക്രിസ്ത്യാനിയ്ക്ക് പാട്ട് എന്നായിരുന്നു."- യേശുദാസ് പറയുന്നു.  

അവിടെ നിന്നും പോന്ന ശേഷം മുണ്ടുമുറുക്കിയുടുത്താണ് പഠിച്ചത്. ക്രിസ്ത്യാനിയ്ക്ക് എന്തിനാണ് ശാസ്ത്രീയ സംഗീതം എന്ന് എന്‍റെ അച്ഛനോട് ഒരുപാട് പേര്‍ ചോദിച്ചിട്ടുണ്ട്. ചിരിച്ചു കൊണ്ട് മറുപടി പറയാതിരിക്കുകയാണ് അദ്ദേഹം ചെയ്തതെന്നാണ് കെജെ യേശുദാസ് ഓര്‍മ്മിക്കുന്നു.  

ഒരിക്കല്‍ തന്‍റെ കുട്ടിക്കാലത്തെ കഷ്ടപ്പാടുകളെക്കുറിച്ചും മറ്റും യേശുദാസ് മനസ് തുറന്നിരുന്നു.  


"അമ്മയ്ക്ക് അല്‍പ്പം ആശങ്കയുണ്ടായിരുന്നു സംഗീതം കൊണ്ട് എങ്ങനെ ജീവിക്കുമെന്ന്. പക്ഷെ അദ്ദേഹം (യേശുദാവിന്‍റെ പിതാവ് അഗസ്റ്റിന്‍ ജോസഫ്) അമ്മയ്ക്ക് പോലും മറുപടി നല്‍കിയില്ല. എന്‍റെ ദൈവാധീനം കൊണ്ടാണ് ഞാന്‍ ആ കുടുംബത്തില്‍ പോയി ജനിച്ചത്. തൃശ്ശൂരിലെ ഒരു ബിസിനസുകാരന്‍ ക്രിസ്ത്യാനിയുടെ വീട്ടിലായിരുന്നു ജനിച്ചിരുന്നതെങ്കില്‍ സ്ഥിതി മാറിയേനെ." - യേശുദാസ് തന്‍റെ അച്ഛനെയും അമ്മയെയും സ്തുതിച്ചുകൊണ്ട് പറയുന്നു.  

"എന്‍റെ കൂട്ടുകാര്‍ തങ്ങള്‍, പോള്‍, ശശിധരന്‍ തുടങ്ങിയവരായിരുന്നു. ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ ഒരുമിച്ച് കൂടുകയും കളിക്കുകയും ചെയ്യുമായിരുന്നു. പെട്ടെന്ന് ഒരു സണ്‍ഡെ ക്ലാസില്‍ പറയുകയാണ് ക്രിസ്ത്യാനികള്‍ മാത്രമേ സ്വര്‍ഗത്തില്‍ പോവുകയുളളൂ. ഇത് കേട്ടപ്പോള്‍ വലിയ തത്വചിന്തയൊന്നുമില്ലാത്ത എന്‍റെ മനസില്‍ തോന്നിയത് നമ്മളുടെ കൂടെ കളിക്കാന്‍ വരുന്നവര്‍ എല്ലാം വേറെ വേറെ വിഭാഗങ്ങളില്‍ നിന്നുമുള്ളവരാണ്, അവര്‍ സ്വര്‍ഗ്ഗത്തില്‍ തന്നോടൊപ്പം ഉണ്ടാകുമോ എന്നതായിരുന്നു. "- യേശുദാസ് പറയുന്നു.  

 

 

  comment

  LATEST NEWS


  ജാതിക്കലാപം ആളിക്കത്തിച്ച് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം; റിഹേഴ്സല്‍ നടന്നത് കര്‍ണ്ണാടകയില്‍; യെദിയൂരപ്പയുടെ വീടാക്രമിച്ചു


  നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


  പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


  മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


  നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


  ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.