×
login
നടന്‍ വിജയ് ബാബു‍വിന് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയത് സ്വര്‍ണം കടത്തിയ കേസിലെ പ്രതിയെന്ന് സൂചന; സിറാജുദ്ദീനെ അന്വേഷണ സംഘം ചോദ്യം ചെയ്യും

സിറാജുദ്ദീന് ദുബായിയില്‍ കടച്ചില്‍യന്ത്ര നിര്‍മാണ ഫാക്ടറിയുണ്ട്. ഇന്ത്യയിലേക്കു കടത്താനുള്ള സ്വര്‍ണം ഈ ഫാക്ടറിയില്‍ എത്തിച്ചാണ് യന്ത്രഭാഗങ്ങള്‍ക്കുള്ളില്‍ ഒളിപ്പിക്കുന്നത്.

കൊച്ചി : നടിയെ പീഡിപ്പിച്ചെന്ന കേസിനെ തുടര്‍ന്ന് നടന്‍ വിജയ് ബാബുവിന് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയത് ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസിലെ പ്രതി. കഴിഞ്ഞ ദിവസം കസ്റ്റംസിന്റെ പിടിയിലായ കെ.പി. സിറാജുദ്ദീനാണ് വിജയ് ബാബുവിന് ഗള്‍ഫില്‍ കഴിയുന്നതിനുള്ള സഹായങ്ങള്‍ നല്‍കിയതെന്നാണ് സൂചന.  

നിലവില്‍ കസ്റ്റംസിന്റെ പിടിയിലാണ് സിറാജുദ്ദീന്‍ കഴിയുന്നത്. വിജയ് ബാബുവിന് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു നേരത്തെ വ്യക്തമാക്കിയതാണ്. ഇതിനെ തുടര്‍ന്ന് നടിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന സംഘം സിറാജുദ്ദീനെ ചോദ്യം ചെയ്യും.  

സിറാജുദ്ദീന് ദുബായിയില്‍ കടച്ചില്‍യന്ത്ര നിര്‍മാണ ഫാക്ടറിയുണ്ട്. ഇന്ത്യയിലേക്കു കടത്താനുള്ള സ്വര്‍ണം ഈ ഫാക്ടറിയില്‍ എത്തിച്ചാണ് യന്ത്രഭാഗങ്ങള്‍ക്കുള്ളില്‍ ഒളിപ്പിക്കുന്നത്. ബിസ്‌ക്കറ്റുകളുടെ രൂപത്തില്‍ ഒളിപ്പിക്കാന്‍ കഴിയാത്ത സ്വര്‍ണം ലേത്തില്‍ കടഞ്ഞാണ് ഒളിപ്പിക്കാവുന്ന ആകൃതിയിലാക്കും.  


വിമാനത്താവളത്തില്‍ പരിശോധന പൂര്‍ത്തിയാക്കി വിട്ടു നല്‍കിയ യന്ത്രം വാഹനത്തില്‍ കയറ്റി പുറപ്പെടാന്‍ തുടങ്ങുമ്പോഴാണു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു രഹസ്യവിവരം ലഭിച്ചത്. കാര്‍ഗോ ഗേറ്റ് കടന്ന വാഹനം ഉദ്യോഗസ്ഥര്‍ തടഞ്ഞു തിരിച്ചെത്തിച്ചു യന്ത്രം പിടിച്ചെടുക്കുകയായിരുന്നു. വിശദ പരിശോധന നടത്തിയപ്പോഴാണു യന്ത്രത്തിനുള്ളില്‍ സ്വര്‍ണക്കട്ടികള്‍ കണ്ടെത്തിയത്. തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്‍ എ.എ. ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്റെ പേരിലുള്ള കമ്പനിയിലേക്കാണു ഇറച്ചിവെട്ടുയന്ത്രം എത്തിയത്.  താന്‍ ആദ്യമായല്ല നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നത്. ഇതിനുമുമ്പ് പല തവണ കടത്തിയിട്ടുണ്ടെന്നും സിറാജുദ്ദിന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. 

 

 

  comment

  LATEST NEWS


  ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


  താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


  1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.