×
login
ഫ്രാങ്കോയെ രക്ഷിച്ചത് റിപ്പോര്‍ട്ടര്‍ ചാനലില്‍ അഭിലാഷ് മോഹനന് സിസ്റ്റര്‍ അനുപമ‍ നല്‍കിയ അഭിമുഖം‍; നിര്‍ണായക തെളിവായി കോടതി പരിഗണിച്ചെന്ന് പ്രതിഭാഗം

അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകനായ അഭിലാഷ് മോഹനെ കോടതി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. കേസ് വന്ന ശേഷമാണ് പീഡന വിവരം അറിഞ്ഞതെന്നാണ് അഭിമുഖത്തില്‍ അനുപമ വെളിപ്പെടുത്തിയത്.

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ കോടതി കുറ്റവിമുക്തനാക്കിയ ഉത്തരവിന് ഇടയാക്കിയതില്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ അഭിലാഷ് മോഹനന് കന്യാസ്ത്രീയ്ക്ക് നീതി തേടി സമരം നടത്തിയ സിസ്റ്റര്‍ അനുപമ നല്‍കിയ അഭിമുഖം പ്രധാനകാരണമായെന്ന് ഫ്രാങ്കോയുടെ അഭിഭാഷകന്‍ സി.എസ്. അജയന്‍.  

അനുപമ എന്ന കന്യാസ്ത്രീ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ സുപ്രധാനമായി. അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകനായ അഭിലാഷ് മോഹനെ കോടതി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. കേസ് വന്ന ശേഷമാണ് പീഡന വിവരം അറിഞ്ഞതെന്നാണ് അഭിമുഖത്തില്‍ അനുപമ വെളിപ്പെടുത്തിയത്. അഭിമുഖത്തിന്റെ വീഡിയോ കോടതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പോലീസിലും അനുപമ ഇതേ മൊഴിയാണ് നല്‍കിയിരുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.

കേസിന്റെ വിചാരണ വേളയില്‍ തനിക്ക് അനുപമ നല്‍കിയ അഭിമുഖത്തിന്റെ ആധികാരികത സംബന്ധിച്ച് കോടതി വിളിച്ച് വരുത്തിയിരുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍ വ്യക്തമാക്കി. അഭിമുഖത്തില്‍ ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം ഉണ്ടോ പൂര്‍ണ്ണമായും ആധികാരികമാണോ എന്നായിരുന്നു കോടതി ആരാഞ്ഞത്. ആധികാരികമാണെന്ന് മറുപടി നല്‍കിയെന്നും അഭിലാഷ് വിഷയത്തോട് പ്രതികരിച്ചു.

ബലാത്സംഗത്തിനിരയായി എന്ന് പറയുന്ന കന്യാസ്ത്രീക്കെതിരെ ബിഷപ്പ് ഫ്രാങ്കോ ഒരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് രണ്ടുവര്‍ഷം പിന്നിട്ട ശേഷമാണ് കന്യാസ്ത്രീ ആരോപണം ഉന്നയിച്ചത്. എന്നാല്‍ കോടതിയില്‍ ഇത് തെളിയിക്കാന്‍ സാധിച്ചില്ല. അവര്‍ ഒരുപാട് പേരോട് ഇക്കാര്യം വെളിപ്പെടുത്തിയെന്ന് പറഞ്ഞു. എന്നാല്‍ കോടതിയിലും പോലീസിലും തങ്ങളോടൊന്നും പറഞ്ഞിട്ടില്ലെന്നാണ് ഇവരൊക്കെ പറഞ്ഞതെന്നും പ്രതിഭാഗം അഭിഷാഷകന്‍ വ്യക്തമാക്കി. ഇതും ഫ്രാങ്കോയ്ക്ക് അനുകൂലമായെന്നും അഭിഭാഷകന്‍ അജയന്‍.

 

  comment

  LATEST NEWS


  ചിത്രങ്ങൾ പലവിധം: ഒരേ സമയം നാല് ചിത്രം വരച്ച് യദുകൃഷ്ണ


  കോവിഡ് മരണങ്ങള്‍: കേരളത്തില്‍ 23,652 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി, 178 അപേക്ഷകള്‍ നിരസിച്ചു; സുപ്രീംകോടതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


  വ്യാസഭാരതത്തിലെ ഭീഷ്മര്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു; ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി


  കാപ്പാ നാടുകടത്തല്‍: ഗുണ്ടകള്‍ക്ക് 'സുഖവാസകാലം', നാടുകടത്തല്‍ സമീപ ജില്ലകള്‍ക്ക് ബാധ്യതയാകുന്നു


  മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് ലക്ഷ്യം; കോടിയേരിയുടെ മുസ്ലിം പരാമര്‍ശത്തില്‍ പ്രത്യേക അജണ്ടയെന്ന് കെ. മുരളീധരന്‍


  മോഫിയ പര്‍വീണ്‍ കേസ്: ആത്മഹത്യാ കുറിപ്പില്‍ സിഐ സുധീറിനെതിരെ പരാമര്‍ശമുണ്ട്, പ്രതിചേര്‍ത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അച്ഛന്‍ ദില്‍ഷാദ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.