×
login
ജനകീയ സമരങ്ങളിലൂടെ മാത്രമേ ഭരണകൂടത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാനാവൂ; മുഖ്യമന്ത്രി പിണറായിക്കെതിരെയുള്ള സമരങ്ങളെ തള്ളാതെ സീതാറാം യച്ചൂരി

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത വസ്ത്രമോ മാസ്‌കോ ധരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നിര്‍േദശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്കെതിരെ നടക്കുന്ന ജനകീയ സമരത്തെ അദേഹം തള്ളിപ്പറയാന്‍ തയാറായില്ലന്നുള്ളതും ശ്രദ്ധേയമാണ്.

ന്യൂദല്‍ഹി: ജനകീയ സമരങ്ങളിലൂടെ മാത്രമേ ഭരണകൂടത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാനാവൂവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത വസ്ത്രമോ മാസ്‌കോ ധരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നിര്‍േദശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്കെതിരെ നടക്കുന്ന ജനകീയ സമരത്തെ അദേഹം തള്ളിപ്പറയാന്‍ തയാറായില്ലന്നുള്ളതും ശ്രദ്ധേയമാണ്.  

അതേസമയം, അവസാന കാലത്ത് രാവണന്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങളാണ് ഇപ്പോള്‍ പിണറായിയും ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. രാവണന്‍ തന്റെ പ്രജകളെയും സൈന്യത്തെയും വരെ സംശയമായിരുന്നു. ആധുനിക രാവണന്‍ പിണറായിയുടെ അവസ്ഥയും ഇതു തന്നെയാണ്. അവസാനം ഉറക്കത്തില്‍ നിന്ന് കുംഭകര്‍ണ്ണനെ വിളിച്ചുണര്‍ത്തിയാണ് യുദ്ധം നടത്തിയത്. ഇവിടെ കുംഭകര്‍ണ്ണനു പകരം ജയരാജനെയാണ് ചുമതലയേല്‍പ്പിച്ചിരിക്കുന്നതെന്നും അദേഹം പറഞ്ഞു.

പോലീസ് വലയത്തിനുള്ളില്‍ നിന്ന് പിണറായി വിജയന്‍ വീമ്പിളക്കുകയാണ് സ്വപ്നയുടെ ആരോപണത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ അദേഹം തയ്യാറാകണം. സ്വപ്ന കൊടുത്ത രഹസ്യമൊഴിയില്‍ തന്റെ ഭാഗം കോടതിയില്‍ ബോധിപ്പിക്കുന്നതിനു പകരം അവര്‍ക്കെതിരെ കേസെടുക്കുകയാണ്. തന്റെ ഭാഗത്ത് തെറ്റില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണിങ്ങനെ ഭയപ്പെടുന്നത്.തട്ടിപ്പുകളെക്കുറിച്ച് വാര്‍ത്ത നല്‍കിയതിന് മുഖ്യമന്ത്രിയുടെ ജ്യേഷ്ഠന്റെ മകന്‍ മാധ്യമപ്രവര്‍ത്തകന് നേരെ വധഭീഷണി മുഴക്കിയിട്ട് അതിനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ല ആരോപണ വിധേയനായ മുഖ്യമന്ത്രിക്കെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെ.സുരേന്ദന്‍ വ്യക്തമാക്കി.

  comment

  LATEST NEWS


  രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


  ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


  പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


  വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


  നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


  വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.