×
login
ബാഗ് മറന്നിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം കള്ളം; യുഎഇ കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെ പിണറായിക്ക് ബാഗേജ് എത്തിച്ചു നല്‍കിയെന്ന് ശിവശങ്കര്‍

അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കാനുള്ളത് അടങ്ങിയ ബാഗ് മുഖ്യമന്ത്രി മറന്നുവെച്ചു. ഇത് യുഎഇ കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെ എത്തിച്ചു നല്‍കിയെന്നുമാണ് ശിവശങ്കറിന്റെ മൊഴി.

തിരുവനന്തപുരം : യുഎഇ സന്ദര്‍ശനത്തിനിടെ ബാഗ് മറന്നിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങളെ തള്ളി എം. ശിവശങ്കറിന്റെമൊഴി പുറത്ത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎഇ സന്ദര്‍ശന വേളയില്‍ ബാഗേജൊന്നും മറന്നില്ലായിരുന്നുവെന്നാണ് പിണറായി തിങ്കളാഴ്ച നിയമസഭയില്‍ പറഞ്ഞത്.  

എന്നാല്‍ അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കാനുള്ളത് അടങ്ങിയ ബാഗ് മുഖ്യമന്ത്രി മറന്നുവെച്ചെന്നാണ് ശിവശങ്കറിന്റെ മൊഴിയില്‍ പറയുന്നത്. ഇത് പിന്നീട് യുഎഇ കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെ എത്തിച്ചു നല്‍കിയെന്നുമാണ് ശിവശങ്കറിന്റെ മൊഴിയില്‍ പറയുന്നത്.  

2016ലായിരുന്നു മുഖ്യമന്ത്രി യുഎഇ സന്ദര്‍ശിച്ചത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് മുമ്പാകെയുള്ള സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെയാണ് വിവാദം ഉയരുന്നത്. പിണറായിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ശിവശങ്കര്‍ താനുമായി ബന്ധപ്പെടുന്നത്. അന്ന് താന്‍ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയായിരുന്നെന്നും സ്വപ്‌ന കസ്റ്റംസിന് മൊഴിനല്‍കിയശേഷം മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തി.   


മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയെന്നും അത് എത്രയും പെട്ടന്ന് ദുബായിയില്‍ എത്തിച്ചു നല്‍കണമെന്നും ശിവശങ്കര്‍ ആവശ്യപ്പെടുകയായിരുന്നു. അന്ന് കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ബാഗ് കൊടുത്തുവിട്ടത്. ആ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ കൊണ്ടുവന്നപ്പോള്‍ നമ്മള്‍ മനസ്സിലാക്കിയത് അത് കറന്‍സിയായിരുന്നു എന്നാണ്.  

അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. പിന്നീട് ബിരിയാണി പാത്രങ്ങളും കോണ്‍സുലേറ്റില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല മറ്റെന്തൊക്കെയോ ലോഹവസ്തുക്കള്‍ ഇതില്‍ ഉണ്ടായിരുന്നതായിട്ടാണ് സൂചന. ഇങ്ങനെ നിരവധി തവണ കോണ്‍സുലേറ്റില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നായായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.  

അതേസമയം സംഭവം വിവാദമാവുകയും വിഷയം സഭയില്‍ ഉന്നയിക്കുകയും ചെയ്തതോടെ മുഖ്യമന്ത്രി സ്വപ്നയുടെ പ്രസ്താവനകളെ തള്ളുകയും താന്‍ ബാഗേജ് ഒന്നും മറന്നിരുന്നില്ലെന്ന് അറിയിക്കുകയുമായിരുന്നു. എന്നാല്‍ ശിവശങ്കറിന്റെ മൊഴി പുറത്തുവന്നതോടെ ഇതെല്ലാം കള്ളമാണെന്ന് വ്യക്തമായിരിക്കുകയാണ്.

 

  comment

  LATEST NEWS


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍


  ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം


  ബഹിരാകാശ നിലയത്തില്‍ നിന്നും സ്വാതന്ത്ര്യദിന ആശംസകളുമായി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്‍; ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു


  രാജ്യവിരുദ്ധ പ്രസ്താവനയില്‍ ദല്‍ഹിയില്‍ നിന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായി; പരിപാടികള്‍ റദ്ദാക്കി ജലീല്‍ അര്‍ദ്ധരാത്രി ഓടിയത് അറസ്റ്റ് ഭയന്ന്


  തെലുങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്‍റെ അനുയായികള്‍ ബിജെപി പദയാത്രയെ ആക്രമിച്ചു; തിരിച്ചടിച്ച് ബിജെപി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.