×
login
സ്വർണ മിശ്രിതം ക്യാപ്സൂൾ‍ രൂപത്തിൽ കടത്താന്‍ ശ്രമം; കരിപ്പൂരിൽ കസ്റ്റംസ് ‍ മൂന്നു കോടിയിലേറെ രൂപയുടെ സ്വർണം പിടിച്ചു; അഞ്ചു പേര്‍ അറസ്റ്റില്‍

വേറെ വേറെ വിമാനങ്ങളിലായി കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ അഞ്ച് യാത്രക്കാര്‍ ശരീരത്തില്‍ ക്യാപ്സൂള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 5.719 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി. ഏകദേശം മൂന്ന് കോടി രൂപ വിലവരും.

മലപ്പുറം: വേറെ വേറെ വിമാനങ്ങളിലായി കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ അഞ്ച് യാത്രക്കാര്‍ ശരീരത്തില്‍ ക്യാപ്സൂള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 5.719 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി. ഏകദേശം മൂന്ന് കോടി രൂപ വിലവരും.  

കരിപ്പൂരിലെ എയർ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി  വിമാനത്താവളത്തിൽ വന്നിറങ്ങിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ അഞ്ചു യാത്രക്കാരിൽ  നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്.  

കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയായ കലംതോടൻ  സൽമാനുൽ ഫാരിസ് (21), വള്ളുവമ്പ്രം സ്വദേശിയായ തയ്യിൽ തൊടി നൗഷാദ് (37), ആമയൂർ സ്വദേശിയായ കൊട്ടകോടൻ ജംഷീർമോന്‍ (36), പന്തല്ലൂർ സ്വദേശിയായ കുവപ്പിലം മുഹമ്മദ്‌ അസ്ലാം (34), കോഴിക്കോട് അത്തോളി സ്വദേശിയായ ഐനിപ്പുറത്ത് ഷറഫുദീന്‍ (28) എന്നിവരില്‍ നിന്നുമാണ് ക്യാപ്സൂള്‍ രൂപത്തിലുള്ള സ്വര്‍ണ്ണമിശ്രിതം പിടിച്ചത്.  


എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നും വന്ന സൽമാനുൽ ഫാരിസില്‍ നിന്നും 959 ഗ്രാം സ്വർണമിശ്രിതം പിടികൂടി. ഗൾഫ് എയർ വിമാനത്തിൽ ജിദ്ദയിൽ നിന്നും ബഹ്‌റൈൻ വഴി എത്തിയ  നൗഷാദ് ( 1167 ഗ്രാം ) കൊട്ടകോടൻ ജംഷീർമോന്‍ ( 1168 ഗ്രാം)  മുഹമ്മദ്‌ അസ്ലാം ( 1170 ഗ്രാം ) എന്നിങ്ങിനെ മൊത്തം 3505 ഗ്രാം സ്വർണ്ണമിശ്രിതം പിടിച്ചു. ദുബായിൽ നിന്നും ഫ്‌ളൈ ദുബായ് വിമാനത്തിൽ എത്തിയ  ഷറഫുദീനിൽ നിന്നും 1255 ഗ്രാം സ്വർണ്ണം പിടിച്ചു. അസിസ്റ്റന്റ് കമ്മിഷണർ സിനോയി കെ മാത്യുവിന്‍റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, മനോജ്‌ എം, അഭിലാഷ് സി, വീണ ധർമരാജ്, മുരളി പി, ഗുർജന്ദ് സിങ്, ഇൻസ്‌പെക്ടർമാരായ അർജുൻ കൃഷ്ണ, ശിവകുമാർ വി കെ , ദുഷ്യന്ത് കുമാർ , അക്ഷയ് സിങ്, സുധ ആർ എസ് എന്നിവർ സ്വര്‍ണ്ണ വേട്ടയില്‍ പങ്കെടുത്തു.  

അഞ്ചു യാത്രക്കാരും വേറെ വേറെ വിമാനങ്ങളിലാണ് വന്നിറങ്ങിയതെങ്കിലും ഒരേ തരം കടത്ത് രീതിയാണ് പിന്തുടര്‍ന്നത്. 4 ക്യാപ്സ്യൂളുകൾ വീതമാണ് ഓരോരുത്തരും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുവച്ചത്. സ്വര്‍ണ്ണം കടത്താന്‍ ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വീതമാണ്  വാഗ്ദാനം ചെയ്തത്. .  

 

 

    comment

    LATEST NEWS


    നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


    പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍


    സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.